എച്ച്1എൻ1 നെ പേടിക്കണോ?
text_fieldsസംസ്ഥാനത്ത് പലയിടത്തും എച്ച്1എൻ1 അഥവാ പന്നിപ്പനി പടരുകയാണ്. പല മരണങ്ങളും എച്ച്1എൻ1 മൂലമാെണന്നും റിപ്പോർട്ടുകൾ പറയുന്നു. ഇൻഫ്ലുവൻസ െവെറസ് വിഭാഗത്തിൽ െപടുന്ന െെവറസാണ് എച്ച്1എൻ1. പന്നികളിൽ കാണുന്ന വൈറസായതിനാലാണ് ഇതു മൂലം ഉണ്ടാകുന്ന പനിക്ക് പന്നിപ്പനി എന്നു പേര് വന്നത്. എന്നാൽ വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് മാത്രമേ രോഗം വ്യാപിക്കുകയുള്ളൂ. പന്നിയിറച്ചി കൊണ്ടുള്ള ഉൽപ്പന്നങ്ങൾ കഴിക്കുന്നതുകൊണ്ട് പന്നിപ്പനി പകരില്ല.
എന്നാൽ എച്ച്1എൻ1നെ ഭയെപ്പടേണ്ടതില്ല. പനിക്കാലത്ത് പകരുന്ന വൈറസാണ് എച്ച്1എൻ1. ചെറിയ തുമ്മലിൽ തന്നെ ആയിരക്കണക്കിന് രോഗാണുക്കൾ ഉൾക്കൊള്ളുന്നുണ്ട്. ഇൗ രോഗാണുക്കൾ വായുവിലൂടെ പടർന്ന് മേശ, വാതിൽപ്പിടി എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ ചെന്നിരിക്കും. ഇവിടങ്ങളിൽ പിടിക്കുന്നവരിലേക്ക് ഇൗ ൈവറസ് പകരുന്നു. കൈകൾ ശുചിയായി സൂക്ഷിക്കുക എന്നതാണ് രോഗാണുവിനെ തടയുന്നതിനുള്ള പ്രധാന മാർഗം.
65 വയസിന് മുകളിലുള്ളവർക്കും അഞ്ചു വയസിന് താഴെയുള്ളവർക്കുമാണ് രോഗം പടരാൻ സാധ്യത കൂടുതൽ. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും ഗർഭിണികളിലും ആസ്ത്മ, ഹൃദ്രോഗം, പ്രമേഹം, നാഡീ രോഗങ്ങൾ എന്നിവയുള്ളവരിലും രോഗബാധക്ക് സാധ്യത കൂടുതലാണ്. തുമ്മൽ, ചുമ, രോഗാണു ഉള്ള സ്ഥലങ്ങൾ തൊട്ടേശഷം അതേ കൈകൊണ്ട് കണ്ണുകളോ മൂക്കോ തൊടുക എന്നിവ രോഗവ്യാപനത്തിനിടയാക്കും.
ലക്ഷണങ്ങൾ
സാധാരണ പകർച്ചപ്പനിക്ക് ഉള്ള അതേ ലക്ഷണങ്ങൾ തന്നെയാണ് പന്നിപ്പനിക്കും.
- കുളിര്
- പനി
- ചുമ
- തൊണ്ടവേദന
- മൂക്കൊലിപ്പ്, മൂക്കടപ്പ്
- ശരീരവേദന
- തളർച്ച
- വയറിളക്കം
- ഒാക്കാനം, ഛർദ്ദി
അസുഖം വന്നാൽ ശ്രദ്ധിക്കേണ്ടവ
- ധാരാളം വിശ്രമിക്കുക
- നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക. സൂപ്പുകളും ശുദ്ധമായ ജ്യൂസുകളും നല്ലതാണ്. ചുടുള്ള പാനീയങ്ങൾ ക്രമമായി നിരന്തരം കുടിക്കാം. ഉപ്പു ചേർത്ത കട്ടിയുള്ള കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ വെറും വെള്ളം, ചായ, കാപ്പി, ജീരക വെള്ളം എന്നിവയേക്കാൾ നല്ലതാണ്.
- നന്നായി വേവിച്ച മൃദുവായ പോഷകാഹാരങ്ങൾ കഴിക്കുക, ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും െചറിയ അളവിൽ ഇടവിട്ട് തുടർച്ചയായി കഴിക്കാം.
ഡോക്ടറെ കാണേണ്ടെതപ്പോൾ
- പ്രതീക്ഷിച്ച സമയം െകാണ്ട് പനി മാറാതിരിക്കുക
- നന്നായി പരിചരിച്ചിട്ടും പനി മൂർച്ഛിക്കുക
- ശരീരത്തിൽ പാടുകൾ, തിണർപ്പുകൾ
- ജന്നി
- രക്തസ്രാവം
- മഞ്ഞപ്പിത്തം
- മുത്രത്തിെൻറ അളവ് കുറയുക
- പെരുമാറ്റ വ്യതിയാനം
- ശ്വസിക്കാൻ ബുദ്ധിമുട്ട്
- ഭക്ഷണം കഴിക്കാൻ വയ്യാതാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായാലുടൻ ഡോക്ടറെ കാണണം.
ഗുരുതരമായ പന്നിപ്പനി മരണത്തിനിടയാക്കും. മാരക രോഗങ്ങൾ ബാധിച്ചവരിൽ വരുന്ന പന്നിപ്പനിയാണ് പലപ്പോഴും മരണത്തിനിടയാക്കുന്നത്. ഭൂരിപക്ഷം പേർക്കും പന്നിപ്പനി ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല.
പ്രതിരോധം
- ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ൈകകൾ അണുവിമുക്തമാക്കുക
- മൂക്ക്, വായ, കണ്ണുകൾ എന്നിവ സ്പർശിക്കാതിരിക്കുക
- അസുഖം വന്നാൽ അവധിെയടുത്ത് വീട്ടിലിരിക്കുക
- ചുമക്കുേമ്പാഴും തുമ്മുേമ്പാഴും മൂക്കും വായയും െപാത്തിപ്പിടിക്കുക
- പനിക്കാലത്ത് വൻ ജനകൂട്ടങ്ങളിൽ െപടാതെ ഒഴിഞ്ഞുമാറുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.