എച്ച് 1 എൻ 1: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: എച്ച് 1 എൻ 1 സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. രോഗനിർണയത്തിനും ചികിത്സ ഉറപ്പുവരുത്താനും നിലവിെല മാർഗരേഖ (എ.ബി.സി െഗയിഡ് ലൈൻ) പ്രകാരമുള്ള ചികിത്സ ലഭ്യമാക്കാനും ഡോക്ടർമാർക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത നിർേദശം നൽകി.
പരിഭ്രാന്തിയുടെ സാഹചര്യം നിലവിലില്ലെങ്കിലും ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടൽ മുതലായ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിലോ ക്രമാതീതമായി കൂടുകയോ ചെയ്താൽ ഡോക്ടറുടെ സേവനം സ്വീകരിക്കണം.
വിവിധ ജില്ലകളിൽനിന്ന് എച്ച് 1 എൻ 1 പകർച്ചപ്പനി മരണം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശങ്കക്ക് വകയില്ലെന്നും ജനങ്ങളും ഡോക്ടർമാരും ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്നും ഡയറക്ടർ അറിയിച്ചു.
എച്ച് 1 എൻ 1 ചികിത്സക്കാവശ്യമായ ഒസൾട്ടാമീവിർ മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുപുറമെ കാരുണ്യ മരുന്നു കടകളിലും സ്വകാര്യ മരുന്നു കടകളിലും ഇത് ലഭ്യമാണ്. സംശയനിവാരണത്തിന് ആരോഗ്യവകുപ്പിെൻറ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ‘ദിശ’യിൽ ബന്ധപ്പെടുക. ഫോൺ: 0471 2552056. ടോൾ ഫ്രീ നമ്പർ: 1056
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- രോഗി ചുമക്കുേമ്പാഴും തുമ്മുേമ്പാഴും രോഗാണുക്കൾ വ്യാപിക്കുകയും ഇത് ശ്വസിക്കുന്നതുവഴി രോഗം മറ്റുള്ളവരിേലക്ക് പകരുകയും ചെയ്യും. അതിനാൽ തുമ്മുേമ്പാഴും ചുമക്കുേമ്പാഴും ടവ്വൽ കൊണ്ട് വായും മൂക്കും മൂടുകയും കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുകയും വേണം.
- ജലദോഷപ്പനിയുള്ളപ്പോൾ രോഗി വിശ്രമിക്കണം. ചൂട് പാനീയങ്ങൾ, പോഷകാഹാരങ്ങൾ എന്നിവ കഴിക്കണം.
- ഗർഭിണികൾ രോഗലക്ഷണങ്ങൾ കണ്ടാൽ പ്രേത്യകം ശ്രദ്ധിക്കണം.
- പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം, കരൾ-വൃക്കരോഗം മുതലായവ നീണ്ടകാല ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും കൂടുതൽ ശ്രദ്ധപുലർത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.