ജീവിതം ആസ്വദിക്കാം, ആർത്തവ വിരാമത്തിനു ശേഷവും
text_fieldsമെനോപോസ് അഥവാ ആർത്തവവിരാമം സംഭവിക്കുന്നത് 45നും 50നും ഇടയിലാണ്. അതായത് സ്ത്രീകൾ ജീവിതത്തിെൻറ മൂന്നിൽ ഒരു ഭാഗം ജീവിക്കുന്നത് ആർത്തവവിരാമത്തിനു ശേഷമാണ്. എന്നിട്ടും ആർത്തവത്തിനും വിവാഹത്തിനും പ്രസവത്തിനുമെല്ലാം നടത്തുന്ന തയാറെടുപ്പുകൾ പലേപ്പാഴും ആർത്തവവിരാമത്തിന് നടത്തിക്കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് തങ്ങൾ അനുഭവിക്കുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ ആർത്തവവിരാമത്തിെൻറ ലക്ഷണങ്ങളാണെന്ന് മനസ്സിലാക്കാൻപോലും സാധിക്കാറില്ല.
മുൻകാലങ്ങളേക്കാളും ഇന്ന് ആയുർദൈർഘ്യം വർധിച്ചിരിക്കുകയാണ്. മുമ്പ് 60 വയസ്സായിരുന്നു ആയുർദൈർഘ്യമെങ്കിൽ ഇന്നത് 80 ആയിരിക്കുകയാണ്. ജീവിതത്തിെൻറ കാലാവധിയെ ഒരു പരിധിക്കപ്പുറം നമുക്ക് നിയന്ത്രിക്കാൻ സാധിച്ചെന്നുവരില്ല. എന്നാൽ, ജീവിതത്തിെൻറ ക്വാളിറ്റി അവനവെൻറ കൈയിലാണ്. ഉദാഹരണത്തിന് ഹൈറേഞ്ചിലൂടെ സഞ്ചരിക്കാൻ പല വഴികളുണ്ട്. പഴയ എൻജിനുള്ള ബസിൽ ഇഴഞ്ഞുനീങ്ങാം അല്ലെങ്കിൽ ഒരു 350 സി.സി ബൈക്കിൽ രസകരമായി യാത്രചെയ്യാം. ഇതിൽ ഏത് വേണമെന്ന് തീരുമാനിക്കേണ്ടത് യാത്രക്കാരനാണ്. അതുപോലെയാണ് ആർത്തവവിരാമത്തിനു േശഷമുള്ള ജീവിതത്തിെൻറ കാര്യവും. ശരിയായ തയാറെടുപ്പുകളുണ്ടെങ്കിൽ അത് സുഗമമാക്കാം. ഇൗ തയാറെടുപ്പുകൾ നടത്തേണ്ടത് ആർത്തവവിരാമത്തിനു ശേഷമല്ല. വളരെ മുമ്പുതന്നെ ശരീരത്തെ ഇതിനു സജ്ജമാക്കണം. മൂന്നു കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
ശാരീരികക്ഷമത
അമിതഭാരവും പൊണ്ണത്തടിയും ഇന്ന് സ്ത്രീകളിൽ സാധാരണയായി കാണുന്ന ഒന്നാണ്. ഇന്ത്യയിൽ 30 ശതമാനം ആളുകൾ അമിതഭാരമുള്ളവരാണെന്ന് പുതിയ പഠനങ്ങൾ പറയുന്നു. ഇത് സ്ത്രീകളുടെ കാര്യത്തിൽ ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്നത് മെനോപോസിനു ശേഷമാണ്. ആദ്യ പ്രസവം കഴിയുമ്പോഴേക്കും 20 കിലോ കൂടും. ഇന്നത്തെ കാലത്ത് 20 കിലോ കൂടാൻ എളുപ്പമാണെന്ന് മാത്രമല്ല, ഭാരം കുറക്കാനുള്ള സാഹചര്യങ്ങൾ വളരെ കുറവാണ് താനും. നന്നായി വ്യായാമംചെയ്ത് ഭാരം കുറച്ചില്ലെങ്കിൽ ആർത്തവവിരാമത്തിനു ശേഷം നടുവേദനയും മുട്ടുവേദനയും വിട്ടുമാറാതെ കൂടെ കൂടും. ഇത് ജീവിതം ദുഷ്കരമാക്കും.
എല്ലുകളുടെ ബലം
ശരീരത്തിൽ ബോൺ ബാങ്ക് എന്ന ഒരു കാര്യമുണ്ട്. എല്ലുകളിൽ കാത്സ്യം ഡെപ്പോസിറ്റ് ചെയ്യുന്നതിനെയാണ് ബോൺ ബാങ്ക് എന്നു വിളിക്കുന്നത്. ഏതാണ്ട് 30 വയസ്സായാൽ കാത്സ്യം ഡെപ്പോസിറ്റ് ഒരു പീക്ക് ബോൺ മാസിൽ എത്തും. 30 വയസ്സു കഴിഞ്ഞാൽ ഇത് കുറഞ്ഞുവരും. അതുകൊണ്ട് കൗമാരപ്രായത്തിൽതന്നെ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും നന്നായി വ്യായാമം ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. 30 വയസ്സിനുള്ളിൽ പരമാവധി ബോൺ മാസ് ഉണ്ടാക്കാൻ ഇത് സഹായിക്കും.
30 വയസ്സിനുശേഷം എല്ലാ വർഷവും ബോൺ മാസ് ഒരു ശതമാനം കുറയും. മെനോപോസിനു ശേഷം അത് മൂന്നു മുതൽ അഞ്ചു ശതമാനം വരെ കുറയും. മെനോപോസിനുശേഷം സ്ത്രീകൾ കാത്സ്യം ഗുളികകൾ കഴിക്കുന്നത് നല്ലതാണ്. എല്ല് തേയ്മാനവും എല്ലുകളുടെ ബലക്കുറവും പ്രതിരോധിക്കാൻ ഏറ്റവുമാദ്യം ചെയ്യേണ്ടത് ദിവസവും ഒരു 10,000 സ്റ്റെപ്പുകൾ നടക്കുക എന്നതാണ്. അതല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വ്യായാമത്തിൽ ഏർപ്പെടാവുന്നതാണ്.
ആർത്തവ വിരാമത്തിലെത്തി നിൽക്കുന്ന സ്ത്രീകളെ വലക്കുന്ന മറ്റൊരു വിഷയമാണ് ഉറക്കമില്ലായ്മ. ഹോർമോണുകളിലെ വ്യത്യാസവും മറ്റു പല കാരണങ്ങളും ചേർന്ന് ഉറക്കം നഷ്ടപ്പെടുത്തുന്ന കാലമാണ് സ്ത്രീകൾക്കിത്. എത്ര സമയം ഉറങ്ങിയെന്നതിലല്ല, എങ്ങനെ ഉറങ്ങി എന്നതിലാണ് കാര്യം. സുഖമായി ഉറങ്ങി എന്നറിയാനുള്ള ഏറ്റവും നല്ല വഴി പിറ്റേ ദിവസം രാവിലെ ഉന്മേഷവതികളായി ഉണരാൻ സാധിക്കുന്നുണ്ടോ എന്നതാണ്. മാത്രമല്ല, ഗാഢനിദ്രയിൽ സ്വപ്നം കാണില്ല. ശരീരം തളർന്നാൽ മാത്രമേ നല്ല ഉറക്കം ലഭിക്കുകയുള്ളൂ. ഉറക്കം ലഭിക്കാൻവേണ്ടി ഏറ്റവും മുഖ്യമായി ചെയ്യേണ്ടത് നന്നായി വ്യായാമം ചെയ്യുക എന്നതാണ്. രാത്രി വൈകുേവാളം ടി.വി കാണുന്നത് ഉറക്കം ലഭിക്കുന്നതിനു തടസ്സമാകും. കാരണം, തലച്ചോർ ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ചെയ്ത കാര്യം വീണ്ടും, വീണ്ടും ഒാർത്തുകൊണ്ടേയിരിക്കും. ടി.വിയിലെ ദൃശ്യങ്ങൾ ഇത്തരത്തിൽ കണ്ടുകൊണ്ടേയിരിക്കുമ്പോൾ നന്നായി ഉറങ്ങാൻ സാധിക്കില്ല. ഇത്തരത്തിൽ ദിനചര്യകളിൽ മാറ്റംവരുത്തുന്നതിനോടൊപ്പം ഉത്കണ്ഠ രോഗങ്ങൾ തടയുന്നതിനുള്ള ഗുളികകൾ കഴിക്കുന്നതും നല്ലതാണ്.
മാനസികാരോഗ്യം
മൂന്നിൽ ഒന്ന് സ്ത്രീകൾ മെനോപോസിനുശേഷം വിഷാദരോഗികളാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. യൗവനാരംഭം മുതൽ തിരക്കുപിടിച്ച ജീവിതചര്യയാണ് മിക്ക സ്ത്രീകളുടേതും. മെനോേപാസ് സംഭവിക്കുമ്പോഴേക്കും പ്രായം ഏതാണ്ട് 50 കഴിഞ്ഞിരിക്കും. ഇൗ പ്രായമാകുമ്പോഴേക്കും മക്കൾ വീട്ടിൽനിന്ന് മാറിനിൽക്കാൻ തുടങ്ങും. പെെട്ടന്നു തിരക്കുകളില്ലാതാവുന്ന ഇൗ അവസ്ഥയുമായി മിക്ക സ്ത്രീകൾക്കും പൊരുത്തപ്പെടാൻ സാധിക്കില്ല. ഇതിനെയാണ് എംപ്റ്റി െലഫ്റ്റ് സിൻഡ്രോം എന്ന് വിളിക്കുന്നത്.
ഇൗ സാഹചര്യത്തിൽ സ്ത്രീകൾ സ്വയം റീഡിസ്കവർ ചെയ്യാൻ ശ്രമിക്കണം. മാനസികോല്ലാസത്തിന് തോട്ടകൃഷിേയാ തയ്യലോ പോലുള്ള ക്രിയാത്മകമായ ഏതെങ്കിലും വഴി കണ്ടെത്തേണ്ടതുണ്ട്. ടി.വിയും സമൂഹമാധ്യമങ്ങളും സമയം കളയുമെങ്കിലും മനസ്സിന് ഉണർവേകുന്ന ഒന്നും നൽകുന്നില്ല. അതുകൊണ്ട് 45 മിനിറ്റിൽ കൂടുതൽ ഇതൊന്നും ആശ്രയിക്കാതിരിക്കുന്നതാണ് നല്ലത്. ഒന്നു മനസ്സുവെച്ചാൽ വളരെ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയുന്ന സമയമാണ് ഇത്. നന്നായി പഠിച്ച സ്ത്രീകളാെണങ്കിൽ അടുത്ത വീടുകളിലുള്ള കുട്ടികളെ അവരുടെ പഠനത്തിനു സഹായിക്കാം. സാമൂഹിക ബന്ധങ്ങൾ നന്നേ കുറഞ്ഞുവരുന്ന ഇൗ കാലത്ത് ഇത് അയൽവാസികളുമായി ആരോഗ്യകരമായ ബന്ധം സഥാപിക്കാനും സഹായിക്കും.
തയാറാക്കിയത്: ഡോ. സ്മിതി ജോർജ്
സീനിയർ കൺസൾട്ടൻറ്
ആൻഡ് ലാപ്സർജർ,
എസ്.എൻ മെഡിക്കൽ കോളജ്,
മാഞ്ഞാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.