വൃക്കരോഗം കൂടെയുണ്ട്, വേണം കരുതൽ
text_fieldsലോകത്ത് പത്തില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വൃക്കരോഗ ഭീഷണിയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. വൃക്കരോഗങ്ങൾ പിടിപെട്ട് അനാരോഗ്യത്തിലേക്കും ഡയാലിസിസിലേക്കും എത്തിപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. വൃക്കരോഗ വ്യാപ്തിയെക്കുറിച്ച് സംസ്ഥാനത്ത് സമഗ്രമായ പഠനങ്ങള്‍ നടന്നിട്ടില്ല. പലയിടങ്ങളിലും മതിയായ ചികിത്സസൗകര്യവും ഇല്ല.
സ്ത്രീകളിലും കൂടുന്നു
വൃക്കരോഗങ്ങൾ സ്ത്രീകളിലും കൂടുന്നതായി ആസ്റ്റർ മിംസിലെ വൃക്കരോഗ വിദഗ്ധൻ ഡോ. സജീഷ് ശിവദാസ് പറഞ്ഞു. രോഗലക്ഷണങ്ങൾ പെെട്ടന്ന് ശ്രദ്ധിക്കാത്തതിനാൽ ചികിത്സക്കെത്തുന്നവർ കുറവാണ്. ഗർഭധാരണം, മൂത്രത്തിലെ പഴുപ്പ്, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം എന്നിവ സ്ത്രീകൾക്ക് വൃക്കരോഗങ്ങൾക്കിടയാക്കുന്നു. അതേസമയം, വൃക്ക ദാനം ചെയ്യുന്നവരിൽ മുന്നിലും സ്ത്രീകളാണ്. മൂത്രവും രക്തവും പരിശോധിച്ചാൽ മുൻകൂട്ടി രോഗം കണ്ടെത്തി പ്രതിരോധിക്കാം. വനിതദിനവും വൃക്കദിനവും ഒരുമിച്ച് എത്തിയതോടെ ആശുപത്രികളിൽ സൗജന്യ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
ഇവ ശ്രദ്ധിക്കുക
- മൂത്രമൊഴിക്കുമ്പോള്‍ അസ്വസ്ഥതകളും പുകച്ചിലും
- ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നൽ
- മൂത്രത്തില്‍ രക്തത്തിെൻറ അംശം കാണൽ
- കണങ്കാല്, കൈകൾ, കണ്തടങ്ങൾ എന്നിവിടങ്ങളിൽ നീര്‍ക്കെട്ട്
- വാരിയെല്ലിന് കീഴ്ഭാഗത്തും ഇടുപ്പിലും വേദന
- ഉയര്‍ന്ന രക്തസമ്മർദം
- വിളർച്ച, ശരീരം മെലിയൽ,
- ഉന്മേഷ കുറവ്
ഒാർമിക്കാൻ
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക
- രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ കൂടാതെ ശ്രദ്ധിക്കുക
- കൃത്യമായ രക്തപരിേശാധന നടത്തുക
- വറുത്തതും പൊരിച്ചതും ഉപ്പുകൂടിയതുമായ ആഹാരങ്ങൾ ഒഴിവാക്കുക
- പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക
- വ്യായാമം പതിവാക്കുക
സൂചനകൾ അവഗണിക്കരുത്
പ്രമേഹം, അമിത രക്തസമ്മർദം, പൊണ്ണത്തടി, കൊഴുപ്പിെൻറ അളവിലെ വ്യതിയാനങ്ങള്‍ എന്നിവ വൃക്കരോഗങ്ങള്‍ക്ക് കാരണമാകാം. പാരമ്പര്യം ഒരു ഘടകമാണ്. അണുബാധ, മലമ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളും വൃക്ക തകരാറിന് ഇടയാക്കുന്നു. വൃക്കയിലെ കല്ലുകള്‍ കാലക്രമേണ വൃക്ക തകരാറിന് ഇടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.