മറവിരോഗം പ്രതിരോധിക്കാം, ഒമ്പതു കാര്യങ്ങൾ ഒഴിവാക്കി
text_fieldsലണ്ടൻ: ഒാർമകളുടെ അറകൾ ശൂന്യമായിത്തീരുന്ന അവസ്ഥയെക്കുറിച്ച് ഒാർത്തിട്ടുണ്ടോ? തലച്ചോറിെൻറ ഭാഗങ്ങൾ രക്തയോട്ടമില്ലാതെ നിർജീവമായിത്തീരുന്ന അവസ്ഥയാണ് ഡിമൻഷ്യ അഥവാ മറവിരോഗം. തലച്ചോറിന് കുറച്ചു കൂടുതൽ ശ്രദ്ധകൊടുത്താൽ ഡിമൻഷ്യ പ്രതിരോധിക്കാമെന്നാണ് ലാൻസറ്റ് മെഡിക്കൽ സംഘം നടത്തിയ പഠനത്തിൽ പറയുന്നത്.
2050ഒാടെ ആഗോളതലത്തിൽ 13.1 കോടി ആളുകൾ ഡിമൻഷ്യ ബാധിതരാകുമെന്നാണ് പഠനത്തിൽ പറയുന്നത്. ഇപ്പോൾ 4.7 കോടി ആളുകളെയാണ് ഇൗ രോഗം പിടിമുറുക്കിയിട്ടുള്ളത്.
ഡിമൻഷ്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ
- മുടികൊഴിച്ചിൽ
- വിദ്യാഭ്യാസം നഷ്ടപ്പെടുക
- പുകവലി
- ഡിപ്രഷന് നേരത്തേ ചികിത്സ തേടാതിരിക്കുക
- ശാരീരികാധ്വാനത്തിെൻറ അഭാവം
- സാമൂഹികമായി ഒറ്റപ്പെടൽ
- ഉയർന്ന രക്തസമ്മർദം
- പൊണ്ണത്തടി
- പ്രമേഹം
ഇതിൽ പൊണ്ണത്തടിയും പ്രമേഹവും ഡിമൻഷ്യക്ക് കാരണമാകുമെന്നതിന് ഒരു ശതമാനം സാധ്യത മാത്രമാണുള്ളത്. ആളുകളുടെ ജീവിതരീതിയാണ് രോഗാവസ്ഥയിലേക്ക് നയിക്കുന്നതെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ചെറിയ ഒാർമക്കുറവോടെയാണ് രോഗത്തിെൻറ തുടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.