ഗ്യാസ്ട്രിക് കാൻസറും ചികിത്സയും
text_fieldsഗ്യാസ്ട്രിക് കാൻസറും ചികിത്സയും എന്ന വിഷയത്തിൽ മേയ്ത്ര ആശുപത്രിയിലെ ഗ്യാസ്‌ട്രോ ഇൻറസ്റ്റെനൽ സർജറി വിഭാഗം കൺസൾട്ടൻറ് ഡോ. രോഹിത് രവീന്ദ്രൻ സംസാരിക്കുന്നു
ഓരോ വര്‍ഷവും ഉദരരോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഉദരരോഗത്തില്‍ പ്രധാനപ്പെട്ടത് അര്‍ബുദമാണ്. ആമാശയ അര്‍ബുദം, പിത്തസഞ്ചി അര്‍ബുദം, അന്നനാള അര്‍ബുദം എന്നിങ്ങനെ കുടല്‍ വ്യവസ്ഥയിലെ അവയവങ്ങളെ ബാധിക്കുന്ന എല്ലാതരം അര്‍ബുദങ്ങളും വര്‍ധിച്ചു വരികയാണ്. പാശ്ചാത്യരാജ്യങ്ങളിലായിരുന്നു നേരത്തെ ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട്് വയറിനെ ബാധിക്കുന്ന അര്‍ബുദം കണ്ടിരുന്നുള്ളൂ. എന്നാല്‍ നമ്മുടെ ജീവിതരീതിയില്‍ വന്ന വ്യത്യാസവും പാശ്ചാത്യരെ അനുകരിക്കുന്ന രീതിയിലുള്ള ഫാസ്റ്റ് ഫുഡും മൂലം ഇന്ത്യക്കാരിലും ഇന്ന് അര്‍ബുദം സര്‍വ്വസാധാരണമാണ്.
കാരണങ്ങൾ, ലക്ഷണങ്ങൾ
കലോറി കൂടിയ ഭക്ഷണം, അമിതമായ കൊഴുപ്പ്, മാംസ്യം എന്നിവയുടെ അമിത ഉപയോഗമാണ് ഉദര അർബുദത്തിന് വഴിവെക്കുന്നത്. ക്ഷീണം, ശരീരഭാരം കുറയുക, ശോധനയുടെ രീതികളില്‍ മാറ്റം വരിക, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്, ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അസ്വസ്ഥത, നിരന്തരമായ പനി, മലത്തില്‍ രക്തസ്രാവം എന്നിവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഭാഗങ്ങളില്‍ അര്‍ബുദം പിടിെപട്ടാല് കാണാവുന്ന ലക്ഷണങ്ങളാണ്.
രോഗ നിർണയം എങ്ങനെ
രോഗനിര്‍ണയത്തിനായി ഒട്ടേറെ സാങ്കേതികവിദ്യകള്‍ ഇന്ന് നിലവിലുണ്ട്. എന്‍ഡോസ്‌കോപ്പി, കൊളോണോസ്‌കോപ്പി, അള്‍ട്രാസൗണ്ട്, സി.ടി സ്‌കാന്‍, എം.ആർ.െഎ സ്‌കാന്‍ എന്നിവയിലൂടെ രോഗനിര്‍ണയം നടത്താന്‍ സാധിക്കും.
ചികിത്സ
ഉദര അര്‍ബുദം ബാധിച്ചാല്‍ ഇതിനുള്ള മികച്ച ചികിത്സ ശസ്ത്രക്രിയ തന്നെയാണ്. അര്‍ബുദത്തിെൻറ പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ശസ്ത്രക്രിയയിലൂടെ ഇത് പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കും.
ഗ്യാസ്‌ട്രോ ഇൻറസ്‌റ്റൈനല്‍ സര്‍ജറി വിഭാഗത്തില്‍ എന്ത് അസുഖങ്ങള്‍ക്കാണ് ശസ്ത്രക്രിയ ചെയ്യുന്നത്?
അന്നനാളം, വയറ്, ചെറുകുടല്‍, വന്‍കുടല്‍, കരള്‍, പിത്താശയം (ബൈലിയേരി സിസ്റ്റം), പാന്‍ക്രിയാസ് എന്നിവയെ സംബന്ധിക്കുന്ന ശസ്ത്രക്രിയ ആവശ്യമുള്ള എല്ലാ രോഗങ്ങള്‍ക്കും ഗ്യാസ്‌ട്രോ ഇൻറസ്‌റ്റൈനല്‍ വിഭാഗത്തില്‍ ശസ്ത്രക്രിയ നടത്താറുണ്ട്.
ഇത് കൂടാതെ പ്രധാനപ്പെട്ട എല്ലാ സങ്കീര്‍ണ ശസ്ത്രക്രിയകളും ഈ വിഭാഗമാണ് ചെയ്യുന്നത്. രോഗിക്ക് പരമാവധി ആശ്വാസം പകരാനായി വേദന കുറഞ്ഞതും അപകടസാധ്യത കുറഞ്ഞതുമായി മിനിമലി ഇന്‍വേസിവ് അഥവാ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ വിഭാഗത്തില്‍ എന്തൊക്കെ സൗകര്യങ്ങളാണ് ആശുപത്രിയിലുള്ളത്?
മേയ്ത്ര ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ ഇൻറസ്‌റ്റൈനല്‍ സര്‍ജറി വിഭാഗം ദഹന സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ സര്‍ജിക്കല്‍ പ്രക്രിയകളിലും സേവനം ലഭ്യമാക്കുന്നു. ഉടന്‍ തന്നെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയും ആരംഭിക്കും.
വേദന കുറഞ്ഞ അതേസമയം കൂടുതല്‍ ഫലപ്രദമായ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയിലാണ് ഗ്യാസ്‌ട്രോ ഇൻറസ്‌റ്റൈനല്‍ സര്‍ജറി വിഭാഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്യാധുനിക ലാപ്രോസ്‌കോപ്പി സ്യൂട്ട് കൂടാതെ നൂതന ഉപകരണങ്ങളായ ലിഗാഷൂര്‍, ഹാര്‍മോണിക്, ട്രാന്‍സ് ആനല്‍ ശസ്ത്രക്രിയകള്‍ക്കായുള്ള ഉപകരണങ്ങള്‍ തുടങ്ങി ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളാല്‍ സജ്ജമാണ് ഈ വിഭാഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.