സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ: അറിയേണ്ടതെല്ലാം
text_fieldsഎന്താണ് സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ
പ്രായാധിക്യം മൂലമോ, വാതസംബന്ധമായ അസുഖങ്ങളാലോ അപകടങ്ങൾ കാരണമോ സന്ധികൾക്കുണ്ടാവുന്ന തേയ്മാനം ചികിത്സിക്കുന്നതിനുള്ള നൂതന മാർഗമാണിത്. കേടുവന്ന സന്ധിയുടെ ഉപരിതല ഭാഗം നീക്കംചെയ്ത് പകരം ആ ഭാഗത്ത് കൃത്രിമമായ സന്ധിഭാഗങ്ങൾ വെച്ചുപിടിപ്പിക്കുകവഴി രൂപവൈകൃതവും വേദനയും ഇല്ലാതാക്കുന്ന ശസ്ത്രക്രിയയാണിത്. നമ്മുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി നിർദേശിക്കപ്പെടുന്ന ശസ്ത്രക്രിയ മാർഗം കൂടിയാണിത്. സാധാരണയായി കാൽമുട്ടും ഇടുപ്പുമാണ് മാറ്റിവെക്കാറുള്ളത്. ചില സന്ദർഭങ്ങളിൽ തോൾ, കൈമുട്ട്, കാൽകുഴ തുടങ്ങിയ സന്ധികളും മാറ്റിവെക്കാറുണ്ട്.
സന്ധികൾക്ക് സംഭവിക്കുന്നത്
സന്ധികൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് ‘ആർത്രൈറ്റിസ്’ എന്നാണ് പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഇത് വേദനക്കും സന്ധികളുടെ ദൃഢതക്കും കാരണമാകുന്നു. ഇത് കാലക്രമേണ സന്ധിയുടെ രൂപവൈകൃതത്തിലേക്ക് നയിക്കുന്നു. തന്മൂലം നെട്ടല്ല്, ഇടുപ്പ്, കാൽപാദം തുടങ്ങിയ സന്ധികളിലേക്കും അവയുടെ പ്രവർത്തനക്ഷമത കുറയുന്നതിനും കാരണമാകുന്നു.
എന്താണ് കൃത്രിമ സന്ധി
ചില പ്രത്യേക ലോഹസങ്കരം, ടൈറ്റാനിയം, പ്ലാസ്റ്റിക്, ഒാക്സീനിയം, െസറാമിക് എന്നിവ ഉപയോഗിച്ചാണ് പ്രോസ്തസിസ് എന്നു വിളിക്കുന്ന കൃത്രിമ സന്ധി നിർമിക്കുന്നത്. പ്രത്യേകം രൂപകൽപന ചെയ്ത ബോൺസിമൻറ് അല്ലെങ്കിൽ അസ്ഥികൾ തന്നെ അകത്തേക്ക് വളരാവുന്ന ഹൈഡ്രോക്സി അപറൈറ്റ് കലർന്ന പ്രോസ്തസിസ് എന്നീ രണ്ട് മാർഗങ്ങളിലൂടെയാണ് ഇത്തരം കൃത്രിമ സന്ധികൾ നമ്മുടെ അസ്ഥികളിൽ ഉറപ്പിക്കുന്നത്. പ്രായമായ ആളുകളിൽ സിമൻറ് മുഖേന ഉറപ്പിക്കുന്നതും ചെറുപ്പക്കാരിൽ അസ്ഥി അകത്തോട്ട് വളരുന്നതുമായ കൃത്രിമ സന്ധികളാണ് സാധാരണയായി ശിപാർശ ചെയ്യാറുള്ളത്. ഏകദേശം പതിനഞ്ചു മുതൽ ഇരുപത്തിയഞ്ചു വർഷം വരെയാണ് ഒരു കൃത്രിമ സന്ധിയുടെ ആയുസ്സ്. അതിനുശേഷം അത് വീണ്ടും മാറ്റിവെക്കേണ്ടതായി വരാം.
ശസ്ത്രക്രിയ എത്രമാത്രം പ്രചാരത്തിലുണ്ട്
നമ്മുടെ ഇന്ത്യയിൽമാത്രം ഏകദേശം ഏഴരലക്ഷം ശസ്ത്രക്രിയകൾ വർഷംതോറും നടക്കുന്നുണ്ട്. പ്രായാധിക്യം ഇൗ ശസ്ത്രക്രിയക്ക് ഒരു തടസ്സമല്ല എന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്. എല്ലാ ശസ്ത്രക്രിയകൾക്കും അതിേൻറതായ പാർശ്വഫലങ്ങളുണ്ട്. ഇത് രോഗിയുടെ ആരോഗ്യസ്ഥിതിയും ശസ്ത്രക്രിയക്ക് മുമ്പുള്ള സന്ധിയുടെ പ്രവർത്തനക്ഷമതയും ചെയ്യുന്ന ഡോക്ടറുടെ പരിജ്ഞാനവും ഉപയോഗിക്കുന്ന കൃത്രിമ സന്ധിയുടെയും അനുബന്ധ ഘടകങ്ങളുടെയും ഗുണനിലവാരം, ആശുപത്രിയുടെ നിലവാരം (തിയറ്റർ, അണുമുക്തമായ അന്തരീക്ഷം, ഫിസിയോതെറാപ്പി വിഭാഗം) എന്നിവയെ ആശ്രയിച്ചിരിക്കും. രോഗിയുടെ ഭയവും പറഞ്ഞുകേട്ട് പഴകിയ ദുഷ്പ്രചരണങ്ങളുമാണ് ആളുകളെ ഇൗ ശസ്ത്രക്രിയയിൽനിന്ന് പിന്തിരിപ്പിക്കുന്നത്.
സന്ധികൾ മാറ്റിവെക്കേണ്ടതുണ്ടോ?
അസ്ഥിരോഗ വിദഗ്ധന് രോഗവിവരം, എക്സ്റേ പരിശോധന എന്നീ മാർഗങ്ങളിലൂടെ രോഗിയുടെ സന്ധിയുടെ അവസ്ഥ മനസ്സിലാക്കാനും അതുവഴി വേണ്ട ഉപദേശങ്ങൾ നൽകാനും സാധിക്കും. ചില സംശയാസ്പദമായ സാഹചര്യങ്ങളിൽ രക്തപരിശോധനയും എം.ആർ.െഎ സ്കാനിങ്, ചെറിയ ഒരു താക്കോൽദ്വാര ശസ്ത്രക്രിയയോ രോഗനിർണയത്തിന് ആവശ്യമായി വന്നേക്കാം.
സന്ധിവേദനയുടെ ആരംഭഘട്ടങ്ങളിൽ പാരസെറ്റമോൾ രൂപത്തിലുള്ള ചെറിയ വേദന സംഹാരികളും കാൽസ്യം, വിറ്റാമിൻ ഡി, ഗ്ലകോസമിൻ മുതലായ മരുന്നുകളും ഫിസിയോ തെറാപ്പിയും ശ്രമിക്കുന്നതാണ്. ഇത്തരം ചികിത്സകൾ ഫലം കാണാതെ വരുകയാണെങ്കിൽ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. അകാരണമായി ശസ്ത്രക്രിയ നീട്ടിവെക്കുന്നത് ശസ്ത്രക്രിയയുടെ ഗുണനിലവാരത്തെ വിപരീതമായി ബാധിക്കാം. മാത്രമല്ല, പ്രായാധിക്യവും മറ്റ് അനുബന്ധ അസുഖങ്ങളും ചിലപ്പോൾ ശസ്ത്രക്രിയക്ക് തടസ്സമാവുകയും രോഗിയുടെ ചലനാവസ്ഥ പൂർണമായും ഇല്ലാതാവുകയും ചെയ്യാം.
സർജറി വേളയിലും അതിനുശേഷവും
അനസ്തറ്റിസ്റ്റ് രോഗിക്ക് സ്പൈനൽ/ജനറൽ അനസ്േതഷ്യ നൽകുന്നതാണ്. ശേഷം ശസ്ത്രക്രിയയിലൂടെ സന്ധിയുടെ തേയ്മാനം വന്ന ഭാഗങ്ങൾ പ്രത്യേകം രൂപകൽപന ചെയ്ത കട്ടിങ് ബ്ലോക്കുകളും ബ്ലേഡും ഉപയോഗിച്ച് നീക്കം ചെയ്യുന്നു. ആ ഭാഗങ്ങൾ പൾസ് ലവാജ് എന്ന ഉപകരണം ഉപയോഗിച്ച് വൃത്തിയാക്കുകയും ആ ഭാഗത്ത് കൃത്രിമസന്ധി വെച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. ഇൗ ശസ്ത്രക്രിയക്ക് ഏകദേശം ഒന്നുമുതൽ രണ്ടര മണിക്കൂർവരെ സമയം വേണ്ടിവന്നേക്കാം. മൂന്നോ നാലോ മണിക്കൂറുകൾക്കുശേഷം രോഗിയെ റൂമിലേക്ക് മാറ്റുകയും ആറുമുതൽ എട്ടുമണിക്കൂറിനുശേഷം പേശികൾക്ക് ആയാസവും ബലവും വർധിപ്പിക്കുന്നതിനുള്ള ഫിസിയോതെറപി നൽകും. ഉടനെ വാക്കറിെൻറ സഹായത്തോടുകൂടി രോഗി നടക്കാൻ തുടങ്ങുകയും ചെയ്യുന്നു.
സാധാരണയായി മൂന്നുമുതൽ അഞ്ചുദിവസം കൊണ്ട് രോഗികൾക്ക് ഡിസ്ചാർജായി വീട്ടിൽ പോകാം. ശേഷം രണ്ടോ മൂന്നോ ആഴ്ചത്തേക്ക് ചെറിയ തോതിലുള്ള വേദന സംഹാരികൾ വേണ്ടിവന്നേക്കാം. സാധാരണയായി രണ്ടുമുതൽ നാലുമാസങ്ങൾക്കുള്ളിൽ രോഗി പൂർണസുഖം പ്രാപിക്കുകയും ദൈനംദിന പ്രവർത്തനങ്ങൾ സാധ്യമാവുകയും ജോഗിങ്, സൈക്ലിങ് മുതലായ ആയാസം കുറഞ്ഞ പരിശീലനങ്ങളിൽ മുഴുകാവുന്നതുമാണ്.
സർജറിയുടെ വിജയസാധ്യത
ശസ്ത്രകിയയുടെ പൂർണമായ വിജയം എന്നത് ആശുപത്രിവാസത്തിനുശേഷം രോഗി വീട്ടിലെത്തിയാൽ എന്തുചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എന്ത് മരുന്ന് കഴിക്കണം, എന്ത് വ്യായാമങ്ങൾ ചെയ്യണം, എന്ത് ഭക്ഷണം കഴിക്കണം എന്നിവയെക്കുറിച്ചെല്ലാം ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.
ഇൗ ശസ്ത്രക്രിയ ഏകദേശം 98-99 ശതമാനം വിജയസാധ്യതയുള്ളതാണ്. എന്നാൽ, ചില സാഹചര്യങ്ങളിൽ താഴെ പറയുന്ന പാർശ്വഫലങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. അത്തരം പ്രശ്നങ്ങൾക്ക് മിക്കതിനും പരിഹാരവുമുണ്ട്. എന്നാൽ, അത്തരം പരിഹാരങ്ങൾ ചിലപ്പോൾ വളരെ ചെലവേറിയതാവാൻ സാധ്യതയുള്ളതിനാൽ അത്തരം പാർശ്വഫലങ്ങൾ സംഭവിക്കാതെ നോക്കേണ്ടതുണ്ട്.
അണുബാധ
ഏറ്റവും അപകടകരമായ അവസ്ഥ എന്നുപറയുന്നത് കൃത്രിമസന്ധികൾക്കുണ്ടാവുന്ന അണുബാധയാണ്. അത് വരാതെ നോക്കുക എന്നതാണ് ഏറ്റവും പ്രധാനം. രോഗികൾ അവർക്കുണ്ടാകുന്ന ചെവിയിലെ നീരൊലിപ്പ്, മൂത്രത്തിലെ അണുബാധ, നിയന്ത്രണാതീതമായ പ്രമേഹം എന്നിവ യഥാസമയം ചികിത്സിച്ച് സുഖപ്പെടുത്തേണ്ടതാണ്. ലാമിനാർ എയർഫ്ലോ, ഹെപ്പാ ഫിൽട്ടർ മുതലായ സൗകര്യങ്ങളുള്ള അത്യാധുനിക ഒാപറേഷൻ തിയറ്റർ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക. പൾസ് ലവാജ്, അസ്ഥികൾ നീക്കം ചെയ്യാനുള്ള ബ്ലേഡ്, സർജിക്കൽ ഹെൽമെറ്റ് മുതലായ ഡിസ്പോസബിൾ ഉപകരണങ്ങളുടെ ഉപയോഗം കർശനമായി പിന്തുടരുക. ഇവ ഉപയോഗിക്കുന്നതുവഴി ശസ്ത്രക്രിയ ചെലവുകൾ 25000 മുതൽ 30000 വരെ അധികം വന്നേക്കാം. എന്നാൽ, അണുബാധ വന്നാൽ അത് ചികിത്സിക്കുന്നതിന് മൂന്നുമുതൽ നാലുലക്ഷം രൂപ വരെ അധികം ചെലവാക്കുന്നതിലും നല്ലത് മേൽപറഞ്ഞ ഉപകരണങ്ങൾ ഉപയോഗിക്കുന്നതാണ്.
ഡീപ്പ് വെയിൻ ത്രോംബോസിസ്
കാലിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണിത്. വളരെ നേരത്തെ തന്നെ രോഗിയെ നടത്തുകയും ഫിസിയോ തെറാപ്പി തുടങ്ങുകയും ചെയ്യുന്നതിലൂടെ ഇൗ അവസ്ഥ ഒഴിവാക്കാം.
ഇംപ്ലാൻറ് അയഞ്ഞുപോവുക
ഡോക്ടറുടെ പരിചയക്കുറവോ, ചില സാേങ്കതിക ബുദ്ധിമുട്ടുകൾ കാരണമോ കൃത്രിമസന്ധി ഉറപ്പിക്കുന്നതിൽ വരുന്ന വ്യതിയാനങ്ങൾ ചിലപ്പോൾ ഇത്തരം സന്ധികളുടെ വളരെ നേരത്തെയുള്ള നാശത്തിന് കാരണമാകാം. കമ്പ്യൂട്ടർ നാവിഗേഷൻ മുതലായ അതിനൂതന സാേങ്കതികവിദ്യകൾ ഉപയോഗപ്പെടുത്തിയാൽ ഇത്തരം പരാജയങ്ങൾ പൂർണമായും ഒഴിവാക്കാം.
കാലക്രമേണ (ഏകദേശം ആറുമാസം) സന്ധിയുടെ പ്രവർത്തനക്ഷമത കൂടുകയും പേശികളുടെ ബലം കൂടുകയും ചെയ്യുന്നതിനനുസരിച്ച് വേദന പൂർണമായും ഇല്ലാതാവുകയും ചലനശേഷി മെച്ചപ്പെടുകയും ചെയ്യുന്നു.
ശസ്ത്രക്രിയക്കുള്ള ചെലവ്
കൃത്രിമസന്ധി ഭാഗങ്ങൾക്ക് ഏകദേശം 40,000 മുതൽ 1,75,000 വരെ ചെലവുണ്ട്. ഇതിനുപുറമെ ഏകദേശം ഒരുലക്ഷം മുതൽ രണ്ടുലക്ഷം രൂപ വരെ ആശുപത്രി ചെലവുകൾ വേണ്ടിവരും. മേൽപറഞ്ഞ സാേങ്കതികവിദ്യകൾ പ്രയോജനപ്പെടുത്തുകയും ഡിസ്പോസബിൾ ഉപകരണങ്ങളുടെ ഉപയോഗം ഒറ്റത്തവണ മാത്രമായി പരിമിതപ്പെടുത്തുന്നതിനനുസരിച്ചുമാണ് ഇൗ ചെലവുകളിലെ വ്യതിയാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.