Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2014 10:36 PM IST Updated On
date_range 8 Jan 2014 10:36 PM ISTമദ്യപിക്കാത്തവരിലെ ഫാറ്റി ലിവര്‍
text_fieldsbookmark_border
സങ്കീര്‍ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ആന്തരികാവയവമാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രനഥിയും കരള്‍ തന്നെ. കേടുപറ്റിയാല്‍ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനര്‍ജനിപ്പിക്കാനുമുള്ള ശേഷി കരളിനുണ്ട്. രോഗലക്ഷണങ്ങള്‍ ഒട്ടും തന്നെ പ്രകടിപ്പിക്കാതെ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ഒട്ടുമിക്ക കരള്‍ രോഗങ്ങളും ഏറെ വൈകിയാണ് കണ്ടുപിടിക്കാറുള്ളത്. ‘യകൃത്’ എന്ന സംസ്കൃതപദത്താലാണ് ആയുര്‍വേദം കരളിനെ സൂചിപ്പിക്കുന്നത്.
കരളുമായി ബന്ധപ്പെട്ട് ഇന്ന് വളരെ വ്യാപകമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ഫാറ്റി ലിവര്‍. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്‍്റെ ശേഷി കുറയുന്ന രോഗമാണിത്. ഗുരുതരമായ കരള്‍രോഗങ്ങള്‍ക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ മറ്റു രോഗങ്ങള്‍ക്കും ഫാറ്റി ലിവര്‍ ഇടയാക്കാറുണ്ട്. മദ്യപിക്കുന്നവരില്‍ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. ഫാറ്റിലിവര്‍ സ്ത്രീകളിലും പുരഷന്മാരിലും ഉണ്ടാകാം.
കരളില്‍ കൊഴുപ്പടിയുതെങ്ങനെ?
ദഹിച്ച എല്ലാ ആഹാരപദാര്‍ഥങ്ങളും ഗ്ളൂക്കോസ് തുടങ്ങിയ ഘടകങ്ങളായി വിഘടിപ്പിക്കപ്പെട്ടാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യുത്. ഈ ഘടകങ്ങളെല്ലാം തന്നെ കരളിലത്തെുന്നു. കുറച്ച് ഗ്ളൂക്കോസ് സംഭരിച്ച ശേഷം കരള്‍ ബാക്കിയുള്ളവയെ കൊഴുപ്പാക്കി മാറ്റി സംഭരിക്കാനായി കൊഴുപ്പുകോശങ്ങളിലേക്ക് അയക്കുന്നു. എന്നാല്‍ കരളിന്‍്റെ സംഭരണശേഷിക്ക് താങ്ങാനാവുന്നതിനപ്പുറം ഗ്ളൂക്കോസ് കരളിലത്തെിയാല്‍, കൊഴുപ്പ് വിതരണം ചെയ്യാനാകാതെ കരളില്‍ തന്നെ അടിഞ്ഞുകൂടി ഫാറ്റിലിവറിനിടയാക്കും. കൂടാതെ കൊഴുപ്പുകോശങ്ങളില്‍ നിന്ന് ഉപയോഗത്തിന് കൊഴുപ്പ് എടുക്കുമ്പോഴും കരളില്‍ കൊഴുപ്പടിയാം.
വിവിധ ഘട്ടങ്ങള്‍
ആദ്യഘട്ടത്തില്‍ സങ്കീര്‍ണതകള്‍ക്ക് സാധ്യത തീരെ കുറവാണ്. കരളില്‍ കൊഴുപ്പടിഞ്ഞ് തുടങ്ങുന്ന ഈ ഘട്ടത്തില്‍ സ്വാഭാവികമായ ചുകപ്പ് കലര്‍ന്ന തവിട്ടുനിറം മാറി കരള്‍ വെളുത്ത് തുടങ്ങും. എന്നാല്‍, കരളിന്‍്റെ പ്രവര്‍ത്തനങ്ങളില്‍ അസാധാരണമായ മാറ്റമൊന്നും ഉണ്ടാകുന്നില്ല. വയറിന്‍്റെ മേല്‍ഭാഗത്ത് ഇടയ്ക്കിടെ വേദന, വലതുവശം ഉളുക്കിയപോലെ വേദന എന്നിവ ചിലരില്‍ അനുഭവപ്പെടാറുണ്ട്. മിക്കവരിലും കാര്യമായ സൂചനകളൊന്നും ഉണ്ടാകാറില്ല. ഭാവിയില്‍ കരളിന്‍്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ ജീവിതശൈലി ക്രമീകരണത്തിലൂടെയും ലഘുവായ ഒൗഷധങ്ങളിലൂടെയും ആദ്യഘട്ടത്തെ നിയന്ത്രിക്കണം.
രണ്ടാം ഘട്ടം
ഫാറ്റി ലിവര്‍ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൊഴുപ്പടിയുന്നതോടൊപ്പം കരളില്‍ നീര്‍വീക്കവും കോശനാശവും ഉണ്ടാകും. ഒപ്പം പൊറ്റകള്‍ രൂപപ്പെടുമെന്നതിനാല്‍ കരളിന്‍്റെ ഘടനക്കും മാറ്റമുണ്ടാകും. ഇതോടെ കരളിന്‍്റെ പ്രവര്‍ത്തനവും തകരാറിലായിത്തുടങ്ങുന്നു.
കരളിന്‍്റെ പൂര്‍ണനാശം
യകൃദുദരം അഥവാ സിറോസിസ് എന്ന മൂന്നാം ഘട്ടത്തിലേക്ക് എത്തുന്നതോടെ കരള്‍ ചുരുങ്ങി പ്രവര്‍ത്തനശേഷി നശിക്കും. ചുരുങ്ങി ദ്രവിച്ച കരളിന്‍്റെ അവസാനഘട്ടമാണിത്. അര്‍ബുദം മുതലായ രോഗങ്ങള്‍ വരാനുള്ള സാധ്യതയും ഈ ഘട്ടത്തില്‍ കൂടുതലാണ്.
ഒൗഷധങ്ങള്‍
പൊതുവെ കയ്പ്പും ചവര്‍പ്പും രസങ്ങളോടുകൂടിയ ഒൗഷധസസ്യങ്ങളാണ് കരളിന് പഥ്യം. പ്ളാശ്, മുത്തങ്ങ, വേപ്പ്, മരമഞ്ഞള്‍, മഞ്ചട്ടി, കിരിയാത്ത്, കീഴാര്‍നെല്ലി, കറ്റാര്‍ വാഴ, നെല്ലിക്ക, തഴുതാമ, പര്‍പ്പടകപ്പുല്ല്, അമുക്കുരം തുടങ്ങിയവ കരളിന് കരുത്തേകുന്ന ഒൗഷധികളില്‍ ചിലതാണ്.
കൊഴുപ്പുകുറഞ്ഞ ഭക്ഷണശീലങ്ങള്‍ക്കും ചിട്ടയായ വ്യായാമത്തിനും മദ്യപിക്കാത്തവരിലുണ്ടാകുന്ന ഫാറ്റി ലിവറിനെ പ്രതിരോധിക്കാന്‍ കഴിയും. വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവിഭവങ്ങള്‍, കടുപ്പംകൂടിയ കാപ്പി, ചായ, ഉണക്കമത്സ്യം, കേക്ക്, കൃത്രിമനിറങ്ങള്‍ അടങ്ങിയ വിഭവങ്ങള്‍ എന്നിവ ഒഴിവാക്കുകയും വേണം.
(ലേഖിക കോട്ടക്കല്‍ ആര്യവൈദ്യശാല മാന്നാര്‍ ശാഖയിലെ ഡോക്ടറാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story