Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightസ്തനാര്‍ബുദം...

സ്തനാര്‍ബുദം പ്രതിരോധിക്കാം

text_fields
bookmark_border
സ്തനാര്‍ബുദം പ്രതിരോധിക്കാം
cancel

അര്‍ബുദം എന്ന പദത്തിന് സംസ്കൃതത്തില്‍ ‘ബഹുകോടി’ എന്നാണര്‍ഥം. ക്രമത്തിലധികമായി ഉണ്ടാവുകയും വളരുകയും വ്യാപിക്കുകയും ചെയ്യുന്നത് അര്‍ബുദകോശങ്ങളുടെ പ്രത്യേകതയാണ്. സാധാരണ കോശങ്ങള്‍ക്ക് കോശ വളര്‍ച്ച, കോശ വിഭജനം, കോശ മരണം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്. ഇത് ജീവനുള്ള കോശങ്ങളില്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍ കാന്‍സര്‍ കോശങ്ങളില്‍ കോശമരണം സംഭവിക്കാതെ അവ അനിയന്ത്രിമായി വിഭജിച്ച് പെരുകുന്നു.
സ്വയം കണ്ടത്തൊന്‍ കഴിയുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്തനാര്‍ബുദം. നിര്‍ഭാഗ്യവശാല്‍ സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്.
സ്തനാര്‍ബുദം - സാധ്യതകള്‍ ആര്‍ക്കൊക്കെ?

  • പ്രായമേറുന്നത് സ്തനാര്‍ബുദ സാധ്യത കൂട്ടും
  • പരമ്പരാഗത ജനിതകത്തകരാറുകള്‍ ഉള്ളവരില്‍
  • പാരമ്പ്യഘടകങ്ങള്‍ സ്തനാര്‍ബുദ സാധ്യത കൂട്ടും. അമ്മ, സഹോദരി തുടങ്ങിയ രക്തബന്ധമുള്ളവരില്‍ സ്തനാര്‍ബുദം വന്നിട്ടുള്ളവര്‍ ഏറെ ശ്രദ്ധിക്കണം.
  • നേരത്തെ ഒരു സ്തനത്തില്‍ അര്‍ബുദം വന്നവരില്‍ മറ്റേ സ്തനത്തിലോ, മറ്റൊരു ഭാഗത്തോ അര്‍ബുദം വരാനുള്ള സാധ്യത നാല് ഇരട്ടിയില്‍ കൂടുതലാണ്.
  • 10 വയസ്സിന് മുമ്പ് ആര്‍ത്തവം വന്നവര്‍
  • വളരെ വൈകി ആര്‍ത്തവ വിരാമം വന്നവര്‍
  • ആര്‍ത്തവ വിരാമ ശേഷം പൊണ്ണത്തടിയുള്ളവര്‍
  • പാലൂട്ടാത്തവര്‍
  • പാലൂട്ടല്‍ ദൈര്‍ഘ്യം കുറക്കുന്നവര്‍
  • കുട്ടികളില്ലാത്തവര്‍ക്ക് രോഗ സാധ്യത വളരെ കൂടുതലാണ്.
  • ആദ്യത്തെ പ്രസവം വൈകുന്നത് സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കും. ആദ്യ പ്രസവം 25-26 വയസ്സുകളില്‍ ആയിരിക്കുന്നതാണ് ആരോഗ്യകരം.

കാരണങ്ങള്‍
പാലുല്‍പാദിക്കുന്ന ഗ്രന്ഥികള്‍, പാല്‍ വഹിച്ചുകൊണ്ടുപോകുന്ന നാളികള്‍, കൊഴുപ്പുകലകള്‍, രക്തക്കുഴലുകള്‍, ലിംഫ് നാളികള്‍ എന്നിവയാലാണ് സ്തനങ്ങള്‍ പ്രധാനമായും നിര്‍മിക്കപ്പെട്ടിരിക്കുന്ന്. എണ്‍പത് ശതമാനം സ്തനാര്‍ബുദവും പാല്‍ വഹിച്ചുകൊണ്ടുപോകുന്ന നാളികളുടെ ഉള്‍ഭാഗത്തെ ആവരണ സ്തരത്തെയാണ് ബാധിക്കാറുള്ളത്. ശേഷിക്കുന്നവ പാല്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികള്‍, മറ്റ് കലകള്‍ എന്നിവരെ ബാധിക്കുന്നവയാണ്.
സ്തനാര്‍ബുദത്തിന് വഴിവെക്കുന്ന സാഹചര്യങ്ങള്‍ പലതാണ്. ഈസ്ട്രജന്‍ ഹോര്‍മോണിന്‍െറ പ്രഭാവം ദീര്‍ഘനാള്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്നത് സ്തനാര്‍ബുദത്തിനിടയാക്കുന്ന പ്രധാന ഘടകമാണ്. ഗര്‍ഭിണിയാകുന്നതോടെ ഈസ്ട്രജന്‍െറ പ്രഭാവം കുറയുകയും പ്രോജസ്റ്ററോണ്‍ കൂടുകയും ചെയ്യും. എന്നാല്‍ നേരത്തെ ഋതുമതിയാകുന്ന പെണ്‍കുട്ടി 30 വയസ്സാകുമ്പോള്‍ ആദ്യ ഗര്‍ഭം ധരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ കൂടുതല്‍ കാണുന്നത്. ഈസ്ട്രജന്‍െറ പ്രവര്‍ത്തനം തടസ്സമില്ലാതെ ദീര്‍ഘനാള്‍ നിലനില്‍ക്കാന്‍ ഇതിടയാക്കുകയും സ്തനാര്‍ബുദത്തിന് വഴിവെക്കുകയും ചെയ്യുന്നു. കുട്ടികളുടെ എണ്ണം കുറക്കുന്നതും നല്ല പ്രവണതയല്ല.
തെറ്റായ ജീവിതശൈലിയും സ്തനാര്‍ബുദ സാധ്യത കൂട്ടാറുണ്ട്. വ്യായാമക്കുറവ്, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡുകള്‍, കൃത്രിമ നിറം കലര്‍ന്ന ഭക്ഷണങ്ങള്‍ തുടങ്ങി പൊണ്ണത്തടിയിലേക്ക് നയിക്കുന്ന ജീവിതശൈലി സ്തനാര്‍ബുദത്തിനിടയാക്കും. വിഷാദം, തൊഴില്‍സമ്മര്‍ദം, മദ്യപാനം, പുകയിലയുടെ ഉപയോഗം, കീടനാശിനികള്‍, അന്തരീക്ഷ മലിനീകരണം ഇവയൊക്കെ സ്തനാര്‍ബുദത്തിനിടയാക്കുന്ന മറ്റ് ഘടകങ്ങളാണ്.

ലക്ഷണങ്ങള്‍

  • സ്തനത്തില്‍ മുഴ, തടിപ്പ് ഇവ കാണുക
  • സ്തന ചര്‍മത്തിലെ വ്യത്യാസങ്ങള്‍
  • സ്തനത്തിലുണ്ടാകുന്ന പൊറ്റകള്‍, പൊട്ടല്‍, തിണര്‍പ്പ്
  • രക്തം കലര്‍ന്ന സ്രവങ്ങള്‍ സ്തനത്തില്‍ നിന്നുണ്ടാവുക
  • കക്ഷത്തില്‍ തടിപ്പ്
  • സ്തന വലുപ്പത്തിലുള്ള വ്യതിയാനങ്ങള്‍
  • കൈകളില്‍ അകാരണമായുണ്ടാകുന്ന നീരുകള്‍
  • ഇവയാണ് പ്രകടമാകുന്ന ലക്ഷണങ്ങളില്‍ പ്രധാനമായവ.

സ്തനാര്‍ബുദത്തിന്‍െറ വിവിധ ഘട്ടങ്ങള്‍ പ്രാരംഭദശ
ആദ്യഘട്ടത്തില്‍ അര്‍ബുദം സ്തനത്തിലും കക്ഷത്തിലും കഴലകളിലുമായി ഒതുങ്ങിനില്‍ക്കും. കണ്ടത്തൊനായാല്‍ കാര്യമായ വിഷമതകളില്ലാതെ ചികിത്സിച്ച് ഭേദമാക്കാനാകും.
രണ്ടാം ഘട്ടം 3-5 സെ.മി വരെയായിരിക്കും ഈ ഘട്ടത്തില്‍ മുഴയുടെ വലുപ്പം. സ്തനത്തിലും കക്ഷത്തിലുമായി ഒതുങ്ങി നില്‍ക്കുന്നു. സ്വയം പരിശോധനയിലൂടെ കണ്ടത്തൊനാകും.
മൂന്നാംഘട്ടം : അര്‍ബുദം വ്യാപിച്ചെങ്കിലും സ്തനത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കും.
നാലാഘട്ടം: അര്‍ബുദം മറ്റവയവങ്ങളിലേക്കും ബാധിക്കുന്ന അവസ്ഥയാണിത്. രോഗം ബാധിച്ച കോശഭാഗങ്ങളില്‍നിന്ന് അര്‍ബുദം ലിംഫ് ഗ്രന്ഥികളിലൂടെയോ ധമനികളിലൂടെയോ ശ്വാസകോശം, അസ്ഥികള്‍, തലച്ചോര്‍ തുടങ്ങിയ ഏതെങ്കിലും ഭാഗത്തേക്ക് വ്യാപിക്കാനിടയാകും.

സ്വയം പരിശോധനയിലൂടെ കണ്ടത്തൊം.
അല്‍പം ശ്രദ്ധിച്ചാല്‍ സ്വയം പരിശോധനയിലൂടത്തെന്നെ സ്തനാര്‍ബുദം കണ്ടത്തൊം. ആര്‍ത്തവം തുടങ്ങി പത്ത് ദിവസത്തിന് ശേഷം ഏതെങ്കിലുമൊരെ ദിവസം സ്വയം സ്തനപരിശോധന നടത്തേണ്ടതാണ്. ആര്‍ത്തവം നിലച്ചവര്‍ മാസത്തിലൊരിക്കല്‍ ഏതെങ്കിലുമൊരു ദിവസം സ്വയം പരിശോധിക്കാം. ഇടത് സ്തനം വലതു കൈ ഉപയോഗിച്ചും വലത് സ്തനം ഇടതു കൈ ഉപയോഗിച്ചും പരിശോധിക്കാം. ഇരു കൈകളും അരക്കെട്ടില്‍ വെച്ച് കണ്ണാടിക്ക് മുമ്പില്‍ നില്‍ക്കുക.
സ്തനങ്ങള്‍ ഒരേ നിരപ്പിലാണോ ചര്‍മത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് നിരീക്ഷിക്കുക.
സ്തന ചര്‍മത്തില്‍ തടിപ്പോ ഞൊറിവോ നിറവ്യത്യാസമോ ഉണ്ടോ എന്ന് നോക്കുക.
രണ്ട് കൈകളും ഉയര്‍ത്തിപ്പിടിച്ച് വീണ്ടും പരിശോധന ചെയ്യുക.
അമര്‍ത്തുമ്പോള്‍ സ്രാവം ഉണ്ടോ എന്ന് നിരീക്ഷിക്കുക.

ഇനിയുള്ള പരിശോധനകള്‍ നിന്നോ കിടന്നോ ചെയ്യുക.
ഇടത് കൈ ഉയര്‍ത്തി തലക്ക് പിന്നില്‍ വക്കുക.
എണ്ണയോ സോപ്പോ പുരട്ടിയ വിരലുകളുടെ ഉള്‍വശം കൊണ്ട് സ്തനം വൃത്താകൃതിയില്‍ പരിശോധിക്കുക. കക്ഷവും കക്ഷത്തോട് ചേര്‍ന്ന ഭാഗവും പരിശോധിക്കുക.
ഇടത് തോളിനടിയില്‍ തലയിണ വച്ച് ഇടത് കൈപൊക്കി വലതു കൈ കൊണ്ട് ഇടത്തേ സ്തനവും വലതു തോളിനടിയില്‍ തലയിണവെച്ച് വലതു കൈപൊക്കി ഇടത് കൈ കൊണ്ട് വലത്തേ സ്തനവും പരിശോധിക്കാം
അസാധാരണമായി തോന്നുന്നവ ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം. ആര്‍ത്തവ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ചിലരില്‍ സ്തനങ്ങളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്നു എന്നതിനാല്‍ ആര്‍ത്തവ സമയത്തും അതിന് തൊട്ട്മുമ്പും സ്വയം പരിശോധന ഒഴിവാക്കുക.

സ്തനാര്‍ബുദം പ്രതിരോധിക്കാം
ആരോഗ്യകരമായ ജീവിതശൈലി കാന്‍സര്‍ പ്രതിരോധത്തിന് അനിവാര്യമാണ്. മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതും അര്‍ബുദത്തെ പ്രതിരോധിക്കും. ലഘുവ്യായാമങ്ങള്‍ക്കൊപ്പം ജീവകങ്ങള്‍ കൂടുതലും കൊഴുപ്പു കുറവുള്ളതുമായ ഭക്ഷണങ്ങള്‍ ശീലമാക്കണം. ബീറ്റ്റൂട്ട്, മുരിങ്ങയില, കോളി ഫ്ളവര്‍, കാബേജ്, ചുവന്നുള്ളി, മഞ്ഞള്‍, തക്കാളി, ഇഞ്ചി, വാഴക്കൂമ്പ്, വെളുത്തുള്ളി, കുരുമുളക്, ഗ്രാമ്പൂ, മധുരക്കിഴങ്ങ്, ചെറുമത്സ്യങ്ങള്‍, തവിട് കളയാത്ത ധാന്യങ്ങള്‍ ഇവ ചേരുന്ന നാടന്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണുചിതം.
ശക്തമായ നിരോക്സീകാരിയായ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ‘കുര്‍കുമിന്‍’ എന്ന ഘടകത്തിന് അര്‍ബുദത്തിന്‍െറ പാരമ്പര്യ സാധ്യതകളെ തടയാനും അര്‍ബുദമുഴകളിലേക്കുള്ള രക്തസഞ്ചാരം വര്‍ധിക്കാതെ തടയാനും കഴിയും. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ ചുരുക്കാന്‍ ഇഞ്ചിയും ഗുണകരമാണ്. കാബേജിലടങ്ങിയിരിക്കുന്ന ‘ഗന്ധക’ത്തിനും സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ട്.
ഉപ്പ് ചേര്‍ത്ത് സംസ്കരിച്ച വിഭവങ്ങള്‍, കരിഞ്ഞതും പൊരിച്ചതുമായ ആഹാരങ്ങള്‍, കൃത്രിമ നിറം അടങ്ങിയ ബേക്കറി സാധനങ്ങള്‍ ഇവ ഒഴിവാക്കുകയും വേണം.
സ്വയം സ്തന പരിശോധന സ്തനാര്‍ബുദ പ്രതിരോധത്തിന് ഏറെ അനിവാര്യമായ ഒരു ഘടകമാണ്.
ചികിത്സ
എത്രയും നേരത്തെ സ്തനാര്‍ബുദം കണ്ടത്തെുന്നതുമായി ചികിത്സയുടെ വിജയത്തിന് ഏറെ ബന്ധമുണ്ട്. ജീവിതശൈലി മെച്ചപ്പെടുത്തുന്നതോടൊപ്പം രോഗപ്രതിരോധത്തിന് സഹായകമാകുന്ന വിധത്തിലുള്ള ചികിത്സകളാണ് ആയുര്‍വേദം നല്‍കുക. അര്‍ബുദ ചികിത്സയുടെ വിജയത്തിന് സാന്ത്വനചികിത്സയും അനിവാര്യമാണ്. സുഖാവസ്ഥ നിലനിര്‍ത്തി ആത്മവിശ്വാസം കൂട്ടാനും ആയുസ്സ് നിലനിര്‍ത്താനും സാന്ത്വന ചികിത്സക്ക് കഴിയാറുണ്ട്.

drpriyamannar@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story