വേനല്‍ രോഗങ്ങളെ സൂക്ഷിക്കുക; പ്രതിരോധിക്കുക
text_fieldsവേനല്‍ക്കാലം ചില രോഗങ്ങളുടെ കൂടി കാലമാണ്. അവയെക്കുറിച്ച് മനസ്സിലാക്കുകയും പ്രതിരോധ നടപടികളായി ചില പൊടിക്കൈകള്‍ പ്രയോഗിക്കുകയും ചെയ്താല്‍ മിക്ക വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാവുന്നതാണ്. പൊതുവെ വേനല്‍ക്കാലത്ത് കാണപ്പെടുന്ന രോഗങ്ങളാണ് വയറിളക്കം, ചിക്കന്‍പോക്സ്, നിര്‍ജലീകരണം, മഞ്ഞപിത്തം, ടൈഫോയിഡ്, ചെങ്കണ്ണ്, ചൂടുകുരു, സുര്യാഘാതം എന്നിവ.
പതിവിന് വിപരീതമായി അടുത്തടുത്ത സമയങ്ങളില്‍ നിരവധി തവണ മലം പോകുന്നതിനെയാണ് വയറിളക്കം എന്നുവിളിക്കുന്നത്. ഭക്ഷണ വസ്തുക്കളിലെ വിഷബാധ, കുടലിലെ അണുബാധ, പ്രോട്ടോസോവകള്‍, വിരകള്‍ എന്നിയും രോഗത്തിന് കാരണമാവും. ഇവക്ക് പുറമെ ആമാശത്തിലെ ക്ഷയരോഗം, അര്‍ബുദം, ടൈഫോയിഡ് എന്നീ രോഗങ്ങളുടെ ലക്ഷണമായും വയറിളക്കമുണ്ടാകാം. തുടക്കത്തില്‍തന്നെ ചികിത്സ തേടാത്ത പക്ഷം പനി വരുകയും ശരീരത്തിലെ ജലാംശവും സോഡിയവും നഷ്ടപ്പെട്ട് രോഗം മാരകമായിത്തീരുകയും ചെയ്യും. രോഗാണുബാധ മൂലമുള്ള വയറിളക്കം വന്നാല്‍ രോഗിയുടെ മലത്തിലൂടെ രോഗാണു വഴി രോഗം മറ്റുള്ളവരിലേക്ക് പകരാനിടയാവും. ചിലരില്‍ മാരകമായ അതിസാരം, കോളറ എന്നിവയും കാണപ്പെടുന്നുണ്ട്. ഉടന്‍ വൈദ്യസഹായം തേടേണ്ട അവസ്ഥയാണിത്.
മറ്റൊരു വേനല്‍ക്കാല രോഗമായ ചിക്കന്‍പോക്സ് വേഗത്തില്‍ പകരുന്ന ഒരു വൈറസ് രോഗമാണ്. വെരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് രോഗം പരത്തുന്നത്. രോഗത്തിന്‍െറ ആരംഭത്തില്‍ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചെറിയ ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. അടുത്തിടപഴകുന്നവരിലേക്ക് വളരെ പെട്ടെന്ന് പകരുന്ന രോഗമാണിത്. സാധാരണ തീ പൊള്ളല്‍ ഏറ്റതുപോലെയുള്ള കുമിളകള്‍ ശരീരത്തില്‍ പൊങ്ങുന്നതാണ് രോഗത്തിന്‍െറ പ്രഥമലക്ഷണം. തുടക്കത്തില്‍ ചെറിയ കുരുക്കളായി പ്രത്യക്ഷപ്പെട്ട് വെള്ളം നിറഞ്ഞ വലിയ കുമിളകളായി അവസാനം കരിഞ്ഞുണങ്ങി പൊറ്റയായി മാറി ഇല്ലാതായി മാറുന്നതു വരെ രോഗാവസ്ഥ നീളുന്നു.
ശരീരത്തില്‍ മഞ്ഞനിറം ബാധിക്കുന്ന അവസ്ഥയാണ് മഞ്ഞപിത്തം. ശരീരത്തിന് മഞ്ഞനിറം നല്‍കുന്ന ‘ബിലിറൂബിന്‍’ എന്ന രാസവസ്തു രക്തത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ അതു നഖത്തിനടിയിലും, തൊലിക്കടിയിലും കണ്ണിലുമൊക്കെ ആദ്യം അടിഞ്ഞുകൂടുകയും പ്രകടമായികാണാന്‍ തുടങ്ങുകയും ചെയ്യുമ്പോഴാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. മൂത്രത്തിലും ഈ രസവസ്തുവിന്‍െറ അളവു അധികരിക്കും. ചുവന്ന രക്താണുക്കളുടെ അധികനാശം, കരള്‍, പിത്തസഞ്ചി, പിത്തവാഹിനികുഴല്‍, പാന്‍ക്രിയാസ്ഗ്രന്ധി തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന പലതരം രോഗങ്ങള്‍, പിത്തസഞ്ചിയിലെ കല്ലുകള്‍, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവയുടെ ഭാഗമായും രോഗം പ്രത്യക്ഷപ്പെടാം.
ടൈഫോയിഡും പൊതുവെ കണ്ടുവരുന്ന ഒരു വേനല്‍ക്കാല രോഗമാണ്്്. ബാക്ടീരിയയാണ് രോഗ കാരണം. മലിനമായ വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് രോഗം പകരുന്നത്്. നീണ്ടുനില്‍ക്കുന്ന പനി, ശക്തമായ തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, വയറ്റില്‍ അസ്വസ്ഥത, വേദന, മലബന്ധം, കറുത്ത നിറത്തില്‍ വയറ്റില്‍നിന്ന് പോകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
നിര്‍ജലീകരണം അഥവാ ശരീരത്തിലെ ജലാംശം വന്‍തോതില്‍ നഷ്ടപ്പെടല്‍ പൊതുവെ കാണുന്ന വേനല്‍ക്കാല രോഗമാണ്. ഗള്‍ഫ് രാജ്യങ്ങളിലുള്ളവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. പേശികളില്‍ വേദനയും തുടര്‍ന്ന് ഛര്‍ദി, തലവേദന, തലകറക്കം, കണ്ണില്‍ ഇരുട്ട് മൂടല്‍, ബോധം നഷ്ടപ്പെടല്‍ എന്നിവയും അനുഭവപ്പെടും.
നേത്രപടലത്തില്‍ ഉണ്ടാകുന്ന അണുബാധയാണ് രോഗകാരണം. ഗുരുതരമായ ഒരു രോഗമല്ലങ്കെിലും നാലു ദിവസം മുതല്‍ ഒരാഴ്ചവരെ ജോലിയെയും പഠനത്തെയും മറ്റും ഇത് ബാധിക്കുന്നു. കൂടുതലായി ബാക്ടീരിയ ബാധ മൂലമുള്ള ചെങ്കണ്ണാണ് കാണപ്പെടുന്നതെങ്കിലും അടുത്ത കാലത്തായി വൈറസ് ബാധ മൂലവും ഈ രോഗം കണ്ടുവരുന്നു.
ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും തുടര്‍ന്ന് അടുത്ത കണ്ണിനെയും ബാധിക്കും. കണ്ണിന് കടുത്ത ചുവപ്പുനിറം, മണ്‍തരികള്‍ കണ്ണില്‍പോയതുപോലെയുള്ള അസ്വസ്ഥത, കണ്ണില്‍ പീളകെട്ടല്‍, ചൊറിച്ചില്‍, വേദന, കണ്ണില്‍നിന്ന് വെള്ളം വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണ് ചിലപ്പോള്‍ ഒരു കണ്ണിനെ മാത്രം ബാധിച്ചക്കോം. പീളകെട്ടലും കുറവാകും. അതേസമയം, കണ്‍പോളകള്‍ നീരുവന്ന് വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങിയിരിക്കും. ഈ അവസ്ഥ കുറച്ചുദിവസം നീണ്ടുനില്‍ക്കുകയും ചെയ്യം.
ചൂടുകുരുവാണ് സധാരണയായും വ്യാപകമായും പ്രത്യക്ഷപ്പെടുന്ന വേനല്‍ക്കാല രോഗം. ശരീരത്തിലെ വിയര്‍പ്പ് ഗ്രന്ഥികളില്‍ നിന്നുള്ള ദ്വാരം അടയുന്നതാണ് രോഗ കാരണം. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോഴുള്ള അമിത വിയര്‍പ്പ് മൂലം ചര്‍മ്മത്തിലെ ദ്വാരങ്ങള്‍ അടയുകയും കുരുക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ചൂടുകുരുക്കള്‍ കുമിളകള്‍ പോലെ ചുവന്ന ചെറു കുരുക്കളായി പ്രത്യക്ഷപ്പെടും. കലാമൈന്‍ ലോഷന്‍, ഹൈ¤്രഡാകോര്‍ട്ടിസോണ്‍ ക്രീം എന്നിവ ഫലപ്രദമാണ്.
മുകളില്‍ സൂചിപ്പിച്ച ഏത് രോഗം വന്നാലും സ്വയം ചികിത്സക്ക് മുതിരാതെ വിദഗ്ദനായ ഒരു ഡോക്ടറെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്. അതേ സമയം ജീവിത ക്രമത്തില്‍ സൂക്ഷ്മത പുലര്‍ത്തുകയും ഭക്ഷണവും വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്താല്‍ മിക്ക രോഗങ്ങളെയും നമുക്ക് ചെറുത്ത് തോല്‍പ്പിക്കാം. താഴെ പറയുന്ന മുന്‍കരുതലുകളും വേനല്‍ രോഗങ്ങളെ തടയാന്‍ സഹായിക്കും.
ദിവസവും പത്ത് ഗ്ളാസെങ്കിലും ശുദ്ധജലം കുടിക്കുക. നാരങ്ങവെള്ളം, കരിക്കിന്‍ വെള്ളം എന്നിവയും കുടക്കാം. പഴച്ചാറുകള്‍, ലെസ്സി, കഞ്ഞി എന്നിവ ഭക്ഷണത്തിന്‍െറ ഭാഗങ്ങളാക്കുക. ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ ഇത് സഹായിക്കും.
ഭക്ഷണത്തില്‍ കൂടുതലായി പഴങ്ങളും പച്ചകറികളും ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ ജലാംശവും പോഷകങ്ങളും ലഭിക്കാനിടയാക്കുകയും അതുവഴി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കഴിയും.
പകല്‍ പത്തുമണിക്കും നാലുമണിക്കും ഇടയില്‍ സുര്യപ്രകാശം കൊണ്ടുള്ള ജോലികള്‍ കഴിയുന്നത്ര ഒഴിവാക്കണം. ജോലികള്‍ക്ക് ഇടയില്‍ ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.
രോഗാണുബാധ മൂലമുള്ള രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന് ഭക്ഷണം കഴികുന്നതിനു മുമ്പായി സോപ്പ് ഉപയോഗിച്ച് നല്ലവണം കൈ കഴുകുക. ദിവസം രണ്ടു തവണയെങ്കിലും കുളിക്കുകയും ശരീരവും, വീടും ജോലിസ്ഥവലും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.കഴിയുന്നത്ര വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുക. പഴകിയതോ വൃത്തിഹീനമായ അന്തരീഷങ്ങളില്‍ നിന്നുള്ളതോ ആയ ഭക്ഷണം കഴികാതിരിക്കുക. വെയിലത്ത് നടക്കുമ്പോള്‍ കുട ചൂടുകയും സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.