Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഉറക്കത്തില്‍...

ഉറക്കത്തില്‍ തേടിയത്തെുന്ന മരണം

text_fields
bookmark_border
ഉറക്കത്തില്‍ തേടിയത്തെുന്ന മരണം
cancel

ഹൃദ്രോഗമാണ് പെട്ടെന്നുണ്ടാകുന്ന മരണങ്ങളുടെ പ്രധാന കാരണം. മറ്റൊരു കാരണം മസ്തിഷ്കത്തിലുണ്ടാകുന്ന രക്ത സ്രാവവും. ഹാര്‍ട്ട് അറ്റാക് എപ്പോള്‍, ആര്‍ക്ക്, എവിടെവെച്ച് സംഭവിക്കും എന്നു പറയാനാകില്ല. കുഴഞ്ഞുവീണും ഉറക്കത്തിലും നിനച്ചിരിക്കാത്ത സമയത്തും മരണം കടന്നത്തെി ജീവന്‍ കവരും. ലോകത്തെ മരണങ്ങളില്‍ 24 ശതമാനവും ഹൃദയരോഗങ്ങള്‍ മൂലമാണ്.
ഇതില്‍ 60 ശതമാനത്തോളം ഹൃദ്രോഗികള്‍ ഇന്ത്യയിലാണ്. ഇവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഹൃദ്രോഗികളുടെ തോത് 2020 ആകുമ്പോഴോക്കും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ അഞ്ചിരട്ടിയില്‍ ഇതത്തെുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഏറെയും ചെറുപ്പക്കാര്‍ ആണെന്നത് പ്രശ്നത്തിന്‍െറ ഗൗരവവും വര്‍ധിപ്പിക്കുന്നു.
ഹൃദയപേശികളിലേക്ക് ശുദ്ധരക്തംകൊണ്ടുപോകുന്ന രക്തധമനികളെയും വിവിധ ശാഖകളെയും കൊറോണറി രക്തധമനികള്‍ എന്നാണ് വിളിക്കുക. ഇവയില്‍കൂടി ഒഴുകുന്ന ശുദ്ധരക്തമാണ് ഹൃദയപേശികളിലേക്ക് ആവശ്യമുള്ള ഊര്‍ജവും ഓക്സിജനും എത്തിക്കുന്നത്. രക്തത്തില്‍ അടങ്ങിയ കൊളസ്ട്രോള്‍, പ്ളേറ്റ്ലെറ്റുകള്‍, കൊഴുപ്പിന്‍െറ അംശങ്ങള്‍, കാല്‍സ്യം ലവണങ്ങള്‍ എന്നിവ രക്തധമനികളുടെ ഭിത്തികളില്‍ അടിഞ്ഞുകൂടുകയും ക്രമേണ രക്തധമനികളുടെ വ്യാസത്തെ കുറക്കുകയും അതുമൂലം ഹൃദയപേശികളിലേക്ക് ആവശ്യമായ ഊര്‍ജവും ഓക്സിജനും എത്തുന്നത് തടസ്സപ്പെടുന്നതുമാണ് ഹൃദയാഘാതങ്ങള്‍ക്ക് കാരണം.

സൈലന്‍റ് അറ്റാക്
ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ നിശ്ശബ്ദമായത്തെി ജീവന്‍ കവരുന്ന സൈലന്‍റ് അറ്റാക്കിനെ ഏറെ പേടിക്കേണ്ടതുണ്ട്. പ്രമേഹരോഗികളില്‍ ഇതിന് സാധ്യത  കൂടുതലാണ്. പലപ്പോഴും ഉറക്കത്തിലെ മരണത്തിന് പ്രധാന കാരണമാണിത്. ഏറ്റവും ശക്തിയേറിയതും ഹാനികരവുമായ അറ്റാക്കാണിത്. സൈലന്‍റ് അറ്റാക്കില്‍ നെഞ്ചുവേദന അനുഭവപ്പെടാനുള്ള സമയമോ പ്രയാസം മറ്റൊരാളെ അറിയിക്കാനുള്ള സമയമോ ലഭിക്കില്ല. രോഗി അബോധാവസ്ഥയിലേക്കും അറിയാതെ മരണത്തിലേക്കും അതിവേഗത്തില്‍ നീങ്ങും.

കണ്‍ഞ്ചസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയര്‍
ചില അവസരങ്ങളില്‍ സൈലന്‍റ് അറ്റാക് ഉണ്ടായ ആളുകള്‍ക്ക് നാളുകള്‍ക്കുശേഷം ഹൃദയത്തിന്‍െറ ശക്തി നഷ്ടപ്പെട്ട് കണ്‍ഞ്ചസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥയില്‍ രോഗിയെ കാണപ്പെടാം. ഈ സ്ഥിതിവിശേഷമാണ് ഇന്ന് ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു തരം ഹൃദ്രോഗം. ഈ അവസ്ഥയില്‍ രോഗിക്ക് നടക്കാനുള്ള പ്രയാസം,ശ്വാസംമുട്ട് എന്നിവ അനുഭവപ്പെടും. രാത്രി രണ്ടോ മൂന്നോ മണിക്കൂര്‍ ഉറക്കത്തിനുശേഷം ശ്വാസംമുട്ട് അനുഭവപ്പെട്ട് ഉണരുന്ന അവസ്ഥയും ഉണ്ടാകാം. ചില അവസരങ്ങളില്‍ ശരീരം മുഴുവനും അല്ലങ്കില്‍ കാലിലും നീരിന്‍െറ അംശം കൂടി കാല്‍ വീര്‍ക്കുന്ന അവസ്ഥ ഉണ്ടാകം. ഈ അവസ്ഥയിലുള്ള രോഗികള്‍ അല്‍പായുസ്സുകളാണ്. ഇവരില്‍ 75 ശതമാനം രോഗികളും ഒരു വര്‍ഷത്തിനകം മരിക്കാന്‍ ഇടയാകുന്നു.

കാരണങ്ങള്‍
പുകവലി, മദ്യപാനം, വ്യായാമം ഇല്ലായ്മ, കൊളസ്ട്രോളിന്‍െറ അളവ് കൂടുതല്‍, മാനസിക സംഘര്‍ഷം, അമിതവണ്ണം, കൊഴുപ്പുകലര്‍ന്ന ഭക്ഷണങ്ങളുടെ അമിത ഉപയോഗം, രക്തസമ്മര്‍ദം (ഹൈപ്പര്‍ ടെന്‍ഷന്‍), പ്രമേഹം, ജനിതക കാരണങ്ങള്‍ എന്നിവയൊക്കെയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍.

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
നെഞ്ചുവേദന, വയറിന്‍െറ മുകളില്‍ വേദന, നെഞ്ചില്‍ ഭാരമുള്ള അനുഭവം, കയറ്റം കയറുമ്പോള്‍/അമിതജോലിചെയ്യുമ്പോള്‍ കിതപ്പ്, തൊണ്ടയില്‍ പിടിത്തം എന്നിവ രോഗലക്ഷണങ്ങളാണ്. ഇത്തരം അവസ്ഥ തുടരുകയാണെങ്കില്‍ ഹൃദയപേശികളില്‍ ചതവുപറ്റുകയും ഹൃദയാഘാതം ഉണ്ടാകുകയും ചെയ്യാം.

അവഗണിച്ചു തള്ളരുത്
ഹൃദയ രക്തധമനികളിലെ തടസ്സങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ചും, ഹൃദയത്തിന്‍െറ പ്രധാന രക്തധമനിയായ ലെഫ്റ്റ് മെയ്ന്‍ ആര്‍ട്ടറി എന്ന ധമനിയില്‍ സമാനതടസ്സങ്ങള്‍ ഉണ്ടെങ്കിലും പെട്ടെന്നുള്ള മരണത്തിന് സാധ്യത ഏറെയാണ്. പലപ്പോഴും പെട്ടെന്നുള്ള മരണം ആണെങ്കിലും അത്തരം രോഗികളില്‍ ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ മണിക്കൂറുകള്‍ക്കോ മുമ്പ് ഹൃദയാഘാതം വരുന്നതിന്‍െറ നേരിയ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്. പലപ്പോഴും ആളുകള്‍ ഇതിനെ ഗ്യാസ്ട്രബിളായി കണക്കാക്കുകയും നിസ്സാരമാക്കുകയുമാണ് പതിവ്.

ഉടന്‍ ആശുപത്രിയിലത്തെിക്കുക
ഹൃദയാഘാതം ഉണ്ടായാല്‍ 50 ശതമാനത്തോളം രോഗികള്‍ ആശുപത്രിയില്‍ എത്തുംമുമ്പേ മരണത്തിന് ഇരയാകുന്നു. ഇതിന്‍െറ പ്രധാന കാരണം ഹൃദയത്തിന്‍െറ വൈദ്യുതി നിയന്ത്രണ സംവിധാനത്തില്‍ ഉണ്ടാകുന്ന തകരാറാണ്. ഇതിനെ വെന്‍ട്രിക്കുലാര്‍ ഫിബ്രുലേഷന്‍ എന്നു വിളിക്കും. ഈ അവസ്ഥയില്‍ അകപ്പെട്ടാല്‍ പത്തു സെക്കന്‍ഡിനകം ബോധം നഷ്ടപ്പെടും. ഈ ഘട്ടത്തില്‍ ഹൃദയത്തെ പൂര്‍വാവസ്ഥയിലേക്ക് തിരികെ കൊണ്ടുവന്നില്ളെങ്കില്‍ രണ്ടോ മൂന്നോ മിനിറ്റിനകം മരണം സംഭവിക്കും. ചുരുക്കത്തില്‍, ഹൃദയാഘാതത്തിനും മരണത്തിനുമിടയില്‍ കേവലം രണ്ടു മിനിറ്റിന്‍െറ അവസരമേ ഉള്ളൂ എന്നര്‍ഥം. രോഗിയെ ഉടന്‍ ആശുപത്രിയിലത്തെിക്കേണ്ടതും ഓക്സിജന്‍ കൂടുതല്‍ അളവില്‍ നല്‍കേണ്ടതും അത്യാവശ്യമാണ്. ഈ അവസരത്തില്‍ ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണ്.

ആധുനിക ചികിത്സാമാര്‍ഗങ്ങളും പ്രതിവിധികളും ഏറെ ഉണ്ടെങ്കിലും അവസാനഘട്ടത്തിലാണ് പലരും ഹൃദ്രോഗം തിരിച്ചറിയാറ്. ഹൃദ്രോഗ ലക്ഷണങ്ങള്‍, രോഗനിവാരണ മാര്‍ഗങ്ങള്‍, ആധുനിക ചികിത്സാ രീതികള്‍ എന്നിവയില്‍ അവബോധം ഉണ്ടാകേണ്ടത് അനിവാര്യമാണ്.
 
(ലേഖകന്‍ എറണാകുളം ലേക്ഷോര്‍ ഹോസ്പിറ്റല്‍ ആന്‍റ് റിസര്‍ച്ച് സെന്‍്ററിലെ വിസിറ്റിംഗ് കണ്‍സള്‍ട്ടന്‍്റാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story