കേടുവരുത്തരുതേ... വൃക്കകളെ
text_fieldsഇന്ന് ആരോഗ്യരംഗത്ത് വ്യാപകമായി ചര്‍ച്ചചെയ്തുവരുന്നത് ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചാണ്. പ്രമേഹം, കൊളസ്ട്രാള്‍, രക്തസമ്മര്‍ദ്ദം തുടങ്ങി നാം ജീവതശൈലീ രോഗങ്ങെളെന്ന കരുതുന്ന രോഗങ്ങളുടെ കൂടെ പലപ്പോഴും വൃക്കരോഗങ്ങള്‍ കാണാറില്ല. എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇന്ന് സമൂഹത്തില്‍ ഭയാനകമായ തോതില്‍ വര്‍ധിച്ചു വരുന്ന വൃക്കരോഗങ്ങളുടെ പിറകില്‍ വില്ലനായി നില്‍ക്കുന്നത് നമ്മുടെ ജീവിതശൈലിതന്നെയാണെന്ന് കാണാം. ഏതൊരു രോഗത്തെയും വൈദ്യശാസ്ത്രം നേരിടേണ്ടത് രോഗകാരണം കണ്ടത്തെി അവ തിരുത്തികൊണ്ടുള്ള ചികിത്സയിലൂടെയാണ്. വൃക്കരോഗങ്ങളുടെ കാര്യത്തില്‍ എന്തുകൊണ്ടോ നമ്മുടെ നാട്ടിലെ പ്രധാന ചികിത്സാശാസ്ത്രങ്ങളൊന്നും അത്തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയിട്ടില്ല. മറിച്ച് രോഗികള്‍ക്കാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനാണ് ആരോഗ്യ വിദഗ്ധരും സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വൃക്കകളെ നശിപ്പിക്കുന്നതില്‍ രാസവസ്തുക്കള്‍ക്ക് ഒരു പ്രധാന പങ്കുണ്ട് എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ക്കറിയാം. പക്ഷെ എന്തുകൊണ്ടോ അത്തരം ഒരു ബോധവല്‍ക്കരണം നാട്ടില്‍ നടക്കുന്നില്ല.
ഗള്‍ഫിന്‍െറ സ്വാധീനം മൂലം ഭക്ഷണസംസ്കാരത്തിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളുടെ അകമ്പടിയോടെ എത്തുന്ന റെഡിമെയ്ഡ് ഭക്ഷണ വസ്തുക്കളാണ് ഇന്ന് നമ്മൂടെ തീന്‍മേശകളില്‍ അധികവുമത്തെുന്നത്. മദ്യത്തില്‍ ഒരു തരത്തിലുള്ള രാസനിറങ്ങളും ചേര്‍ക്കാന്‍ പാടില്ല എന്നു നിയമമുള്ള നമ്മുടെ നാട്ടില്‍ പിഞ്ചുകുട്ടികളുടെ ഭക്ഷണത്തില്‍ പോലും രാസനിര്‍മ്മിതമായ നിറങ്ങളും മണങ്ങളും രുചികളും ചേര്‍ക്കാനനുവദിക്കുന്നു.
അതിഥികള്‍ക്ക് കുടിക്കാന്‍ സംഭാരവും കഞ്ഞിവെള്ളവും ചായയും കാപ്പിയും കൊടുത്തിരുന്ന സംസ്കാരത്തില്‍ നിന്ന് മാറി നമ്മളിന്ന് രാസവസ്തുക്കള്‍ ചേര്‍ത്ത പാനീയങ്ങള്‍ കൊടുത്താണ് അവരെ സല്‍ക്കരിക്കുന്നത്. ഓരോ അതിഥിയോടൊപ്പവും വീട്ടിലെ കുട്ടികളും ഈ പാനീയം കുടിക്കുന്നു. ആഘോഷദിനങ്ങളില്‍ വെല്‍ക്കം ഡ്രിംഗ് എന്ന പേരില്‍ കലക്കിവക്കുന്ന രാസ കളറുവെള്ളത്തില്‍ പ്രധാനഭാഗവും കുടിച്ചുതീര്‍ക്കുന്നത് കുട്ടികള്‍ തന്നെ.
ബേക്കറിപലഹാരങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. കറുപ്പും ചുവപ്പും മഞ്ഞയുമൊക്കെയായി വിവിധ നിറങ്ങളും രുചികളും മണങ്ങളുമായി നമ്മുടെ മുന്നിലത്തെുന്ന ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കുന്നത് രാസവസ്തുക്കളുടെ സഹായത്താലാണ്. മുന്‍തലമുറയില്‍ വല്ലപ്പോഴും അല്പം മാത്രമായി കിട്ടിയിരുന്ന ഈ രാസപലഹാരങ്ങളെല്ലാം പുതിയ തലമുറക്ക്് ഒരു പ്രധാന ആഹാരമായി തീര്‍ന്നിരിക്കുന്നു.
ഇത്തരം രാവസ്തുക്കള്‍ നാം അറിഞ്ഞുകൊണ്ട് കഴിക്കുമ്പോള്‍ അറിയാതെയും ചില രാസവസ്തുക്കള്‍ അകത്താക്കുന്നുണ്ട്. കുടിവെള്ളത്തില്‍ ബാക്ടീരിയകളും മറ്റു രോഗാണുക്കളും വരുന്നതിനെക്കുറിച്ച് നാട്ടുകാര്‍ക്കറിയാം. പക്ഷെ രാസവസ്തുക്കള്‍ എത്തിച്ചേരുന്നതിനെക്കുറിച്ചുള്ള അറിവുകള്‍ വേണ്ടത്രയില്ല. അടുത്തകാലം വരെ വസ്ത്രം കഴുകാന്‍ സോപ്പുപയോഗിച്ചിരുന്ന നമ്മളിന്ന് പകരം രാസനിര്‍മ്മിതമായ പൊടികള്‍ ഉപയോഗിക്കുന്നു. വാഷിങ്ങ് മിഷീനിലും അല്ലാതെയും വസ്ത്രം കഴുകാന്‍ ഉപയോഗിച്ച ഈ രാസവെള്ളം മുറ്റത്തൊഴിക്കുകയും അവ മഴവെള്ളത്തോടൊപ്പം കിണറ്റിലെ കുടിവെള്ളത്തിലേക്കത്തെിച്ചേരുകയും ചെയ്യുന്നു.
സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പൈപ്പ് വെള്ളത്തിലും രാസവസ്തുക്കളുണ്ട്. സര്‍ക്കാരിന്‍്റെ കുടിവെള്ള ശ്രോതസ്സ് പുഴകളാണ്. വേനല്‍ക്കാലത്ത് പുഴയോരങ്ങളില്‍ പച്ചക്കറികൃഷി പതിവാണ്. ഇവിടെ രാസവളങ്ങളും കീടനാശിനികളും വാരിവിതറുന്നു. അതും ഒഴുകിയത്തെുന്നത് കുടിവെള്ളത്തിലേക്കാണ്.
ചാരവും ചകിരിയുമപയോഗിച്ച് പാത്രങ്ങള്‍ വൃത്തിയാക്കിയിരുന്ന നമ്മളിന്ന് രാസവസ്തുക്കള്‍ ഉപയോഗിച്ച് പാത്രങ്ങല്‍ കഴുകുന്നു. അണുക്കളോടുള്ള ഭയത്തിലുപരി പരസ്യക്കാരന്‍്റെ വഞ്ചനയും ഇതിന് പ്രേരകമാകുന്നു. ലിക്വിഡും ബാറും ഉപയോഗിച്ച് പാത്രം കഴുകുമ്പോള്‍ എത്ര കഴുകിയാലും ചെറിയൊരു ഭാഗം പാത്രത്തിലവശേഷിക്കുന്നുണ്ടെന്നും അത് ഭക്ഷണത്തോടൊപ്പം വയറ്റിലത്തെുന്നു എന്നും ഇവരറിയുന്നില്ല.
ഇതിനെല്ലാം പുറമെയാണ് വേദനാ സംഹാരികളും മറ്റുമരുന്നുകളും വൃക്കകള്‍ക്ക് വരുത്തുന്ന ക്ഷതങ്ങള്‍. പ്രമേഹം രക്തസമ്മര്‍ദ്ദം പോലുള്ള സ്ഥായീ രോഗങ്ങള്‍ വൃക്കകളെ കേടുവരുത്തും എന്നതുപോലെ അതിനു കഴിക്കുന്ന മരുന്നുകളും വൃക്കകളെ നശിപ്പിക്കും. രോഗചികിത്സയുടെ ഭാഗമായിട്ടു മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിന്‍്റെ പേരില്‍ കഴിക്കുന്ന മരുന്നുകളും വൃക്കകളെ നശിപ്പിക്കും.
ചെറിയ ജലദോഷത്തിനും തുമ്മലിനുമെല്ലാം നിരവധി മരുന്നുകള്‍ കഴിക്കേണ്ടിവരുന്ന പിഞ്ചുകുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ വൃക്കകള്‍ക്ക് താങ്ങാവുന്നതിലുമധികം രാസവസ്തുക്കള്‍ അകത്താക്കുന്നു. അങ്ങനെ ജീവന്‍ രക്ഷിക്കാനായുള്ള ചികിത്സതന്നെ ജീവനു ഭീക്ഷണിയായിത്തീരുന്നു.
ചുരുങ്ങിയത് നാല് ആയുസ്സെങ്കിലും പ്രവര്‍ത്തിക്കാന്‍ കഴിവുള്ള അവയവങ്ങളാണ് വൃക്കകള്‍. ഏത് വിഷമഘട്ടത്തെയും അതിജീവിക്കാനുള്ള കരുത്തുള്ള വൃക്കകളുമായാണ് നാം ജനിക്കുന്നത്. ഒരു വൃക്കകൊണ്ടുതന്നെ ഒരായുസ്സ് മുഴുവനും ജീവിക്കാമെന്നിരിക്കെയാണ് രണ്ടു വൃക്കകളുമുണ്ടായിരുന്നിട്ടും ഒരായുസ്സിന്‍െറ പാതി വഴിയില്‍വച്ചോ അതിനുമുമ്പോ രണ്ടു വൃക്കകളും നശിച്ച് ഒരാള്‍ രോഗിയായി മാറുന്നത്.
വൃക്കകളുടെ ജോലി രക്തത്തെ ശുദ്ധീകരിച്ചു കൊണ്ടിരിക്കലാണ്. അതിനായി നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രക്തശുദ്ധീകരണത്തിനായുള്ള അരിക്കല്‍ വൃക്കകളുടെ അരിപ്പകള്‍ക്ക് താങ്ങാവുന്നതിലും കൂടുതലായാല്‍ പിന്നെ അതിന് ക്ഷീണം സംഭവിക്കും. ഇക്കാര്യത്തില്‍ ഏറെ ജോലിഭാരം ഉണ്ടാക്കുന്നത് രാസമാലിന്യങ്ങളാണ്.
ആധുനിക ജീവിതചര്യയുടെ ഭാഗമായി നിരവധി മാര്‍ഗങ്ങളിലൂടെ രക്തത്തിലേക്ക് രാസവസ്തുക്കള്‍ എത്തിക്കൊണ്ടിരിക്കുന്നു. രാവസ്തുക്കള്‍ പുറം തള്ളുന്ന ജോലി വൃക്കകളുടേതാണ്. ഭക്ഷണത്തിലൂടെയും മരുന്നുകളിലൂടെയും നിരന്തരം ശരീരത്തിനുള്ളിലത്തെുന്ന രാസവസ്തുക്കള്‍ വൃക്കകളെ സംബന്ധിച്ചേടത്തോളം നിശ്ശബ്ദ കൊലയാളികളാണ്. അതുകൊണ്ടുതന്നെ ഭക്ഷണമായാലും മരുന്നുകളായാലും അവ കഴിക്കുന്നതിന് മുമ്പായി നാം ഇത്തരം കാര്യങ്ങള്‍ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
രാസമാലിന്യങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് ശരീരത്തിന് ഹിതകരമായ ആഹാരം മാത്രം കഴിക്കുകയും നിത്യജീവത്തില്‍ നിന്ന് കഴിയുന്നത്ര രാസവസ്തുക്കളെ പടിക്ക് പുറത്ത് നിര്‍ത്തുകയും നിസാര രോഗങ്ങള്‍ക്ക് പോലും മരുന്നുകള്‍ കഴിക്കുന്ന രീതി അവസാനിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ജീവന്‍െറ കാവലാളായ വൃക്കകളെ നമുക്ക് സംരക്ഷിക്കാന്‍ കഴിയുകയുള്ളു.
(ലേഖകന്‍ തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയത്തിലെ നേച്വറല്‍ ഹൈജീനിസ്റ്റാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.