പ്രവാസികള്‍ ശ്രദ്ധിക്കുക; രോഗങ്ങള്‍ നേരത്തെ അറിയുക
text_fieldsനഗരങ്ങളിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലും ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിംഗ് റൂമുകള്‍ക്ക് മുന്നിലും നാം കണ്ടുമുട്ടുന്നവരില്‍ ഒരു വലിയ വിഭാഗം പ്രവാസികളാണ്. ഗള്‍ഫുകാരന്‍ എന്ന അഭിമാനത്തേക്കാളേറെ രോഗങ്ങളെ കുറിച്ചുള്ള ഭയാശങ്കകള്‍ നിറഞ്ഞ മുഖമുള്ളവരാണ് അതിലധികവും. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, വൃക്കയിലെ കല്ല്, മറ്റ് മൂത്രാശയ രോഗങ്ങള്‍, നടുവേദന എന്നു തുടങ്ങി നിരവധി രോഗങ്ങളാണ് ഇന്ന് പ്രവാസികളായ മലയാളികളെ നിരന്തരം അലട്ടുന്നത്.
ഗള്‍ഫ് നാടുകളിലെ താങ്ങാനാവാത്ത ചികിത്സാ ചെലവുകളും വിദഗ്ദ ഡോക്ടര്‍മാരുടെ ലഭ്യതക്കുറവും മൂലം പ്രവാസികളില്‍ അധികവും ലീവിന് നാട്ടില്‍ വരുമ്പോഴാണ് ചികിത്സക്കായി ഡോക്ടര്‍മാരെ തേടിയത്തെുന്നത്. കനത്ത ചൂടും ജോലിത്തിരക്കിനിടയില്‍ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നതിനാല്‍ ആദ്യകാലങ്ങളിലൊക്കെ മൂത്രാശയ രോഗങ്ങളാണ് ഗള്‍ഫ് മലയാളികളെ പിടികൂടിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഭക്ഷണ ശീലത്തിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളുടെ തോതനുസരിച്ച് നിരവധി രോഗങ്ങളാണ് ഇക്കൂട്ടരെ കാത്തിരിക്കുന്നത്. പ്രമേഹം, കൊളസ്¤്രടാള്‍, രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നീ രോഗങ്ങളുടെ കൂട്ടായ്മയായ മെറ്റബോളിസ് സിന്‍ഡ്രോം എന്ന ‘ന്യൂ ജനറേഷന്‍’ രോഗത്തിന്‍െറ ലക്ഷണങ്ങളുമായാണ് മിക്ക പ്രവാസികളും ചികിത്സ തേടിയത്തെുന്നത്്.
തെറ്റായ ജീവിതശൈലിയോടൊപ്പം രോഗത്തെ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ കഴിയാതെ വരുന്നതാണ് ഇവരെ പിന്നീട് നിത്യരോഗികളാക്കി മാറ്റുന്നത്. രോഗം വന്ന് ചികിത്സിക്കുന്നതിന് പകരം രോഗം വരാതെ നോക്കുന്നതാണ് ഫലപ്രദം എന്ന കേട്ടുപഴകിയ ഉപദേശം തന്നെയാണ് ഇക്കാര്യത്തിലും ആരോഗ്യരംഗത്തുള്ള വിദഗ്ദര്‍ക്ക് പറയാനുള്ളതേ്. കൃത്യമായ ഇടവേളകളില്‍ നടത്തുന്ന മെഡിക്കല്‍ ചെക്കപ്പുകളിലൂടെ ഒട്ടുമിക്ക രോഗങ്ങളെയും നേരത്തത്തെന്നെ കണ്ടത്തൊനാവും. മെഡിക്കല്‍ ചെക്കപ്പുകളുടെ ഭാഗമായി നടത്തുന്ന ടെസ്റ്റുകളിലൂടെ ഭാവിയില്‍ വരാനിരിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള സൂചനയും ലഭിച്ചേക്കും.
മുമ്പ് 40 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പതിവായ മെഡിക്കല്‍ ചെക്കപ്പുകള്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കില്‍ ജീവിതശൈലീരോഗങ്ങള്‍ വ്യാപകമായ ഇക്കാലത്ത് 35 കഴിഞ്ഞാലുടന്‍തന്നെ ആവശ്യമായ വൈദ്യപരിശോധനകള്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇന്ന് നാട്ടിന്‍പുറങ്ങളിലെ ചെറുകിട ആശുപത്രികളില്‍ പോലും മെഡിക്കല്‍ ചെക്കപ്പിനുള്ള സൗകര്യങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിലെ വന്‍കിട ആശുപത്രികളില്‍ പ്രവാസികള്‍ക്ക് മാത്രമായി എന്‍.ആര്‍.ഐ ഡസ്കുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
രക്തം, മൂത്രം, മലം എന്നിവയുടെ സമ്പൂര്‍ണ പരിശോധന, ഹൃദയത്തിന്‍െറ പ്രവര്‍ത്തനം വിലയിരുത്തുന്ന ഇ.സി.ജി, നെഞ്ചിന്‍െറ എക്സ്-റെ, കരളിന്‍െറയും വൃക്കകളുടെയും രോഗ നിര്‍ണയം നടത്തുന്ന എല്‍.എഫ്.ടി, ആര്‍.എഫ്.ടി തുടങ്ങിയ ടെസ്റ്റുകള്‍ അടങ്ങിയ മിനി ഹെല്‍ത്ത് ചെക്കപ്പ് ഇന്ന് മിക്ക ആശുപത്രികളിലും ലഭ്യമാണ്. ഈ ചെക്കപ്പിലൂടെ സാധാരണ കണ്ടുവരുന്ന രോഗങ്ങളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കും. ഈ പരിശോധനകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ മതിയാവും.
കുറെക്കൂടി സൂക്ഷ്മമായ പരിശോധനകള്‍ അടങ്ങിയ ജനറല്‍ ഹെല്‍ത്ത് ചെക്കപ്പില്‍ മിനി ചെക്കപ്പിലെ ടെസ്റ്റുകള്‍ക്ക് പുറമെ വയറിന്‍െറ അള്‍ട്രാസൗണ്ട് സ്കാനിംഗ്, തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റ്, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവുമുള്ള രക്തപരിശോധന, വേര്‍തിരിച്ചുള്ള കോളസ്ട്രോളും ചില ജനിതക രോഗങ്ങളും പാന്‍ക്രിയാസിന്‍െറ പ്രവര്‍ത്തനങ്ങളും അറിയാനുള്ള ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് എന്നിവ കൂടിയടങ്ങിയവയാണ്.ചില ആശുപത്രികളില്‍ ഇതിന് പുറമെ സ്ത്രീകള്‍ക്കുള്ള ഗര്‍ഭാശയ കാന്‍സര്‍ പരിശോധനയും ലഭ്യമാണ്.
ഇത്തരം പരിശോധകളുടെ കൂടെ ഹൃദായാരോഗ്യത്തെ കുറിച്ചുള്ള സൂക്ഷ്മമായ പരിശോധനകളായ എക്കോ ടെസ്റ്റ്, ടി.എം.ടി ടെസ്റ്റ് എന്നിവ അടങ്ങിയ മാസ്റ്റര്‍ ഹെല്‍ത്ത് ചെക്കപ്പുകളും ചില ആശുപത്രികളില്‍ ലഭ്യമാണ്.
ഇത്തരം പരിശോധനകളോടൊപ്പം ഒരു ഫിസിഷ്യന്‍െറ പരിശോധനയും രോഗനിര്‍ണയവും ചികിത്സയും ആവശ്യമെങ്കില്‍ സ്പെഷ്യാലിറ്റി ഡോക്ടറുടെ സേവനവും ലഭിക്കും. പരിശോധനകളില്‍ ജീവിതശൈലി രോഗങ്ങളുടെ സൂചനകളുണ്ടെങ്കില്‍ ന്യൂട്രിഷന്‍െറയോ ഡയറ്റിഷന്‍െറയോ സേവനവും ലഭിക്കും.
സ്തനം, ഗര്‍ഭാശയം എന്നിവടങ്ങളിലെ അര്‍ബുദങ്ങള്‍, ഗര്‍ഭാശയ മുഴകള്‍, അണ്ഡാശയ മുഴകള്‍ എന്നിവ തുടക്കത്തിലേ അറിയുന്നതിനുള്ള വിവിധതരം സ്കാനിംഗുകള്‍, മാമ്മോഗ്രാഫി, പാപ്സ്മിയര്‍ ടെസ്റ്റ് എന്നി സ്ത്രീകള്‍ക്കുള്ള പരിശോധനകള്‍ അടങ്ങിയ പ്രത്യേക പാക്കേജുകളും ചില ആശുപത്രികളില്‍ ലഭ്യമാണ്.
ഗള്‍ഫ് രാജ്യങ്ങളിലെ ആശുപത്രികളില്‍ ഇത്തരം ചെക്കപ്പുകള്‍ക്കായി ചെലവിടുന്നതിന്‍െറ പത്തിലൊരംശം നല്‍കിയാല്‍ നമ്മുടെ നാട്ടിലെ മികച്ച ആശുപത്രികളില്‍പോലും ഇവ ലഭ്യമാവും.
പാരമ്പര്യമായി പ്രമേഹം, ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും 35 വയസ്സ് കഴിഞ്ഞാലുടന്‍ പതിവായി പരിശോധനകള്‍ നടത്തി തുടങ്ങണം.
ഇത്തരം പരിശോധനകളിലൂടെ രോഗങ്ങളോ രോഗം പിടിപെടാനുള്ള സാധ്യതയോ കണ്ടത്തെിയാല്‍ ഉടന്‍ ചികിത്സ ആരംഭിക്കുകയും ഭക്ഷണത്തിലും മറ്റ് ജീവിത ശൈലികളിലുമുള്ള മാറ്റങ്ങളും വരുത്തണം.
മാരകമായി തീരാവുന്ന ഹൃദയത്തിന്‍െറയും കരളിന്‍െറയും വൃക്കയുടെയും തകറാറുകള്‍, അര്‍ബുദം, പ്രമേഹം തുടങ്ങിയവ തുടക്കത്തിലേ കണ്ടത്തൊനായാല്‍ ചുരുങ്ങിയ കാലത്തെ വിദഗ്ദ ചികിത്സകൊണ്ട് പൂര്‍ണ രോഗവിമുക്തി നേടാന്‍ കഴിയും. ഇതുമൂലം ചികിത്സാ ചെലവുകള്‍ ഗണ്യമായി കുറക്കാനാവും എന്നു മാത്രമല്ല പെട്ടെന്ന് തന്നെ ആരോഗ്യം വീണ്ടെടുക്കാനും കഴിയും.
രോഗം വരാനുള്ള സാധ്യതകള്‍ കണ്ടത്തൊനായാല്‍ ഭക്ഷണ ക്രമീകരണം, വ്യായാമം, വിശ്രമം എന്നിവയിലൂടെ മരുന്നുകള്‍ ഇല്ലാതെ തന്നെ രോഗങ്ങളെ തടയാനാവും.
എന്നാല്‍ ഭൂരിപക്ഷം പ്രവസികളും രോഗം വരും മുമ്പ് ഇത്തരം പരിശോധനകള്‍ നടത്തുന്ന കാര്യത്തില്‍ വിമുഖരാണ്. തടിയും തൂക്കവുമുള്ളവര്‍ക്കെല്ലാം ആരോഗ്യമുണ്ടെന്ന നാട്ടിന്‍പുറ കാഴ്ചപ്പാട് മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ് മിക്ക പ്രവസികളും.
നാട്ടിലെ ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ചികിത്സക്കും മറ്റും നിര്‍ലോഭം പണം അയച്ചുകൊടുക്കുന്ന ഇവര്‍ സ്വന്തം ആരോഗ്യത്തിന്‍െറ കാര്യത്തില്‍ ഒട്ടും ശ്രദ്ധിക്കുന്നവരല്ല. ഒന്നോ രണ്ടോ മാസത്തെ ലീവിന് നാട്ടിലത്തെുന്ന പ്രവാസികള്‍ ഗുരുതര രോഗങ്ങളൊന്നുമില്ളെങ്കില്‍ സ്വന്തം ആരോഗ്യം മറന്ന് വീടുപണി, മക്കളുടെ വിവാഹം, ബന്ധുസന്ദര്‍ശനം, വിനോദയാത്ര തുടങ്ങയ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ലീവ് തീരാന്‍ നേരത്ത് മാത്രമാണ് ഇത്തരം ടെസ്റ്റുകള്‍ക്കായി ആശുപത്രികളെ സമീപിക്കുന്നത്. ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിന് തൊട്ടു മുമ്പായി നടത്തുന്ന ഹെല്‍ത്ത് ചെക്കപ്പുകളിലൂടെ രോഗനിര്‍ണയം സാധ്യമായാല്‍ പോലും ഫ്രലപ്രദമായ ചികിത്സ നടത്താന്‍ ഇക്കൂട്ടര്‍ക്ക് സമയമുണ്ടാവില്ല. ഇതും രോഗവിമുക്തിയെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാന്‍ ഓരോ പ്രവാസിയും കൃത്യമായ ഇടവേളകളില്‍ ഹെല്‍ത്ത് ചെക്കപ്പുകള്‍ നടത്തേണ്ടതുണ്ട്.
ലീവിന് നാട്ടിലത്തെിയാല്‍ കഴിയുന്നത്ര നേരത്തെ ഹെല്‍ത്ത് ചെക്കപ്പുകള്‍ക്ക് വിധേരാവുകയും രോഗങ്ങള്‍ കണ്ടത്തെിയാല്‍ നാട്ടില്‍ നിന്നുകൊണ്ടുതന്നെ ചികിത്സയെടുക്കാന്‍ തയാറാവുകയും വേണം.
(വിവരങ്ങള്‍: പ്രിയങ്ക, ഇന്‍റര്‍ നാഷണല്‍ ഡസ്ക്, മലബാര്‍ ഹോസ്പിറ്റല്‍സ്, എരഞ്ഞിപ്പാലം, കോഴിക്കോട്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.