Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2015 2:46 PM GMT Updated On
date_range 8 Oct 2015 2:46 PM GMTകൊറോണറി ആന്‍ജിയോപ്ളാസ്റ്റി
text_fieldsbookmark_border
നിങ്ങള്‍ അറിയേണ്ടത് എന്ത്?
ഹൃദയത്തിനു രക്തവും, ഓക ്സിജനും എത്തിക്കുന്ന രക്തക്കുഴലുകളില്‍ തടസ്സം ഉണ്ടാകുമ്പോഴാണ് സാധാരണയായി ഹൃദയാഘാതം ഉണ്ടാകുന്നത.് ആന്‍ജിയോഗ്രാം എന്ന എക്സറേ സാങ്കേതിക വിദ്യയിലൂടെ ഡോക്ടര്‍ക്ക ് രോഗിയുടെഹൃദയത്തിലെ രക്തക്കുഴലുകളിലൂടെയുള്ള രക്തയോട്ടം നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നു. ഹൃദയധമനികളിലെ തടസ്സങ്ങള്‍ എത്രത്തോളം അപകടമാണെന്നു
കണ്ടത്തെുന്നതോടൊപ്പം ഹൃദയമിടിപ്പ്, ഹൃദയ വാല്‍വുകളുടെ പ്രവര്‍ത്തനം എന്നിവയും പരിശോധിക്കാന്‍ സാധിക്കും.
കൊറോണറി ആന്‍ജിയോപ്ളാസ്റ്റി
കൊറോണറി ആന്‍ജിയോപ്ളാസ്റ്റി എന്നാല്‍ നിങ്ങളുടെ ഹ ൃദയത്തിലെ ഒന്നോ അതിലധികമോ ചെറിയ ആര്‍ട്ടറികള്‍ തുറക്കുന്ന പ്രക്രിയ ആണ്. ഒരു കത്തീറ്റര്‍ (നീണ്ട്,
കനം കുറഞ്ഞ ട്യൂബ്) രക്തധമനിയിലേക്ക് കടത്തുകയും അതു ഹൃദയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ നടക്കുന്ന സമയത്ത് കത്തീറ്ററിന്‍്റെ അറ്റത്തുള്ള നേരിയ ബലൂണ്‍ വീര്‍പ്പിക്കുകയും അത് പ്ളാക്കിനെ രക്തധമനിയുടെ ഭിത്തിയിലേക്ക് അമര്‍ത്തുകയും ചെയ്യുന്നു. ഇത് രക്തധമനി തുറക്കപ്പെടുന്നതിനും ഹൃദയപേശികളിലേക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും
ഇടയാക്കുന്നു.
കൊറോണറി സ്റ്റെന്‍്റ്
സ്റ്റെന്‍്റ് എന്നാല്‍ ഒരു നേരിയ സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ വല അഥവാ ട്യൂബ് ആണ്. പ്ളാക്ക് ഉള്ള സ്ഥലത്ത് സ്റ്റെന്‍്റ് ഉറപ്പിച്ച് രക്തധമനിയെ തുറന്നു വയ്ക്കാന്‍ സഹായിക്കുന്നു.
ആശുപത്രി വിട്ടതിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആശുപത്രി വിട്ട ശേഷവും ഡോക്ടറുടെ എല്ലാ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അനുസരിക്കുക.
- കത്തീറ്റര്‍ കാലിലൂടെയാണ് കടത്തുന്നതെങ്കില്‍ സമനിലത്തു കൂടി ചെറിയ ദൂരം നടക്കാം. എന്നാല്‍ പടികള്‍ കയറുന്നതും ഇറങ്ങുന്നതും കഴിവതും ഒഴിവാക്കുക. കുറച്ചുദിവസത്തേക്ക് കഠിനമായ ജോലികള്‍ ചെയ്യുന്നതും വാഹനം ഓടിക്കുന്നതും ഒഴിവാക്കുക.
- കത്തീറ്റര്‍ കൈത്തണ്ടയിലൂടെയാണ ് കടത്തുന്നതെങ്കില്‍ കത്തീറ്റര്‍ കടത്തിയ കൈ ഉപയോഗിച്ച് 4 കിലോയില്‍ കൂടുതല്‍ ഭാരം വരുന്ന വസ്തുക്കള്‍ ഉയര്‍ത്താന്‍ പാടില്ല. അതുപോലെ തന്നെ കൈ ശക്തിയായി വലിക്കുകയോ തള്ളുകയോ ചെയ്യരുത്.
- ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതു വരെ നീന്തരുത്.
- ആന്‍ജിയോപ്ളാസ്റ്റിക്കു ശേഷം കുറഞ്ഞത് ഒരാഴ്ചത്തേക്ക് ഡ്രൈവ് ചെയ്യാന്‍ പാടില്ല
- ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ജോലിക്ക് പോയി തുടങ്ങുക
- ആരോഗ്യകരമായ ലൈംഗിക ജീവിതം ഹൃദയ സംബന്ധമായ രോഗത്തിനു ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിന്‍്റെ ഒരു പ്രധാന ഭാഗമാണ ്. സാവധാനത്തില്‍ പങ്കാളിയുമായി ചര്‍ച്ച ചെയ്യുക.
- കുളിക്കുമ്പോള്‍ കത്തീറ്റര്‍ കടത്തിയ സ്ഥലം രൂക്ഷത കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് സാവധാനം വൃത്തിയാക്കുക. ഈര്‍പ്പം കാരണം അണുബാധ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ഒരു ടവ്വല്‍ ഉപയോഗിച്ച് നന്നായി ഒപ്പി ഉണക്കുക. കത്തീറ്റര്‍ കടത്തിയ ഭാഗത്ത് പൗഡറോ ലോഷനോ പുരട്ടുകയോ തിരുമ്മുകയോ ചൊറിയുകയോ ചെയ്യരുത്. നീരോ ചുവപ്പോ കണ്ടാല്‍ ഡോക്ടറെ സമീപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story