കൊടുംചൂട്: ജാഗ്രത പാലിക്കണം
text_fieldsതിരുവനന്തപുരം: വര്‍ധിക്കുന്ന ചൂട് മൂലം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ആരോഗ്യ വിഭാഗം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോകുക, ശ്വസന പ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാകുക, തലവേദന, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗ ലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവ ചൂട് കൂടുന്നതുമൂലം അനുഭവപ്പെടാം.
താപാഘാതത്താല്‍ കൂടിയ നാഡിമിടിപ്പ്, ശ്വസിക്കാന്‍ പ്രയാസം, വിയര്‍പ്പിന്‍െറ അഭാവം, ചര്‍മം ചുവന്ന് തടിക്കുക, പൊള്ളലേല്‍ക്കുക തുടങ്ങിയവ സൂര്യാതപത്തിന്‍െറ ലക്ഷണങ്ങളാവാം. കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ക്ക് സൂര്യാതപമേല്‍ക്കാനുളള സാധ്യത കൂടും. കുട്ടികള്‍, പ്രായമായവര്‍, വിവിധ അസുഖങ്ങളുള്ളവര്‍, ജന്മനാ വിയര്‍പ്പ് ഗ്രന്ഥികളുടെ അഭാവമുള്ളവര്‍, കര്‍ഷകത്തൊഴിലാളികള്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, മറ്റു പുറംവാതില്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജാഗ്രത പാലിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. ശുദ്ധജലം ധാരാളം കുടിക്കുക, ദ്രവരൂപത്തിലെ ആഹാരപദാര്‍ഥങ്ങള്‍ കഴിക്കുക, ദാഹം തോന്നാതെതന്നെ ദിവസം എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിക്കുക, നനഞ്ഞ തുണി പിഴിഞ്ഞ് ശരീരം തുടക്കുക, പുറംവാതില്‍ ജോലികള്‍ ചെയ്യുമ്പോള്‍ ധാരാളം വെള്ളം കുടിക്കുകയും ഇടക്കിടെ വിശ്രമിക്കുകയും ചെയ്യുക, കട്ടികുറഞ്ഞ ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങളും കഴിവതും കോട്ടണ്‍ വസ്ത്രങ്ങളും ധരിക്കുക, തുടങ്ങിയവ പ്രതിരോധ മാര്‍ഗങ്ങളാണ്. സൂര്യാതപമേറ്റ് പൊള്ളലേറ്റാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കാനുള്ള സംവിധാനം ചെയ്യണം. പൊള്ളിയ ഭാഗത്ത് കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കരുത്. തണലുള്ള സ്ഥലത്തേക്ക് മാറ്റിയ ശേഷം തണുത്ത വെള്ളംകൊണ്ട് ശരീരമാസകലം തുടയ്ക്കണം. തുടര്‍ന്ന് എത്രയും വേഗം ആശുപത്രിയിലത്തെിക്കുകയും വിദഗ്ധ ചികിത്സക്ക് വിധേയമാക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.