Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightസ്ത്രീകൾക്ക്...

സ്ത്രീകൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലോ?

text_fields
bookmark_border
women stroke, stroke
cancel

സ്ത്രീകളും പുരുഷന്മാരും പല തരത്തിൽ സമാനമാണ്. എന്നാൽ, സ്‌ട്രോക്പരമായ അപകടസാധ്യതയും ലക്ഷണങ്ങളും വരുമ്പോൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതലായാണ് കാണുന്നത്. ഓരോ വർഷവും സ്തനാർബുദം വന്ന് മരണപ്പെടുന്നതിന്‍റെ ഇരട്ടി സ്ത്രീകൾ സ്ട്രോക്ക് വന്നുകൊണ്ട് മരണമടയുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഹൃദ്രോഗം, കാൻസർ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക് എന്നിങ്ങനെ മരണ കാരണങ്ങളിൽ സ്ട്രോക്ക് നാലാം സ്ഥാനത്താണ്. എന്നിരുന്നാലും, സ്ത്രീകൾക്കിടയിലെ മരണത്തിന്‍റെ മൂന്നാമത്തെ പ്രധാന കാരണമാണിത്. 2023ലെ സ്ട്രോക്ക് മരണങ്ങളിൽ 60 ശതമാനവും സ്ത്രീകളാണ്.

സ്ത്രീകളിൽ സ്ട്രോക്കിനുള്ള സാധ്യത പുരുഷന്മാരേക്കാൾ കൂടുതലായിരിക്കുന്നതിന് പ്രത്യേക കാരണങ്ങളുണ്ട്. ആർത്തവ വിരാമത്തിനു ശേഷമുള്ള മാറ്റങ്ങൾ, പ്രായമാകുന്തോറും രക്തക്കുഴലുകളുടെ ശോഷിപ്പ്, ആർത്തവവിരാമത്തിനു ശേഷം ഉണ്ടാകുന്ന ചില അവസ്ഥകൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ പ്രീക്ലാംപ്സിയ/എക്ലാംപ്സിയ: (ഗർഭധാരണത്തിനു ശേഷം വർഷങ്ങളോളം സ്ത്രീക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാക്കാം.)

സെറിബ്രോവാസ്കുലർ ഡിസോർഡേഴ്സ്: സ്ത്രീകൾക്ക് അനൂറിസം, സബ്അരക്നോയിഡ് രക്തസ്രാവം എന്നിവ കൂടുതലാണ്. ഇത് തലച്ചോറിനും അതിനെ മൂടുന്ന നേർത്ത ടിഷ്യൂകൾക്കും ഇടയിലുള്ള ഭാഗത്ത് രക്തസ്രാവം ഉണ്ടാക്കുന്നു. ഇത് സ്ട്രോക്കിനുള്ള ഒരു അധിക അപകട ഘടകമാണ്.

പ്രഭാവലയം ഉള്ള മൈഗ്രെയിനുകൾ: ഈ അവസ്ഥ ഒരു സ്ത്രീക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത ഇരട്ടിയിലധികം വർധിപ്പിക്കും.

രക്താതിമർദം: ഉയർന്ന രക്തസമ്മർദം -ഏറ്റവും സാധാരണമായതും ചികിത്സിക്കാവുന്നതുമായ - സ്ട്രോക്കിനുള്ള അപകടഘടകങ്ങളിൽ ഒന്നാണ്.

ഏട്രിയൽ ഫൈബ്രിലേഷൻ: സ്ത്രീകൾക്ക് പൊതുവെ ഏട്രിയൽ ഫൈബ്രിലേഷൻ (AFib അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയ മിടിപ്പ്) പുരുഷന്മാരേക്കാൾ കൂടുതലാണ്. വലിയ എംബോളിക് സ്ട്രോക്കുകൾക്കുള്ള ഒരു പ്രധാന അപകട ഘടകമാണ് AFib. വാസ്തവത്തിൽ, AFib ഉള്ളത് ഒരു വ്യക്തിക്ക് സ്ട്രോക്കിനുള്ള അപകടസാധ്യത മറ്റുള്ളവരേക്കാൾ അഞ്ചിരട്ടി കൂടുതലാണ്.

ലക്ഷണങ്ങൾ:

  • പൊതുവേ, പുരുഷന്മാരിലും സ്ത്രീകളിലും ഒരേ സ്ട്രോക്ക് ലക്ഷണങ്ങളാണ് കണ്ടുവരുന്നത്.
  • നടക്കാനോ ബാലൻസ് ചെയ്യാനോ സംസാരിക്കാനോ ബുദ്ധിമുട്ട്,
  • മരവിപ്പ് അല്ലെങ്കിൽ ബലഹീനത
  • വ്യക്തമായ കാരണമില്ലാതെ കടുത്ത തലവേദന, കാഴ്ച പ്രശ്നങ്ങൾ

തുടങ്ങിയവ ഇതിന്‍റെ പ്രാരംഭ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, സ്ത്രീകൾക്ക് പലപ്പോഴും മുകളിൽ പറഞ്ഞ ലക്ഷണങ്ങൾക്ക് പുറമെ ശ്വസിക്കാൻ ബുദ്ധിമുട്ട് ബോധക്ഷയം അല്ലെങ്കിൽ ബോധം നഷ്ടപ്പെടൽ ആകെ ബലഹീനത അനുഭവപ്പെടൽ, പെട്ടെന്നുള്ള പെരുമാറ്റ മാറ്റങ്ങൾ അല്ലെങ്കിൽ ഛർദി അല്ലെങ്കിൽ ഓക്കാനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

പുരുഷന്മാരും സ്ത്രീകളും അവരുടെ ലക്ഷണങ്ങളോട് പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമാണ്. രോഗലക്ഷണങ്ങൾ കുറക്കുന്നതിൽ പുരുഷന്മാർ കുപ്രസിദ്ധരാണ്. അവർ ലക്ഷണങ്ങൾക്ക് വലിയ പ്രാധാന്യം നൽകാറില്ല. മറുവശത്ത്, സ്ത്രീകൾ അവരുടെ ലക്ഷണങ്ങളെ അംഗീകരിക്കുന്നു. എന്നാൽ, ഈ ലക്ഷണങ്ങൾക്ക് മറ്റ് കാരണങ്ങൾ നൽകി ചികിത്സ വൈകിപ്പിക്കാറാണ് പതിവ്. ഉദാഹരണത്തിന് ഒരു സ്ത്രീ തന്‍റെ രക്തസമ്മർദം ഉയർന്നതായി കണ്ടതുകൊണ്ട് പരിചരണം തേടാറില്ല.

എന്തെങ്കിലും കാരണംകൊണ്ട് വിഷമിച്ചതു കൊണ്ടോ, അല്ലെങ്കിൽ പുതിയ മരുന്ന് കഴിക്കാൻ തുടങ്ങിയതു കൊണ്ടോ, നന്നായി ഉറങ്ങാത്തതിനാൽ ബലഹീനത അനുഭവപ്പെടുന്നുവെന്നോ ആണ് പറയുക. ഇതിന് കാരണം അവരുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ വിഷമിക്കുകയില്ലേ എന്നോർത്തിട്ടാവാം. അല്ലെങ്കിൽ ചിലപ്പോൾ, ഗുരുതരമായ ഒരു മെഡിക്കൽ രോഗനിർണയം കൈകാര്യം ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല, നിരവധി ആളുകൾ അവരെ ആശ്രയിക്കുന്നു എന്നെല്ലാം ഓർത്തുകൊണ്ട് മനഃപൂർവം ചികിത്സ വൈകിപ്പിക്കുകയാണ് ചെയ്യാറ്.

കൂടാതെ ഓട്ടോഇമ്യൂൺ ഡിസീസ് അഥവാ എസ്.എൽ.ഇ, റുമറ്റോയിഡ്, ആർത്രൈറ്റിസ് ഇൻസിഡന്‍റ്സ് തുടങ്ങിയ രോഗങ്ങൾ സ്ത്രീകളിൽ കൂടതലാണ്. ഇതും സ്ത്രീകളിലെ സ്‌ട്രോക് റിസ്ക് വർധിപ്പിക്കുന്നു. സ്ട്രോക്ക് ലക്ഷണങ്ങൾ ഉണ്ടാകുകയും നിങ്ങൾ വേഗത്തിൽ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുമ്പോൾ, അതിന്‍റെ പ്രത്യാഘാതം ഗുരുതരമായതും ചിലപ്പോൾ മസ്തിഷ്ക മരണത്തിലേക്കുമായിരിക്കാം.

ആരോഗ്യകരമായ ജീവിതശൈലി

ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഏതൊരു അസുഖത്തെയും നിയന്ത്രിക്കുന്നത് പോലെ സ്‌ട്രോക്കിനെയും നിയന്ത്രിക്കാം.

ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും, അപകടസാധ്യത ഘടകങ്ങൾ തിരിച്ചറിയുകയും നന്നായി ചികിത്സിക്കുകയും ചെയ്താൽ ഏതൊരാൾക്കും സ്ട്രോക്ക് സാധ്യത 80 ശതമാനം കുറയും. ശരീരത്തിൽ കാണുന്ന വിവിധ ലക്ഷണങ്ങൾക്ക് കൃത്യമായ വൈദ്യസഹായം തേടലും ഇതിന്‍റെ ഭാഗം തന്നെയാണ്.

അപകടസാധ്യതകൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും മാത്രമല്ല, ആരോഗ്യകരമായ ജീവിതം ആസ്വദിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇപ്പോഴുള്ളതിനേക്കാൾ മികച്ച സമയമില്ല. ഓർക്കുക, സ്ട്രോക്ക് ചികിത്സിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം അത് തടയുക എന്നതാണ്.

ഒരു സ്ട്രോക്കിന് ശേഷം, മിക്ക രോഗികളും വീണ്ടും അതുവരുന്നത് ഒഴിവാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നതിന് കാരണം അത് എത്ര ഭയാനകമാണെന്നും വീണ്ടെടുക്കാൻ എത്ര സമയമെടുക്കുമെന്നും അവർക്കറിയാവുന്നത്കൊണ്ട് മാത്രമാണ്.!

തയാറാക്കിയത്:

ഡോ. അഷ്റഫ് വി.വി.

(ഡയറക്ടർ & സീനിയർ കൺസൾട്ടന്‍റ് ന്യൂറോളജി, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strokehealth newswomen stroke
News Summary - Are women more likely to have a stroke?
Next Story