കുഞ്ഞുങ്ങളിലെ ശ്വാസകോശഅണുബാധ: ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾ മുന്നിൽ
text_fieldsലണ്ടൻ: രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ശ്വാസകോശ അണുബാധയിൽ ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾ മുന്നിെലന്ന് പഠനം. എഡിൻബർഗ് യൂനിവേഴ്സിറ്റിയിലെ മലയാളി ഗവേഷകനായ പ്രഫ. ഹരിഷ് നായരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് കണ്ടെത്തൽ. റെസ്പിറേറ്ററി സിൻസിറ്റിക്കൽ വൈറസ് എന്ന അണു ശ്വാസകോശത്തെ ബാധിക്കുന്നതുമൂലം ആഗോളതലത്തിൽ വർഷംതോറും 1,15,000 കുട്ടികൾ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ വലിയൊരു പങ്ക് മരണം നടക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യക്കുപുറമെ ചൈന, നൈജീരിയ, പാകിസ്താൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന രോഗബാധ 16 ദശലക്ഷം വരും. ഇത് ലോകത്തിലെ മൊത്തം രോഗികളിൽ പകുതിയോളമാണ്.
ശ്വാസകോശത്തിലെ വൈറസ് ബാധമൂലം ശ്വാസതടസ്സവുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന ആറുമാസം താഴെ പ്രായമുള്ള കുഞ്ഞുങ്ങളിൽ 99 ശതമാനം മരണവും സംഭവിക്കുന്നത് ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളിലാണ്. പഠനം രോഗത്തിന് എത്രയും പെെട്ടന്ന് പ്രതിരോധമരുന്ന് കണ്ടെത്തുന്നതിെൻറ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അടുത്ത അഞ്ചുവർഷത്തിനകം രോഗത്തിന് ഫലപ്രദമായ വാക്സിൻ കെണ്ടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പഠനത്തിൽ പറയുന്നുണ്ട്. ആഫ്രിക്കക്കുപുറമെ തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് രോഗബാധയെക്കുറിച്ച് ആവശ്യമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്നും ഒരുപേക്ഷ, ഇൗ രാജ്യങ്ങളിൽ കൂടുതൽ രോഗബാധിതരുണ്ടാവാൻ സാധ്യതയുണ്ടെന്നും പ്രഫ. ഹരിഷ് നായർ പറഞ്ഞു.
ജലദോഷം പോലെയുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗം വളരെപ്പെെട്ടന്ന് ന്യുമോണിയ, ബ്രോൈങ്കറ്റിസ് എന്നിവയുടെ ലക്ഷണങ്ങൾ കാണിക്കുകയും രോഗം മാരകമായിത്തീരുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലയാളിയായ ഹരിഷ് നായർ ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്തശേഷമാണ് എഡിൻബർഗ് യൂനിവേഴ്സിറ്റിയിൽ ഗവേഷകനായി ചേർന്നത്.കുഞ്ഞുങ്ങളിലെ ന്യുമോണിയയെക്കുറിച്ചുള്ള പഠനത്തിന് ഇദ്ദേഹത്തിന് ലോകാരോഗ്യസംഘടന, യുനിസെഫ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് 31 ദശലക്ഷം പൗണ്ട് സാമ്പത്തികസഹായം ലഭിച്ചിട്ടുണ്ട്. നവജാതശിശുക്കളിലെ ശ്വാസകോശരോഗങ്ങളെക്കുറിച്ചുള്ള ഇദ്ദേഹത്തിെൻറ പഠനങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.