Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightനടുവേദന മുതൽ എല്ലിനു...

നടുവേദന മുതൽ എല്ലിനു കട്ടി കുറയൽ വരെ  

text_fields
bookmark_border
Back-Pain.
cancel

സ്​ത്രീകളെ കൂടുതലായി അലട്ടുന്ന പ്രശ്നമാണ് നടുവേദന. കാരണമറിഞ്ഞ് ചികിത്​സിക്കേണ്ടത് അനിവാര്യമാണ്. നടുവേദനയുടെ കാരണങ്ങളും ചികിത്​സാരീതികളും അറിയാം 

വള​രെ ആ​ക​സ്മി​ക​മാ​യാ​ണ്​ ബാ​ല്യ​കാ​ല സു​ഹൃ​ത്തി​നെ ക​ണ്ടു​മു​ട്ടി​യ​ത്. പ​ഠ​ന​വും ഉ​പ​രി​പ​ഠ​ന​വു​മാ​യി തി​ര​ക്കി​ലാ​യ​പ്പോ​ൾ പ​ല സു​ഹൃ​ദ്​​ബ​ന്ധ​ങ്ങ​ളും ന​ഷ്​​ട​മാ​യി. ഏറെക്കാലത്തിന്​ ശേഷമുള്ള ഒത്തൊരുമിക്കലായിട്ടും ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​ത്തി​നു ഒ​രു കു​റ​വും വ​ന്നി​ല്ല. ഡി​ഗ്രി ക​ഴി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ പ​ഠ​നം നി​ർ​ത്തി വി​വാ​ഹ​വും ക​ഴി​ച്ച്​ കു​ടും​ബ​ജീ​വി​ത​ത്തി​ൽ മു​ഴു​കി ജീ​വി​ക്കു​ക​യാ​യി​രു​ന്നു അ​വ​ൾ. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി വി​ദേ​ശ​ത്താ​ണ്. ഗൃ​ഹ​ഭ​ര​ണ​വും കു​ട്ടി​ക​ളു​ടെ കാ​ര്യ​വു​മാ​യി സ്വ​ന്തം കാ​ര്യ​ങ്ങ​ൾ മ​റ​ന്നു ജീ​വി​ക്കു​ന്ന ഒ​രു യാ​ഥാ​സ്ഥി​തി​ക വീ​ട്ട​മ്മ. 

വ​ള​രെ​യ​ധി​കം മ​നോ​വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​താ​യി അ​വ​ളു​ടെ മു​ഖം പ​റ​ഞ്ഞു. ന​ടു​വേ​ദ​ന​യാ​യി​രു​ന്നു പ്ര​ശ്നം. തി​ര​ക്കേ​റി​യ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ അ​ലി​ഞ്ഞു ജീ​വി​ക്കു​ന്ന ഭ​ർ​ത്താ​വ്​ അ​വ​ളു​ടെ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ ചെ​ലു​ത്തു​ന്നി​ല്ലെ​ന്ന പ​രി​ഭ​വ​വും വാ​ക്കു​ക​ളി​ൽ പ്ര​തി​ധ്വ​നി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വ​ള​രെ കാ​ല​മാ​യി ന​ടു​വേ​ദ​ന തു​ട​ങ്ങി​യി​ട്ട്. ഗൂ​ഗി​ളി​ൽ നോ​ക്കി ഡി​സ്ക് പ്ര​ശ്ന​മാ​ണെ​ന്ന് സ്വ​യം വി​ധി​യെ​ഴു​തി​യാ​ണ് വ​ര​വ്. മ​റ്റു കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും വ​ലി​യ അ​റി​വി​ല്ല.

ക​ഴു​ത്തി​നു താ​ഴേ​ക്ക് ഇ​ടു​പ്പു​വ​രെ​യു​ള്ള എ​ല്ലാ വേ​ദ​ന​ക​ളെ​യും ന​ടു​വേ​ദ​ന എ​ന്നാ​ണ് പൊ​തു​വെ പ​റ​യാ​റ്. സ്ത്രീ–​പു​രു​ഷ ഭേ​ദ​മ​ന്യേ വ​ള​രെ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന പ്ര​ശ്ന​മാ​ണ് ന​ടു​വേ​ദ​ന. ചി​ല​ത് വ​ള​രെ നി​സ്സാ​ര​വും വ​ള​രെ കു​റ​ച്ചു​കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന​തും ആ​യി​രി​ക്കും. എ​ന്നാ​ൽ, മ​റ്റു ചി​ല​ർ​ക്ക് ദീ​ർ​ഘ​കാ​ലം നീ​ണ്ടു​നി​ൽ​ക്കാ​റു​ണ്ട്. ഗൗ​ര​വ​ത്തോ​ടെ എ​ടു​ക്കേ​ണ്ട ന​ടു​വേ​ദ​ന​ക​ൾ ഏ​തെ​ല്ലാ​മാ​ണെ​ന്നു നോ​ക്കാം. 

ന​ട്ടെ​ല്ലി​െ​ൻ​റ അ​ക​ത്തു​ള്ള പ്ര​ശ്ന​ങ്ങ​ൾ, ഡി​സ്ക്, അ​തി​നു പി​റ​കി​ലു​ള്ള സു​ഷു​മ്​​നനാ​ഡി, അ​തി​ൽ​നി​ന്നും പു​റ​ത്തേ​ക്കു​വ​രു​ന്ന ഞ​ര​മ്പു​ക​ൾ, പേ​ശി​ക​ൾ, എ​ല്ല്, പു​റ​ത്തു​ള്ള കാ​ര​ണ​ങ്ങ​ൾ അ​താ​യ​ത് ശ​രീ​ര​ത്തി​ലെ രോ​ഗ​ങ്ങ​ൾ, അ​ർ​ബു​ദം, സ​ന്ധി​വീ​ക്കം എ​ന്നി​വ​യും അ​ന്ന​നാ​ളം, നെ​ഞ്ച്, വ​യ​റി​െ​ൻ​റ ഭാ​ഗ​ങ്ങ​ൾ, മൂ​ത്രാ​ശ​യ​രോ​ഗ​ങ്ങ​ൾ, സ്ത്രീ​ക​ളി​ൽ അ​ണ്ഡാ​ശ​യം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സു​ഖ​ങ്ങ​ളും ന​ടു​വേ​ദ​ന​യാ​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടാ​റ്. 

Neck-Pain

കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കി​യ​പ്പോ​ൾ കൂ​ടു​ത​ൽ ഗൗ​ര​വ​മേ​റി​യ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും എ​നി​ക്ക് കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ചി​ല രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ വ​ള​രെ ഗൗ​ര​വ​ക​ര​മാ​യി എ​ടു​ക്കേ​ണ്ട​തു​ണ്ട്. അ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ളെ റെ​ഡ് ഫ്ലാ​ഗ് സൈ​ൻ​സ് എ​ന്നു​പ​റ​യു​ന്നു. അ​താ​യ​ത് പേ​ടി​ക്കേ​ണ്ട ത​രം ന​ടു​വേ​ദ​ന​ക​ളാ​ണ്. 20 വ​യ​സ്സി​നു താ​ഴെ​യോ 50 വ​യ​സ്സി​ന് മു​ക​ളി​ലോ ഉ​ള്ള​വ​ർ ന​ടു​​വേ​ദ​ന​യു​മാ​യി വ​ന്നാ​ൽ പെ​ട്ടെ​ന്നു​ത​ന്നെ ടെ​സ്​​റ്റു​ക​ൾ​ക്കു വി​ധേ​യ​രാ​ക്കി ചി​കി​ത്സ തു​ട​ങ്ങ​ണം. ഇ​തോട​നു​ബ​ന്ധി​ച്ചു​ള്ള പ​നി, വി​ശ്ര​മി​ക്കു​മ്പോ​ൾ കൂ​ടു​ന്ന​ ത​രം വേ​ദ​ന​ക​ൾ അ​താ​യ​ത് ഉ​റ​ക്ക​ത്തി​ൽ​നി​ന്ന്​ വേ​ദ​ന​കൊ​ണ്ട് എ​ഴു​ന്നേ​ൽ​ക്കേ​ണ്ട അ​വ​സ്ഥ വ​രു​ക എ​ന്നി​ങ്ങ​നെ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ മു​ഴ​ക​ളോ മ​റ്റോ ആ​ണോ എന്ന്​ പരിശോധിക്കണം. മു​മ്പ്​ അ​ർ​ബു​ദ​ം വ​ന്ന ഒ​രാൾ പി​ന്നീ​ട് ന​ടു​വേ​ദ​ന​യു​മാ​യി വ​ന്നാ​ൽ അ​ർ​ബു​ദം ന​ട്ടെ​ല്ലി​ലേ​ക്കു പ​ര​ക്കു​ന്നു​ണ്ടോ എ​ന്ന് നോ​ക്ക​ണം. ആ​സ്​ത്​മ, ത്വ​ഗ്​രോ​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ളവക്ക് കു​റെ​ നാ​ൾ സ്​​റ്റി​റോ​യി​ഡു​ക​ൾ എ​ടു​ത്ത​വ​ർ​ക്ക് എ​ല്ലി​െ​ൻ​റ ക​ട്ടി​കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​പ്പോ​ൾ ന​ട്ടെ​ല്ലി​ന് പൊ​ട്ട​ൽ, തേ​യ്മാ​നം എ​ന്നി​വ വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​ല്ലെ​ങ്കി​ൽ മ​ലം, മൂ​ത്രം പോ​വാ​ൻ ബു​ദ്ധി​മു​ട്ട്​ തോ​ന്നു​ക എ​ന്നി​വ​യെ​ല്ലാം റെ​ഡ് ഫ്ലാ​ഗ് സൈ​ൻ​സി​ൽ പെ​ടും. 

ന​ടു​വേ​ദ​ന മാ​ത്ര​മാ​യു​ള്ള​ത് സാ​ധാ​ര​ണ അ​ത്ര ഗൗ​ര​വ​മാ​വാ​ൻ ഇ​ട​യി​ല്ല. അ​തേ​സ​മ​യം, ഇൗ ​വേ​ദ​ന കാ​ലി​ലേ​ക്ക് വ്യാ​പി​ക്കു​ക​യോ പെ​രു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ക​യോ കാ​ലി​ലെ സ്പ​ർ​ശ​ന​ശേ​ഷി കു​റ​യു​ക​യോ ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ക​യോ ന​ട​ക്കു​മ്പോ​ൾ അ​റി​യാ​തെ ചെ​രി​പ്പ് അ​ഴി​ഞ്ഞു​പോ​വു​ക​യോ ചെ​യ്യു​ന്ന​ത് ഞ​ര​മ്പി​നെ ബാ​ധി​ക്കു​ന്ന ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി​യ ന​ടു​വേ​ദ​ന​യാ​ണ്. ഇ​ത്​ ഗൗ​ര​വ​തര​മാ​യി എ​ടു​ക്കേ​ണ്ട​താ​ണ്. 40–45 വ​യ​സ്സി​ലാ​ണ് സാ​ധാ​ര​ണ ഇ​ത്ത​രം ന​ടു​വേ​ദ​ന കാ​ണാ​റ്. ഒ​രു പ്ര​ധാ​ന കാ​ര​ണം ജീ​വി​തശൈ​ലിയാണ്. കൂ​ടു​ത​ൽ നേ​രം ഇ​രു​ന്നു ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​ത്ത​രം ന​ടു​വേ​ദ​ന കാ​ണാ​റു​ണ്ട്. അ​ധി​ക​നേ​രം കു​നി​ഞ്ഞു​നി​ന്ന് ജോ​ലി​ചെ​യ്യു​മ്പോ​ൾ അ​വ​രു​ടെ ശ​രീ​ര​ത്തി​െ​ൻ​റ ഘ​ട​ന​ക്ക്​ ആ​യാ​സം വ​രു​ന്നു. 

കാ​ലി​ലേ​ക്കു കൂ​ടി​യു​ള്ള ത​രം ന​ടു​വേ​ദ​ന​യാ​ണെ​ങ്കി​ൽ ആ​ദ്യം ചെ​യ്യേ​ണ്ട​ത് ര​ണ്ടോ മൂ​ന്നോ ദി​വ​സം വി​ശ്ര​മ​മെ​ടു​ക്കു​ക. ആ​ഹാ​രം ക​ഴി​ക്കാ​നും മ​ല​മൂ​ത്രവി​സ​ർ​ജ​ന​ത്തി​നും മാ​ത്ര​മാ​യി എ​ഴു​ന്നേ​ൽ​ക്കാം. ബാ​ക്കി സ​മ​യം മു​ഴു​വ​ൻ കി​ട​ക്കാം. എ​ന്നി​ട്ടും മാ​റി​യി​ട്ടി​ല്ലെ​ങ്കി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട്ടെ​ല്ലി​ന് ചി​കി​ത്സി​ക്കു​ന്ന വി​ദ​ഗ്ധ​നെ കാ​ണി​ച്ച്​ ആ​വ​ശ്യ​മാ​യ ടെ​സ്​​റ്റു​ക​ൾ നടത്തി ചി​കി​ത്സി​ക്കണം. ന​ട്ടെ​ല്ലി​െ​ൻ​റ ര​ണ്ടു ക​ശേ​രു​ക്ക​ൾ​ക്കു ന​ടു​ക്കു​ള്ള ഭാ​ഗ​മാണ്​ ഡി​സ്ക്. ഡി​സ്ക്കി​െ​ൻ​റ പു​റ​ത്തു നാ​രു​ക​ൾ പോ​ലെ​യു​ള്ള ഘ​ട​ന​യും ന​ടു​ക്ക് ദ്രാ​വ​കം പോ​ലെ​യു​ള്ള പ​ദാ​ർ​ഥ​വും ഉ​ണ്ട്. കു​നി​യു​ക, തി​രി​യു​ക, വ​ള​യു​ക എ​ന്നി​വ​യൊ​ക്കെ ചെ​യ്യു​മ്പോ​ൾ അ​ക​ത്തു​ള്ള പ​ദാ​ർ​ഥം അ​ഡ്ജ​സ്​​റ്റ്​ ചെ​യ്യു​ന്നു. എ​ന്നാ​ൽ അ​മി​ത​ഭാ​രം എ​ടു​ക്കു​ക, ശ​രി​യാ​യ ഘ​ട​ന​യി​ല​ല്ലാ​ത്ത നി​ൽ​പ്​ എ​ന്നി​വ​യൊ​ക്കെ ഇ​തി​ൽ വി​ള്ള​ൽ വ​രാ​ൻ ഇ​ട​യാ​ക്കു​ന്നു. അതിലൂടെ ഡി​സ്ക്കി​ലെ ദ്രാ​വ​കം പു​റ​ത്തേ​ക്കുവ​രും. ഇൗ ദ്രാവകം കാ​ലി​നെ നി​യ​ന്ത്ര​ിക്കു​ന്ന ഞ​ര​മ്പി​നെ അ​മ​ർ​ത്താ​ൻ ഇ​ട​വ​രും. ഇങ്ങനെ ഞ​ര​മ്പി​നു വീ​ക്കം വ​രു​മ്പോ​ഴാ​ണ് കാ​ലി​ൽ പെ​രു​പ്പും വേ​ദ​ന​യും വീ​ക്ക​വും വ​രു​ന്ന​ത്. ഇതാണ്​ ഡി​സ്ക് പ്രൊ​ലാ​പ്​സ്​. ഈ ​അ​വ​സ്ഥ​യി​ൽ വേ​ണ്ട​ത്ര വി​ശ്ര​മം കൊ​ടു​ത്തു ഞ​ര​മ്പു വീ​ക്ക​ത്തി​നു​ള്ള ഗു​ളി​ക​ക​ൾ ക​ഴി​ച്ചാ​ൽ 75 ശ​ത​മാ​നം വേ​ദ​ന​യും മാ​റാ​റു​ണ്ട്.

leg-pain

 ഇ​തൊ​ന്നും ചെ​യ്തി​ട്ടും വേ​ദ​ന മാ​റിയില്ലെ​ങ്കി​ൽ ഓ​പ​റേ​ഷ​ൻ വേണ്ടി​വ​രും. ചി​ല​പ്പോ​ൾ ഡി​സ്ക് എ​ടു​ത്തു​മാ​റ്റേ​ണ്ട​ി വ​രാം. ഇല്ലെ​ങ്കി​ൽ കാ​ലി​െ​ൻ​റ ബ​ല​ക്ഷ​യം കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ചി​ല​പ്പോ​ൾ ഒ​രി​ക്ക​ലും തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ പ​റ്റാ​താ​യേ​ക്കാം. പു​റ​ത്തു​വ​ന്ന ഡി​സ്​ക്കി​ന​ക​ത്ത്​ ജ​ലാം​ശം ഉ​ണ്ടാ​വും, അ​ത് ബാ​ഷ്പീ​ക​രി​ച്ചു പോ​വാ​ൻ ഇ​ട​യു​ണ്ട്. വി​ശ്ര​മ​മെ​ടു​ത്ത് ക​ഴി​യു​മ്പോ​ഴേ​ക്കും ജ​ലാം​ശം ന​ഷ്​​ട​പ്പെ​ട്ട​തു​കാ​ര​ണം ഡി​സ്ക്കി​െ​ൻ​റ വ​ലു​പ്പം കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​പ്പോ​ൾ വേ​ദ​ന കു​റ​യു​ന്നു. എ​ന്നാ​ൽ, വീ​ണ്ടും ഭാ​ര​ം പൊ​ക്കു​ക​യോ മ​റ്റോ ചെ​യ്താ​ൽ വേ​ദ​ന തിരിച്ചുവ​രാ​ം. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഡോ​ക്ട​റെ ക​ണ്ട്​ വേ​ണ്ട ടെ​സ്​​റ്റു​ക​ളും ചി​കി​ത്സ​യും ചെ​യ്യണം. ശസ്​ത്രക്രിയ കൃ​ത്യ​സ​മ​യ​ത്തു ത​ന്നെ ചെ​യ്യ​ണം. കു​റെ നാ​ൾ ​െവ​ച്ചു​കൊ​ണ്ടി​രു​ന്നാ​ൽ അ​മ​ർ​ന്നി​രി​ക്ക​ുന്ന ഞ​ര​മ്പി​നു ര​ക്ത​യോ​ട്ടം ന​ഷ്​​ട​പ്പെ​ടാം. കൂ​ടാ​തെ, സ്ഥാ​യി​യാ​യ മാ​റ്റ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​ങ്ങ​നെ​യാ​യാ​ൽ ഓ​പ​റേ​ഷ​ന് ശേ​ഷ​വും വേ​ദ​ന​യും പെ​രു​പ്പും നി​ൽ​ക്കാം. എ​ന്നാ​ൽ, ചി​ല ചെ​റി​യ ഓ​പ​റേ​ഷ​നുകളിൽ പു​റ​ത്തേ​ക്കു​വ​ന്ന ഡി​സ്ക്കി​െ​ൻ​റ ക​ഷ​ണം മാ​ത്ര​മേ എ​ടു​ത്തു​മാ​റ്റൂ. ബാ​ക്കി​യു​ള്ള ഭാ​ഗം ഇ​തേ​ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​വാം. അ​ടു​ത്ത കാ​ര​ണം ന​ട്ടെ​ല്ലി​ലു​ള്ള തേ​യ്മാ​ന​മാ​വാം. ഇ​ത് സാ​ധാ​ര​ണ​യാ​യി പ്രാ​യ​ക്കൂ​ടു​ത​ലു​ള്ള​വ​രി​ലാ​ണ് കാ​ണാ​റ്. 

തേ​യ്മാ​നം കാ​ര​ണം ഡി​സ്ക് പു​റ​ത്തേ​ക്കു​വ​രു​ന്ന​ത് ഗു​ളി​ക​ക​ൾ​കൊ​ണ്ടോ ഇ​ൻജ​ക്​​ഷ​നു​ക​ൾ കൊ​ണ്ടോ മാ​റ്റാം. എ​ന്നാ​ൽ, വ​ള​രെ​യ​ധി​കം തേ​യ്മാ​നം കാ​ര​ണം ഡി​സ്ക് ത​ള്ളി​വ​രു​ക​യും അ​തി​ന​ക​ത്തെ ജ​ലാം​ശം ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്താ​ൽ ശ​രീ​രം ഏ​തെ​ങ്കി​ലു​മൊ​രു ഭാ​ഗ​ത്തേ​ക്ക് ച​രി​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​സു​ഖം അ​നു​സ​രി​ച്ചു​വേ​ണം സർജറി ചെ​യ്യാൻ. ഓ​പ​റേ​ഷ​ൻ ചെ​യ്ത​വ​രും ​വേ​ദ​ന​ക്കു സാ​ധ്യ​ത​യു​ള്ള​വ​രും കു​നി​യു​ന്ന​തും ഭാ​ര​മെ​ടു​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. ഇ​രി​ക്കു​മ്പോ​ൾ കുഷ്യൻ ഉ​പ​യോ​ഗി​ക്കാം. ഇ​ല്ലെ​ങ്കി​ൽ ഇൗ ബു​ദ്ധി​മു​ട്ടു​ക​ൾ വീ​ണ്ടും ഉ​ണ്ടാ​കാം.

ക​ശേ​രു​ക്ക​ൾ തെ​ന്നി​മാ​റു​ന്ന പ്ര​ശ്ന​മാണ്​ ലി​സ്തെ​സി​സ്. തേ​യ്മാ​നം, വീ​ഴ്ച, ആ​ക്സി​ഡ​ൻ​റ്​ എ​ന്നി​വ കാ​ര​ണം ക​ശേ​രുക്കൾ മു​ന്നോ​ട്ടും പിന്നോട്ടും ആയി വ​രാം. ഇത്​ ഡി​സ്ക് ഞ​ര​മ്പി​നെ അ​മ​ർ​ത്താ​നും അ​തി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം കു​റ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇത്തരം പ്രശ്​നത്തിന്​ മു​ക​ളി​ലു​ള്ള ക​ശേ​രു​ക്ക​ൾ സ്ഥാ​നം തെ​റ്റാ​തെ സ്ക്രൂ ​ഇ​ടുന്ന ഓ​പ​റേ​ഷ​ൻ ചെ​യ്യാ​റു​ണ്ട്. ഇ​തി​നു പിറ​കി​ല​ത്തെ എ​ല്ല് എ​ടു​ത്തു​മാ​റ്റി ഞ​ര​മ്പി​നു സ്ഥ​ലം കൊ​ടു​ക്ക​ണം. താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ കൊ​ണ്ട് കാ​ര്യ​മി​ല്ല. 

back-pain

ന​ടു​വി​ന് സാ​ധാ​ര​ണ​യാ​യി അ​ക​ത്തേ​ക്ക് ഒ​രു വ​ള​വു​ണ്ട്. കു​റെ നേ​രം ഇ​രു​ന്നു ജോ​ലിചെ​യ്യു​ന്ന​വ​ർ ഒ​രു കു​ഷ്യ​ൻ ഈ ​വ​ള​വി​െ​ൻ​റ ഭാ​ഗ​ത്തു​െ​വ​ച്ചു ഉ​പ​യോ​ഗി​ച്ചാ​ൽ ന​ന്നാ​യി​രി​ക്കും. ന​ടു​വ്​ നേ​രെ​െ​വ​ച്ച് വേ​ണം ഇ​രി​ക്കാ​ൻ. അ​താ​യ​ത് 90 ഡി​ഗ്രി ആം​ഗി​ൾ. കാ​ലു​കൊ​ണ്ട് സ​മ്മ​ർ​ദം കൊ​ടു​ക്കണം. അ​ടു​ക്ക​ള​യി​ലെ പാ​ദ​കം, അ​ല​ക്കു​ക​ല്ല്​ എ​ന്നി​വ​യി​ൽ ആ​രാ​ണോ കൂ​ടു​ത​ൽ സ​മ​യം ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത് അ​വ​രു​ടെ ഉ​യ​ര​ത്തി​ൽ വേ​ണം പ​ണി​ക​ഴി​പ്പി​ക്കാ​ൻ. കൃ​ത്യ​മാ​യ വ്യാ​യാ​മം​കൊ​ണ്ട് ന​ടു​വി​െ​ൻ​റ പേ​ശി​ക​ളെ ബ​ല​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും. രാ​വി​ലെ ഉ​ണ​ർ​ന്ന ഉ​ട​ൻ​ത​ന്നെ വ​ല​തു​കാ​ൽ 45 ഡി​ഗ്രി മു​ക​ളി​ലേ​ക്ക് പൊ​ക്കു​ക, എ​ന്നി​ട്ടു മ​ന​സ്സി​ൽ ഒ​ന്നു​മു​ത​ൽ പ​ത്തു​വ​രെ എ​ണ്ണു​ക. അ​തി​നു​ശേ​ഷം കാ​ൽ താ​ഴെെവ​ക്കു​ക, ഇ​ട​തു​കാ​ൽ ഇ​തു​പോ​ലെ ചെ​യ്യു​ക. ഇ​ങ്ങ​നെ ര​ണ്ടു​കാ​ലും മാ​റി​മാ​റി വ്യാ​യാ​മം ചെ​യ്യു​ക. 

കൂ​ടു​ത​ലാ​യി സ്ത്രീ​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന ഒ​രു രോ​ഗ​മാ​ണ് എ​ല്ലി​ന് ക​ട്ടി​കു​റ​യ​ൽ. ഇ​തു പ്രാ​യ​ക്കൂ​ടു​ത​ൽ, സൂ​ര്യ​പ്ര​കാ​ശം വേ​ണ്ട​ത്ര ല​ഭി​ക്കാ​താ​വു​ക എ​ന്നീ കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് ഉ​ണ്ടാ​വാം. എ​െ​ൻ​റ കൂ​ട്ടു​കാ​രി​യു​ടെ പ്ര​ശ്​​നം ഇ​താ​യി​രു​ന്നു. വേ​ണ്ട​ത്ര സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കേ​ണ്ട​ത് എ​ല്ലി​െ​ൻ​റ ആരോഗ്യത്തിന്​ അ​ത്യാ​വ​ശ്യ​മാ​ണ്. സൂ​ര്യ​പ്ര​കാ​ശ​ത്തി​ല​ട​ങ്ങി​യ വി​റ്റ​മി​ൻ ഡി ​എ​ല്ലു​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ​ഘ​ട​ക​മാ​യ കാ​ത്സ്യം ആ​ഗി​ര​ണം ചെ​യ്യാ​ൻ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. അ​തു ല​ഭി​ക്കാ​ത്ത​താ​യാ​ണ് ര​ക്ത​ത്തി​ലെ കാ​ത്സ്യം അ​ള​വും വി​റ്റ​മി​ൻ ഡി ​അ​ള​വും നോ​ക്കി​യ​പ്പോ​ൾ മ​ന​സ്സി​ലാ​യ​ത്.​ ഡി​സ്ക് തേ​യ്മാ​നം, ഡി​സ്ക് തെ​റ്റ​ൽ, അ​ല്ലെ​ങ്കി​ൽ സു​ഷു​മ്ന​നാ​ഡി​യെ അ​മ​ർ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും വ​രാ​റ്. ന​ട്ടെ​ല്ലി​െ​ൻ​റ വി​വി​ധ ധാ​തു​ക്ക​ളു​ടെ അ​ഭാ​വം, അ​താ​യ​ത് കാ​ത്സ്യം, ഫോ​സ്ഫ​റ​സ് എ​ന്നി​വ വേ​ണ്ട​ത്ര ഇ​ല്ലാ​ത്ത​തും ന​ടു​വേ​ദ​ന​ക്ക്​​ കാ​ര​ണ​മാ​ണ്. 

Shell fish as Food

എ​ല്ലു തേ​യ്മാ​നം ത​ട​യാനാ​യി ഭ​ക്ഷ​ണ​ത്തി​ലും ശ്രദ്ധ നൽകണം. ചെ​റി​യ മ​ത്സ്യ​ങ്ങ​ളു​ടെ എ​ല്ലു​ക​ൾ, റാ​ഗി, പ​ച്ച​ക്ക​റി​ക​ൾ, തൈ​ര് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ന​ല്ല​താ​ണ്. ന​മ്മു​ടെ ഭ​ക്ഷ​ണ​ത്തി​ൽ ദിനം​പ്രതി ​ശരീ​ര​ത്തി​നാ​വ​ശ്യ​മാ​യ കാ​ത്സ്യം അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ചി​ല​പ്പോ​ൾ ആ​വ​ശ്യ​മാ​യ അ​ള​വി​ൽ കാ​ത്സ്യം ശരീരം ഉ​ൾ​ക്കൊ​ള്ളാ​റി​ല്ല. വ്യാ​യാ​മ​ങ്ങ​ളൊ​ന്നും അ​ധി​ക​മി​ല്ലാ​ത്തവ​രി​ലാ​ണ്​ സാ​ധാ​ര​ണ എ​ല്ലു​തേ​യ്​മാ​നം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. 

ആ​ർ​ത്ത​വവി​രാ​മ​മായ സ്ത്രീ​ക​ളി​ലാ​ണ് ഈ ​പ്ര​ശ്​​നം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രാ​റു​ള്ള​ത്. ആ​ർ​ത്ത​വവി​രാ​മം ക​ഴി​ഞ്ഞ​വ​ർ കൂ​ടു​ത​ൽ കാ​ത്സ്യം ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ന​ല്ല​താ​ണ്. ദി​വ​സ​വും 30 മി​നി​റ്റ് ശ​രീ​രം വി​യ​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള വ്യാ​യാ​മം ആ​വ​ശ്യ​മാ​ണ്. ന​ടു​വേ​ദ​ന​യു​ടെ പ്ര​ധാ​ന കാ​ര​ണ​വും പ്രതി​വിധി​ക​ളും ജീ​വി​ത​ൈ​ശ​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളും പ​റ​ഞ്ഞു മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ത്തു​വെ​ങ്കി​ലും എ​ല്ലു​രോ​ഗ വി​ദ​ഗ്ധ​െ​ൻറ വി​ശ​ദ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ അ​വ​ളെ ഞാ​ൻ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ അ​ടു​ത്തേ​ക്ക​യ​ച്ചു.

 

ഡോ. സ്​മിത മേനോൻ
അസിസ്​റ്റൻറ്​ സർജൻ, 
സി.എച്ച്​.സി, ബേഡഡുക്ക, കാസർകോട്​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:back painmalayalam newsBoneCasiumDisc ComplaintHealth News
News Summary - From Back Pain to Soften the Bone - Health News
Next Story