കഷണ്ടിക്കാർ കൂടുതൽ ആരോഗ്യവാന്മാരും ശക്തരും
text_fieldsലണ്ടൻ: കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്നാണ് പഴമൊഴി. എന്നാൽ കഷണ്ടിക്കാരോട് അസൂയ തോന്നുന്ന ഒരു വാർത്ത ലണ്ടനിൽനിന്ന് പുറത്തുവന്നിരിക്കുന്നു. ബ്രിട്ടനിലെ പെൻസൽവേനിയ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് കഷണ്ടിക്കാർക്ക് സന്തോഷം പകരുന്ന വാർത്തയുമായി രംഗത്തുവന്നിരിക്കുന്നത്. മുടിയുള്ള പുരുഷന്മാരേക്കാൾ ആരോഗ്യവാന്മാരും ശക്തരുമാണ് കഷണ്ടിക്കാർ എന്നാണ് പൊതുസമൂഹം കരുതുന്നതത്രെ.
മൂന്നു ഘട്ടങ്ങളിലായി നടത്തിയ പഠനങ്ങളിൽ പെങ്കടുത്തവരെല്ലാം ഇൗ അഭിപ്രായം വെച്ചുപുലർത്തുന്നവരാണ്. കഷണ്ടിയുള്ളവരുടെ ശരീരത്തിൽ ഉറച്ച മസിലുകളുണ്ടെന്നും അവർ മറ്റുള്ളവരെ അപേക്ഷിച്ച് ശക്തിയുള്ളവരാണെന്നുമാണ് പഠനത്തിൽ തെളിയുന്ന കാര്യം. ഹോളിവുഡ് നടന്മാരായ ബ്രൂസ് വില്ലീസ്, വിൻ ഡീസൽ തുടങ്ങിയവരുടെ സ്വാധീനം ഇൗ കാഴ്ചപ്പാടിന് പിന്നിലുണ്ടാകാമെന്നും ഗവേഷകർ കരുതുന്നു.
ഒരു വ്യക്തിയുടെതന്നെ മുടിയുള്ളതും മുടിയില്ലാത്തതുമായ ചിത്രങ്ങൾ ഉപയോഗിച്ച് 35 വനിതകൾ ഉൾപ്പെട്ട 59 വിദ്യാർഥികളിൽ നടത്തിയ സർവേയിൽ ഭൂരിപക്ഷം പേരും കഷണ്ടിയുള്ളവരെ കൂടുതൽ പൗരുഷമുള്ളവരായി കണ്ടെത്തി. തുടർന്ന് പകുതിയിലധികം സ്ത്രീകളെ ഉൾപ്പെടുത്തി 344 പേരെ ഉപയോഗിച്ച് വിശദമായ പഠനം നടത്തുകയായിരുന്നു. കഷണ്ടിക്കാർ മുടിയുള്ളവരേക്കാർ 13 ശതമാനം ശക്തരും പൗരുഷമുള്ളവരുമാണെന്നായിരുന്നു കണ്ടെത്തൽ. 552 പേരെ ഉൾപ്പെടുത്തിയുള്ള മൂന്നാമത്തെ പഠനത്തിലും ഫലം വ്യത്യസ്തമായിരുന്നില്ല.
‘സോഷ്യൽ സൈക്കോളജിക്കൽ ആൻഡ് പേഴ്സനാലിറ്റി സയൻസ്’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഷണ്ടിയുടെ ചികിത്സക്കുള്ള ഗവേഷണങ്ങൾക്കും കൃത്രിമ മുടികൾ വെച്ചുപിടിപ്പിക്കുന്നതിനുമായുള്ള കോടികളുടെ ചെലവ് ഇനി അവസാനിപ്പിക്കാമെന്നും കഷണ്ടിക്കാർ ഹീറോകളാവുന്ന കാലം അകലെയല്ലെന്നും പഠനങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. ആൽബർട്ട് മാൻസ് പറഞ്ഞു.മുടികൊഴിച്ചിൽ തടയുന്നതിനുള്ള ചികിത്സക്കായി ലോകത്താകമാനമുള്ള പുരുഷന്മാർ പ്രതിവർഷം ഒന്നര ദശലക്ഷം പൗണ്ട് ചെലവിടുന്നുവെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.