Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightചുട്ടുപൊള്ളുന്ന...

ചുട്ടുപൊള്ളുന്ന വെയിലിൽ പുറത്തിറങ്ങുമ്പോൾ...

text_fields
bookmark_border
ചുട്ടുപൊള്ളുന്ന വെയിലിൽ പുറത്തിറങ്ങുമ്പോൾ...
cancel

വരാനിരിക്കുന്നത് അവധിക്കാലമാണ്. കുട്ടികളെയും കൂട്ടി പുറത്ത് പോകണമെന്ന് കരുതിയ മാതാപിതാക്കളെല്ലാം വെയിലിന്‍റെ ചൂടേറ്റ് പൊള്ളിയിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന വെയിലിൽ പുറത്തിറങ്ങാനാവുന്നില്ല. വെള്ളം കുടിച്ചിട്ടും കുടിച്ചിട്ടും ദഹം മാറുന്നില്ല. പട്ടിണിയോട് മല്ലിടാൻ  ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് പുറത്തിറങ്ങേണ്ടി വരുന്ന നിരവധി പേർ നാട്ടിലുണ്ട്. ചൂടിനെ എങ്ങനെ േനരിടാം എന്നറിയാതെ സൂര്യതാപമേറ്റ് വീഴാനാണ് അവരുടെ വിധി. ചൂടിനോട് പോരുതാൻ വെള്ളം കുടിക്കുന്നതിനെ കുറിച്ചോ തണലത്തിരിക്കുന്നതിനെ കുറിച്ചോ ചിന്തിച്ചാൽ മാത്രം പോരാ. പുറത്തിറങ്ങുേമ്പാൾ  ധരിക്കുന്ന വസ്ത്രം മുതൽ കഴിക്കുന്ന ഭക്ഷണം വരെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

പുറത്തിറങ്ങുമ്പോൾ എന്ത് ധരിക്കണം
ധരിക്കുന്ന വസ്ത്രത്തിന് വെയിലിന്‍റെ ചൂടിനെ ഒരു പരിധിവരെ നിയന്ത്രിക്കാം. 

ഇളം നിറമുള്ള വസ്ത്രങ്ങൾ
ഫാഷനബിൾ മാത്രമല്ല, ചൂടുകാലത്തെ ബുദ്ധിപൂർവമുള്ള തെരഞ്ഞെടുപ്പ് കൂടിയായിരിക്കും വെളുത്ത ലിനൻ/കോട്ടൺ വസ്ത്രങ്ങൾ. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക. അവ ശരീരത്തെ വിയർക്കാൻ അനുവദിക്കില്ല. വിയർപ്പ് ശരീരത്തിെൻറ സ്വാഭാവിക ശീതീകരണ സംവിധാനമാണ്. അയഞ്ഞ വസ്ത്രങ്ങൾ വിയർപ്പ് അനുവദിക്കുകയും ഇതു മൂലം ശരീരം തണുക്കുകയും ചൂടിൽ നിന്ന് രക്ഷ ലഭിക്കുകയും ചെയ്യും. കറുപ്പ് ചൂടിനെ ആഗിരണം ചെയ്യുന്ന നിറമാണ്. അതുകൊണ്ട്ചൂടുകാലത്ത് കറുത്ത വസ്ത്രങ്ങൾ തെരഞ്ഞെടുക്കാതിരിക്കുക.

സൺഗ്ലാസുകൾ
അൾട്രാവയലറ്റ് രശ്മികളെപ്പോലെ കണ്ണിനെ ഗുരുതരമായി ബാധിക്കുന്ന സൂര്യരശ്മികളെ തടയുന്നവയാണ് സൺഗ്ലാസുകൾ. 90-100ശതമാനം യു.വി രശ്മികളും തടയുന്ന തരത്തിലുള്ള സൺഗ്ലാസുകൾ തെരഞ്ഞെടുക്കുക.

തൊപ്പികൾ
എട്ട് ഇഞ്ച് ഹീലുള്ള ചെരുപ്പിനേക്കാൾ ചൂടുകാലത്ത് വലിയ, പരന്ന തൊപ്പികൾ ധരിക്കുന്നത് നല്ലതാണ്. ഇത് ഫാഷനുമാണ്. പരന്ന തൊപ്പികൾ സൂര്യ രശ്മികളെ തടയുന്നു. അൾട്രാ വയലറ്റ് രശ്മികൾ മുഖത്തേൽക്കുന്നതിൽ നിന്നും ഇത്തരം തൊപ്പികൾ നിങ്ങളെ സംരക്ഷിക്കും.

സൺസ്ക്രീൻ
സൂര്യാതാപം പോലെ ഗുരുതര പ്രശ്നങ്ങൾ തൊലിയെ ബാധിക്കാതിരിക്കാൻ സൺസ്ക്രീനുകൾ ഉപയോഗിക്കാം. എസ്.പി.എഫ്(സൺ പ്രൊട്ടക്ഷൻ ഫാക്ടർ) റേറ്റിങ്ങ് 15 എങ്കിലുമുള്ള സൺസ്ക്രീനുകൾ വേണം ഉപയോഗിക്കാൻ. ഇവ വാട്ടർപ്രൂഫുകൂടിയാണെങ്കിൽ വെള്ളത്തിനടുേത്തക്ക് പോകുന്നതുകൊണ്ടും സൺസ്ക്രീനുകൾ നഷ്ടപ്പെടുമെന്ന് കരുതേണ്ടതില്ല.

മൂക്ക്, ചെവികൾ, തോളുകൾ, കഴുത്തിനു പിറകുവശം എന്നിങ്ങനെ എളുപ്പത്തിൽ സൂര്യതാപം ഏൽക്കാൻ സാധ്യതയുള്ള ഇടങ്ങൾ  മറച്ചുപിടിക്കാൻ മറക്കരുത്.

ലിപ്ബാം
സൺസ്ക്രീനുകൾ തൊലിയെ എന്ന പോലെ ലിപ്ബാമുകൾ നിങ്ങളുടെ ചുണ്ടുകളെയും സംരക്ഷിക്കും. ഇവയുടെയും എസ്.പി.എഫ് റേറ്റിങ്ങ് ശ്രദ്ധിക്കണം.

ജലാംശം എങ്ങനെ നിലനിർത്താം
ചൂടുകൂടുേമ്പാൾ വിയർക്കുന്നു. വിയർപ്പ് ശരീരത്തെ തണുപ്പിക്കും. അതോടൊപ്പം ശരീരത്തിലെ ജലാംശവും നഷ്ടപ്പെടുന്നു. ചൂടുകാലത്ത് ശരീരം എപ്പോഴും വിയർക്കുന്നതിനാൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

വെള്ളം
ദാഹിക്കുേമ്പാൾ ഉടൻ വെള്ളം കുടിക്കുക. നിർജ്ജലീകരണം തടയാൻ ഇടക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടെന്ന് തീർച്ചപ്പെടുത്താൻ മൂത്രം നിരീക്ഷിക്കുക. നല്ല തെളിഞ്ഞ മൂത്രമാണങ്കിൽ നല്ല ജലാംശം ഉണ്ടെന്ന് മനസിലാക്കാം. മൂത്രത്തിന് മഞ്ഞ നിറം കൂടി വരുന്നതിനനുസരിച്ച് ജലാംശം കുറവാണെന്നും മനസിലാക്കണം.

ജ്യൂസ്
പഞ്ചസാര ചേർക്കാത്ത പ്രകൃതിദത്തമായ ജ്യൂസുകൾ ജലാംശം നിലനിർത്തുന്നതോടൊപ്പം പോഷകപ്രദവുമാണ്. കനത്ത വേനലിലും തളരാതെ ഉണർവ്വേകാൻ അത് സഹായിക്കും.

കോഫിയും മദ്യവും ഒഴിവാക്കുക
മദ്യം നിർജ്ജലീകരണം ഉണ്ടാക്കുന്നതിനാൽ ഒഴിവാക്കണം. മദ്യത്തെ പോലെ തന്നെ കോഫിയിലടങ്ങിയ കഫീനും നിർജ്ജലീകരണത്തിനിടയാക്കും. അതിനാൽ കോഫിയും ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്. കോഫിയും മദ്യവും ഒരുമിച്ച് കഴിക്കുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.

എന്തു കഴിക്കണം
കഴിക്കുന്ന ഭക്ഷണത്തിനും നിങ്ങളെ തണുപ്പിക്കാൻ സാധിക്കും. കിട്ടുന്നതെന്തും വാരിവലിച്ച് കഴിക്കാതെ വേനലിൽ എന്തു കഴിക്കണമെന്നതും ചിന്തിക്കേണ്ടതാണ്.

പഴങ്ങളും പച്ചക്കറികളും
ദഹിക്കാൻ എളുപ്പമുള്ളതും ജലാംശം കൂടിയതുമാണ് പഴങ്ങളും പച്ചക്കറികളും. അതാതുകാലത്തുണ്ടാകുന്ന പഴങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. അത്തരം പഴങ്ങളും പച്ചക്കറികളുമടങ്ങിയ സാലഡുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

എരിവുള്ള ഭക്ഷണം
എരിവുള്ള ഭക്ഷണം നിങ്ങളിൽ വിയർപ്പുണ്ടാക്കുകയും അത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. അതിനൊത്ത് വെള്ളം കുടിക്കുകയും വേണം.

കൊഴുപ്പ് കുറഞ്ഞ മാംസാഹാരം
മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർ കൊഴുപ്പ് കുറഞ്ഞ മാംസാഹാരം തെരഞ്ഞെടുക്കുക. കാരണം കൊഴുപ്പ് ദഹിക്കാൻ കൂടുതൽ സമയം എടുക്കും. മാത്രമല്ല, ഉപ്പിെൻറ അംശം വളരെ കൂടുതലുമായിരിക്കും. അതിനാൽ ഭക്ഷണം ദഹിക്കാൻ ശരീരം കൂടുതൽ അധ്വാനിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് ജലാംശം കുറക്കുകയും ശരീരം ക്ഷീണിക്കുന്നതിനിടയാക്കുകയും ചെയ്യുന്നു. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുേമ്പാൾ ശരീരത്തിന് അധ്വാനം കുറയുകയും ജലാംശം നഷ്ടപ്പെടുന്നത് തടയാൻ സാധിക്കുകയും ചെയ്യുന്നു.

സൂര്യപ്രകാശത്തിൽ നിന്ന് അകലം പാലിക്കേണ്ടതെപ്പോൾ
ചൂടും അൾട്രാവയലറ്റ് രശ്മികളും ഏറ്റവും കൂടുതലായി പതിക്കുന്ന 12 മുതൽ മൂന്നുവരെയുള്ള സമയം സൂര്യപ്രകാശത്തിൽ നിന്നൊഴിഞ്ഞ് നിൽക്കുക. ഇൗ സമയത്ത് വീടിനകത്തു തന്നെ നിൽക്കുന്നതോടൊപ്പം ശരീരത്തെ തണുപ്പിക്കുന്നതിനാവശ്യമായ വെള്ളം കുടിക്കുകയുമാകാം. വീടിനു പുറത്തുള്ളവർ തണലത്ത് നിൽക്കാൻ ശ്രദ്ധിക്കുക.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunburnheatsummer
News Summary - Beat the Heat
Next Story