Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമഴക്കാല രോഗങ്ങളെ...

മഴക്കാല രോഗങ്ങളെ കരുതിയിരിക്കുക

text_fields
bookmark_border
മഴക്കാല രോഗങ്ങളെ കരുതിയിരിക്കുക
cancel

മഴക്കാലരോഗങ്ങൾ മിക്കവയും ജലം, ഭക്ഷണം എന്നിവയിലൂടെയോ കൊതുകുകളിലൂടെയോ പകരുന്നവയാണ്. കൊതുകുജന്യ രോഗങ്ങളായ ഡെങ ്കിപ്പനി, ചിക്കുൻ ഗുനിയ, മലമ്പനി, ജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ പകരുന്ന ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, വയറിളക്കം, എലിവിസർജ്യങ്ങളുടെ സമ്പർക്കംമൂലം ഉണ്ടാകുന്ന എലിപ്പനി തുടങ്ങിയ രോഗങ്ങളെയാണ് മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക് കേണ്ടത്.

ഇടതടവില്ലാതെ ചെയ്യുന്ന മഴയിൽ നമ്മുടെ വീടിനുചുറ്റും പറമ്പിലും വെള്ളം കെട്ടിക്കിടക്കുകയും അതിൽ കൊതുക് മുട്ടയിട്ട് പെരുകുകയും അതുവഴി കൊതുകുജന്യരോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. വിസർജ്യങ്ങൾ മഴവെള്ളത്ത ിൽ കലർന്ന് ഒലിച്ചിറങ്ങി നമ്മുടെ ജലസ്രോതസ്സുകളെ മലിനമാക്കും. ഇത് വയറിളക്കം, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ് മുതലായ വയ്ക്ക് കാരണമാകും.

മാലിന്യം ഇല്ലാതാക്കുക
തുറസ്സായ സ്ഥലങ്ങളിൽ കൂട്ടിയിടുന്ന മ ാലിന്യങ്ങളിൽ കൊതുക് പെരുകും. മാലിന്യങ്ങളിൽ നിന്നുള്ള ഈച്ച ഭക്ഷണസാധനങ്ങളിൽ ഇരുന്ന് വയറിളക്കം പോലുള്ള പകർച്ചവ ്യാധികൾ പിടിപെടാനും വഴിയൊരുക്കും.

ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ ശുദ്ധജലം കെട്ടിക്കിടക്കുന്ന ചിരട്ടകൾ, ചെടിച്ചട്ടിക ൾ, ടയർ, വെള്ളം നിറച്ചുവയ്ക്കുന്ന ബക്കറ്റുകൾ, മറ്റ് പാത്രങ്ങൾ തുടങ്ങിയവയിലാണ് മുട്ടയിടുന്നത്. എന്നാൽ മലമ്പനി പര ത്തുന്ന അനോഫിലസ് കൊതുകുകൾ മുട്ടയിടുന്നത് വെള്ളം കെട്ടിക്കിടക്കുന്ന ടാങ്കുകൾ, ജലസംഭരണികൾ മുതലായവയിലാണ്.

വെള്ളക്കെട്ട്‌ തടയുക
കൊതുകുജന്യരോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം കൊതുകിന്‍റെ വളർച്ച തടയുക എന്നതാണ്. ഈ കൊതുകുകൾക്ക് പരമാവധി 50 മീറ്റർ ചുറ്റളവിൽ മാത്രമേ പറക്കാൻ സാധിക്കൂ എന്നതിനാൽ നമ്മുടെ വീടി​െൻറ 50 മീറ്റർ ചുറ്റളവിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ടെറസിനു മുകളിലും വെള്ളം കെട്ടിനിൽക്കരുത്. വീടിനുചുറ്റും പുല്ല് വളരുന്നത് തടയുകയും തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കുകയും വേണം. കൊതുകു കടിയിൽനിന്നു രക്ഷനേടാൻ കൊതുകുവലയോ, റിപ്പല്ലൻറ് ക്രീമുകളോ ഉപയോഗിക്കാം.

മുൻകരുതലുകൾ
ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഭക്ഷ്യശുചിത്വം പാലിച്ചേ മതിയാകൂ. കഴിവതും വീട്ടിൽ പാകംചെയ്ത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പറ്റാത്ത സാഹചര്യങ്ങളിൽ ചൂടുള്ള ഭക്ഷണം മാത്രം കഴിക്കണം. നമ്മുടെ മുന്നിൽ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. പലപ്പോഴും ഹോട്ടലുകളിൽനിന്നു കിട്ടുന്ന വെള്ളം തിളപ്പിച്ചതാകണമെന്നില്ല. എല്ലായ്പ്പോഴും ഭക്ഷണപദാർഥങ്ങൾ അടച്ചുസൂക്ഷിക്കണം.

ഓരോ പ്രാവശ്യം മലമൂത്രവിസർജനം നടത്തിയശേഷവും സോപ്പിട്ട് കൈ കഴുകാൻ മറക്കരുത്. മണ്ണും വെള്ളവുമായി സമ്പർക്കമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എലിപ്പനിക്കുള്ള പ്രതിരോധമരുന്നു കഴിക്കുന്നത് നല്ലതാണ്. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഈ മരുന്ന് ലഭ്യമാണ്. കാലിൽ മുറിവുവരുന്ന സാഹചര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

വിശ്രമമാണ് പ്രധാന ചികിത്സ
ഏതു പനി വന്നാലും, പ്രത്യേകിച്ച് വൈറൽപ്പനി ആണെങ്കിൽ വിശ്രമമാണ് പ്രധാന ചികിത്സ. അതുപോലെ ധാരാളം വെള്ളം കുടിക്കാനും പോഷകപ്രദമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. ആഹാരത്തിന് രുചി കുറവായിരിക്കുമെങ്കിലും ഭക്ഷണം ഒഴിവാക്കരുത്. പാരസൈറ്റമോൾ ഗുളിക കഴിച്ച് ഒന്നോ രണ്ടോ ദിവസംകൊണ്ട് പനി മാറുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ കണ്ട് ചികിത്സ തേടണം. പനിയോടൊപ്പം ശക്തിയായ ശരീരവേദന, ക്ഷീണം, ഛർദി തുടങ്ങിയവ ഉണ്ടെങ്കിൽ ആദ്യദിവസങ്ങളിൽ തന്നെ ചികിത്സ തേടണം. 'സ്വയം ചികിത്സ' പല ഘട്ടങ്ങളിലും അപകടം വരുത്തുമെന്ന് മനസ്സിലാക്കണം.

പാരസൈറ്റമോൾ ഗുളിക കരൾവീക്കം വരുത്തും തുടങ്ങിയ ദുഷ്പ്രചാരണങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത ഒരു വ്യക്തിയിൽ കരൾനാശം വരുത്തണമെങ്കിൽ ദിവസം 10 ഗ്രാമിൽ കൂടുതൽ പാരസൈറ്റമോൾ കഴിക്കേണ്ടിവരും എന്ന വസ്തുത മനസ്സിലാക്കുക. കുഞ്ഞുങ്ങൾ, ഗർഭിണികൾ, വൃദ്ധജനങ്ങൾ, മറ്റ് അസുഖങ്ങൾ ഉള്ളവർ തുടങ്ങിയവരിൽ പനി വന്നാൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

വയറിളക്കംമൂലം ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടും എന്നതിനാൽ വയറിളക്കം വന്നാൽ ഒ.ആർ.എസ്‌ ലായനി കുടിക്കാൻ മറക്കരുത്. വയറിളക്കത്തോടൊപ്പം നിലയ്ക്കാത്ത ഛർദിയുണ്ടെങ്കിൽ എത്രയുംവേഗം ചികിത്സ തേടണം. ഒ.ആർ.എസ്‌ ലായനി കിട്ടിയില്ലെങ്കിൽ ഉപ്പിട്ട കഞ്ഞിവെള്ളം, ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിൽ ഒരു ടീസ്പൂൺ പഞ്ചസാരയും ഒരുനുള്ള് ഉപ്പും ഇട്ടത് തുടങ്ങിയവയും കൊടുക്കാവുന്നതാണ്.

പനി വന്ന രോഗികൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മൂക്കും വായും തൂവാലകൊണ്ട് പൊത്തിപ്പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എച്ച്1 എൻ1 പോലെ വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയാൻ ഇത് ഉപകരിക്കും.

കഴിയുന്നതും ഇക്കാലയളവിൽ അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. പ്രത്യേകിച്ച് കുഞ്ഞുങ്ങളെ ആശുപത്രിയിൽ അനാവശ്യമായി കൊണ്ടുപോകരുത്. അതുപോലെ പനി, ജലദോഷം, ചുമ എന്നിവയുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കാനും ശ്രദ്ധിക്കണം. രോഗമുള്ള കുട്ടിക്ക് വിശ്രമം ലഭിക്കാനും മറ്റ് കുട്ടികൾക്ക് പകരാതിരിക്കാനും ഇത് സഹായിക്കും.
പ്രതിരോധമാണ് പ്രതിവിധിയെക്കാൾ ഉത്തമം എന്നു മനസ്സിലാക്കി നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിച്ചാൽ മഴക്കാലരോഗങ്ങളെ ഒരുപരിധിവരെ തടയാൻ നമുക്ക് കഴിയും. നമ്മുടെ ഓരോരുത്തരുടെയും ശുചിത്വബോധവും പ്രതിരോധവുംമൂലം പനി നമ്മുടെ കൊച്ചുകേരളത്തെ വിറപ്പിക്കാതിരിക്കട്ടെ.

(സീനിയർ ഡയബറ്റോളജിസ്റ്റായ ലേഖിക, എറണാകുളം അയമ്പിള്ളി സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറാണ്.)
ഇ-മെയിൽ: drsheejasreenivas@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMonsoon DiseasesHealth News
News Summary - Beware of these Monsoon Diseases-health news
Next Story