കുറ്റവാളികളായ മനോരോഗികളുടെ മസ്തിഷ്കത്തിന് പ്രത്യേകതയുണ്ടെന്ന് പഠനം
text_fieldsവാഷിങ്ടൺ: നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന മനോരോഗികളുടെ മസ്തിഷ്കത്തിന് ചില പ്രത്യേകതകളുണ്ടെന്ന് പഠനം. ഹാർവാർഡ് സർവകലാശാലയിലെ മനഃശാസ്ത്രജ്ഞനായ ഡോ. ജോഷ് ബുക്കോൾട്ട്സിെൻറ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ‘സൈക്കോപാത്തു’കൾ എന്ന് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്ന മാനസികപ്രശ്നങ്ങൾമൂലം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ തലച്ചോറിെൻറ ചില പ്രത്യേകതകൾ കണ്ടെത്തിയത്.
വരുംവരായ്മകളെക്കുറിച്ച് ചിന്തിക്കുന്ന തലച്ചോറിലെ പ്രത്യേക ഭാഗം ഇക്കൂട്ടരിൽ ദുർബലമാണെന്നാണ് കണ്ടെത്തലിലെ പ്രധാന ഘടകം. പെെട്ടന്ന് തോന്നുന്ന കാര്യങ്ങൾ അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കാതെ നടപ്പാക്കുന്നത് മൂലമാണ് ഇക്കൂട്ടർ കുറ്റവാളികളുടെ ഗണത്തിൽ പെട്ടുപോകുന്നതെന്നാണ് പഠനം പറയുന്നത്. മസ്തിഷ്കത്തിലെ ഒരു പ്രത്യേകഭാഗത്തിെൻറ പ്രവർത്തനം മൂലമാണ് വ്യക്തികൾ കാര്യങ്ങൾ ആലോചിച്ച് മാത്രം നടപ്പാക്കുന്നത്. ഏതെങ്കിലും പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് തലച്ചോറിലെ ഇൗ ഭാഗം വ്യക്തിക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, സൈക്കോപാത്തുകളിൽ ഇൗ ഭാഗം ദുർബലമായതിനാൽ ഇക്കൂട്ടർ മനസ്സിൽ തോന്നുന്ന എല്ലാകാര്യങ്ങളും ചെയ്യുകയും പ്രശ്നങ്ങളിൽ ഉൾപ്പെടുകയുമാണ് പതിവ്.
അമിതകോപികളായ സൈക്കോപാത്തുകൾ പലപ്പോഴും വിദ്വേഷം തോന്നുന്നവരെ ക്രൂരമായി കൊലപ്പെടുത്തുകയോ മാനഭംഗപ്പെടുത്തുകയോ വസ്തുക്കൾക്ക് നാശനഷ്ടങ്ങൾ വരുത്തുകയോ ആണ് ചെയ്യുന്നത്. തങ്ങളുടെ പ്രവൃത്തി വ്യക്തിജീവിതത്തിലോ കുടുംബത്തിലോ സമൂഹത്തിലോ സൃഷ്ടിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ഇവർക്ക് ചിന്തിക്കാൻ കഴിയുന്നില്ല.
അമേരിക്കയിലെ വിസ്കോൺസിലെ രണ്ട് ജയിലുകളിലായി കഴിയുന്ന സൈക്കോപാത്തുകളെന്ന് കരുതുന്ന 49 തടവുകാരിലാണ് ഗവേഷകർ പരീക്ഷണങ്ങൾ നടത്തിയത്. പെെട്ടന്ന് തന്നെ ലഭിക്കുന്ന ചെറിയ സമ്മാനങ്ങളും കുറച്ചുകാലം കഴിഞ്ഞ് മാത്രം ലഭിക്കുന്ന വലിയ സമ്മാനങ്ങളും മുന്നോട്ടുവെച്ച് ഇതിൽ ഏതെങ്കിലും ഒന്ന് െതരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭൂരിഭാഗം തടവുകാരും ഉടൻ ലഭിക്കുന്ന ചെറിയ സമ്മാനങ്ങളാണ് തെരഞ്ഞെടുത്തത്. ഭാവിയെക്കുറിച്ച് ചിന്തിക്കാനോ തങ്ങളെടുക്കുന്ന തീരുമാനങ്ങളുടെ ഫലത്തെക്കുറിച്ച് നേരേത്ത മനസ്സിലാക്കാനോ ഇക്കൂട്ടർക്ക് കഴിവില്ലെന്ന് വിവിധ പരീക്ഷണങ്ങൾ തെളിയിച്ചതായി ഡോ. ജോഷ് ബുക്കോൾട്ട്സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.