മുലയൂട്ടുന്നവർ ആരോഗ്യം നോക്കണം
text_fieldsറമദാനിൽ വ്രതമനുഷ്ഠിക്കുന്ന മുലയൂട്ടുന്ന മാതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന ും അസ്വാഭാവികതകൾ ശ്രദ്ധയിൽ പെട്ടാൽ വ്രതാനുഷ്ഠാനം നിർത്തണമെന്നും ഹമദ് മെഡിക്കൽ ക ോർപറേഷൻ. റമദാനിൽ വ്രതമനുഷ്ഠിച്ച് കൊണ്ടുള്ള മുലയൂട്ടൽ മുലപ്പാലിെൻറ പോഷക ഗുണ ങ്ങളെയും മിശ്രണത്തെയും ബാധിക്കുന്നുണ്ടെന്ന നിരവധി അന്താരാഷ്ട്ര പഠനങ്ങൾ നിലനിൽക്കുന്നുണ്ട്.
മുലയൂട്ടുന്നവർ വ്രതമനുഷ്ഠിക്കുന്നുണ്ടെങ്കിൽ തങ്ങളുടെ ഭക്ഷണശൈലിയിൽ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പോഷകമടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താൻ പരമാവധി ശ്രമിക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ അംഗീകൃത ലാക്ടേഷൻ സ്പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് ഇല്യാസ് ഖാൻ പറഞ്ഞു. വ്രതമനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന മുലയൂട്ടുന്നവർ സന്തുലിതമായ ഭക്ഷണം പരമാവധി കഴിക്കാൻ ശ്രമിക്കണം.
ഇതിൽ എല്ലാ പ്രധാന ഭക്ഷണ പദാർഥങ്ങളും അടങ്ങിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. റമാദന് ശേഷം പഴയത് പോലെ ഭക്ഷണവും ജലപാനവും നിർബന്ധമാണ്. റമദാനിൽ വ്രതമനുഷ്ഠിക്കാത്ത സമയങ്ങളിൽ ഭക്ഷണത്തോടൊപ്പം കൂടുതൽ ജലപാനവും ജലാംശമടങ്ങിയ ഫലങ്ങളും കഴിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.