കോവിഡിനെ കോഴിക്കോട് മെഡിക്കൽ കോളജ് നേരിടുന്നതെങ്ങനെ? ഇനിയെന്തൊക്കെ വേണം?; ഡോക്ടർ ഷമീർ വി.കെ പറയുന്നു
text_fieldsകോഴിക്കോട്: കോവിഡ് ബാധയെ അതിജീവിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജിനെ സജ്ജമാക്കിയതിെൻറയും ജീവനക് കാരും ഡോക്ടർമാരും പ്രകടിപ്പിച്ച സമർപ്പണത്തിെൻറയും കഥ പറയുകയാണ് മെഡിക്കൽ കോളജ് ഫിസിഷ്യൻ ഡോ. ഷമീർ വി .കെ. കല്ല്യാണത്തിന് പന്തലിടാൻ പോകുന്ന പോലെ ഉത്സാഹേത്താടെയാണ് മെഡിക്കൽ കോളജിനെ കോവിഡ് ആശുപത്രിയായി പരി ണമിപ്പിച്ചത്. കോവിഡ് പ്രതിരോധത്തിൽ അരക്കൊല്ല പരീക്ഷ മാത്രമേ പൂർത്തിയായിട്ടുള്ളൂ, കൊല്ലപ്പരീക്ഷ വരാനി രിക്കുന്നുണ്ടെന്നും ഡോക്ടർ ഓർമിപ്പിക്കുന്നു.
ഡോ. ഷമീർ വി.കെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റി െൻറ പൂർണരൂപം:
അരക്കൊല്ല പരീക്ഷ കഴിഞ്ഞു. നന്നായി അധ്വാനിച്ചു. എന്നാലും പലരുടേയും കൂടെ എത്താൻ പറ്റിയില്ല. കട്ടൻ ചായയും സൂര്യപ്രകാശവും മാത്രം ഭക്ഷിക്കുന്ന കുര്യാക്കോസ് സാറിനോടും, നിർബന്ധ അവധി കൊടുത്ത് വീട്ടിൽ ഇരുത്ത ിയാലും റബ്ബർ പന്ത് പോലെ തിരിച്ച് ആശുപത്രിയിൽ എത്തുന്ന ശ്രീജിത്തിനോടും മത്സരിച്ചിട്ട് കാര്യമില്ലെന്ന് മനസ്സ ിലായി. ഷീന സിസ്റ്ററും ജെയിൻ സിസ്റ്ററും ഷബീർ ബ്രോയുമടക്കം പഴയ നിപ ടീം മൊത്തം സട കുടഞ്ഞെഴുന്നേറ്റു.
വൈറസിനെ നേരിടാൻ പോവുകയാണെന്നൊന്നും തോന്നില്ല, കല്ല്യാണത്തിന് പന്തലിടാൻ പോകുന്ന പോലെ ഉത്സാഹം. രാത്രിയും പകലും പണി. പണി യെന്നാൽ പണിയോ പണി. ചേച്ചിമാർ വാർഡുകളൊക്കെ കഴുകിത്തുടച്ച് മൊഞ്ചാക്കി.
അകത്തളങ്ങളും ഇടനാഴികളും നൂറു കൂട്ടം വാതിലുകളുമായി വളരെ സങ്കീർണ്ണമായ രൂപമുള്ള പഴയ മെഡിക്കൽ കോളേജിനെ ഒറ്റ എൻട്രിയും ഒറ്റ എക്സിറ്റുമുള്ള കെട്ടിടമ ാക്കണം. കയറുന്നേടത്ത് ഡോണിംഗ് റൂമും ഇറങ്ങുന്നേടത്ത് ഡോഫിംഗ് റൂമും. ജോലി കഴിഞ്ഞിറങ്ങുന്ന എല്ലാ സ്റ്റാഫിനും അവ ിടെ തന്നെ കുളിക്കാൻ സ്ഥലം വേണം. സ്റ്റാഫിന് വീട്ടിൽ പോകാതെ കഴിയാൻ മുറികളും.
എല്ലാ കോണികളും റാംപുകളും അടച്ചു . മണിക്കൂറുകൾ കൊണ്ട് രണ്ട് വാർഡുകളിൽ വെൻ്റിലേറ്ററുകളും മോണിറ്ററുകളും നിറച്ച് ബയോ മെഡിക്കൽ വിഭാഗത്തിലെ ഇന്ദിര യും ടീമും മജീഷ്യൻമാരായി. ആയിരത്തിൽ കൂടുതൽ രോഗികൾ ഒന്നിച്ചു വന്നാലും കിടക്കാൻ പറ്റുന്ന പോലെ സജ്ജീകരണമായി.
നിർദ്ദേശങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാൻ ആരോഗ്യ മന്ത്രിയും ഹെൽത്ത് സെക്രട്ടറിയും നിത്യേന വീഡിയോ ക ോൺഫറൻസ് നടത്തും, അവർക്കും ഞങ്ങൾക്കുമിടയിൽ വിശ്രമമില്ലാതെ പ്രിൻസിപ്പലും സൂപ്രണ്ടും ആർ.എം.ഒ യും നഴ്സിങ് സൂപ്ര ണ്ടുമാരും.
അതേ സമയം ഐസൊലേഷൻ റൂമുകൾ അക്വിലും അനീസും ചേർന്ന് അടിപൊളിയാക്കി. മുഖാവരണമിട്ടവരെ മാത്രമേ കണ്ടിട ്ടുള്ളൂ എങ്കിലും ഉള്ളിൽ കയറിയവരൊക്കെ വളരെ സന്തോഷത്തിൽ. അവരുടെ വാക്കുകളിൽ പുറത്തുള്ളവർക്ക് രോഗം വരാതിരിക്കാനുള്ള ശ്രദ്ധ മാത്രം. ഏഴ് പേരെ നെഗറ്റീവാക്കി വീട്ടിലും വിട്ടു. പല ഭാഗത്തു നിന്നായി ഭക്ഷണത്തിൻ്റേയും ഓറഞ്ചിൻ്റേയും വസ്ത്രങ്ങളുടേയും രൂപത്തിൽ വീണ്ടും കോഴിക്കോട്ടുകാരുടെ നൻമ ഒഴുകി.
പി.ജികളും ഹൗസ് സർജൻമാരും ഡിപ്പാർട്ട്മെൻ്റ് ഭേദമില്ലാതെ അണി നിരന്നു. കൊടുംചൂടിൽ PPE വസ്ത്രങ്ങൾക്കുള്ളിലെ അവരുടെ ശരീരങ്ങളിൽ നിന്നും വിയർപ്പ് ഒഴുകി. കുഞ്ഞുങ്ങളെ പിരിഞ്ഞ അമ്മമാരുടെ നൊമ്പരം അവർ മനസ്സിൽ ഒതുക്കി. കഷ്ടപ്പാടിെൻറ അടയാളങ്ങൾ ഇറുകിയ മാസ്കുകൾ അവരുടെ മുഖത്ത് വരച്ചിട്ടു.
PCR മെഷീന് താങ്ങാവുന്ന അത്രയും സാംപിളുകൾ ടെസ്റ്റിനയക്കാൻ പറഞ്ഞു, VRDL ലെ പ്രിയങ്കയും കൂട്ടരും. രാത്രിപകൽ വ്യത്യാസമില്ലാതെ റിസൽട്ടുകൾ അറിയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ജില്ലയിലെ നാനാഭാഗത്തും അംഗൻവാടി ജീവനക്കാരും ആശ പ്രവർത്തകരും അവരുടെ ചുമതലയിലുള്ള രോഗീസമ്പർക്കക്കാരെ പിന്തുടർന്നു കൊണ്ടിരുന്നു.
ഹെൽത്ത് ഇൻസ്പെക്റ്റർമാരും ജെ പി എച്ച് എൻ മാരും സ്വന്തം തടി മറന്ന് ഓടിക്കൊണ്ടിരുന്നു. തൻ്റെ കർമ്മഭൂമിയിലെ ഓരോ രോഗിയേയും വ്യക്തമായി മനസ്സിലാക്കുന്ന മെഡിക്കൽ ഓഫീസർമാരും അവരുടെ മേൽ നിന്ന് കണ്ണെടുക്കാതെ DSO ആശാ മാഡവും DMOയും. നിത്യേന സൂം കോൺഫറൻസിൽ നിർദ്ദേശങ്ങളും പരാതി പരിഹരിക്കലും.
എന്നത്തേയും പോലെ വൈറസിനെതിരേയും പോലീസുകാർ കടുത്ത ജാഗ്രത കാണിച്ചു. സാഹസം കാണിച്ച് വൈറസിലേക്ക് ഓടിയടുക്കാൻ നോക്കിയ വികൃതിപ്പയ്യൻമാരെ വിരട്ടിയാണെങ്കിലും വീട്ടിലെത്തിച്ചു.ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ എല്ലാം നിയന്ത്രിച്ചും ശാസിച്ചും ഹെഡ്മാസ്റ്ററെ പോലെ ജില്ലാ കളക്ടർ വടിയുമായി നടന്നു. ഫ്രിക്ഷനുകളിൽ ഏറ്റവും നല്ല ലൂബ്രിക്കൻറായി ഡി പി എം നവീൻ ബ്രൊ.പണ്ടൊന്നും കണ്ടിട്ടില്ലാത്ത തരത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോളേജും തമ്മിലുള്ള ഏകോപനം. പരസ്പരം വിളിച്ചും ചർച്ച ചെയ്തും തീരുമാനങ്ങൾ എടുത്തു.
ഇതിനേക്കാൾ എല്ലാം കഠിന പരീക്ഷണം സഹിക്കുന്നു സാധാരണ രോഗികൾ. അവരുടെ ഒ.പികളും വാർഡുകളുമില്ലാതായി. മാസത്തിൽ നടത്തേണ്ട INR പരിശോധന പോലും ചെയ്യാൻ പറ്റാതെ പരിഭ്രമിച്ചു വിളിക്കുന്നു പാവം രോഗികൾ. ഫോണിലൂടെ ആശ്വസിപ്പിക്കാനല്ലാതെ ഒന്നിനും നിർവാഹമില്ല. ലോക്ഡൗൺ തടവറയിൽ കഴിയുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ കഷ്ടപ്പാട് അറിയാതിരുന്നിട്ടില്ല, വർണ്ണിക്കാൻ ഈ വരികൾ പോരാഞ്ഞിട്ട് മാത്രം.
ഈ കഴിഞ്ഞ പരീക്ഷയിൽ നമ്മുടെ സ്കോർ മോശമല്ല. ഏപ്രിൽ ആദ്യ രണ്ട് വാരങ്ങളിൽ പ്രതീക്ഷിച്ച വൻ ദുരന്തത്തെ നമ്മൾ ഏതാണ്ടൊക്കെ പ്രതിരോധിച്ചു. ഒരു വലിയ അപകടം ഇല്ലാതാക്കാനായി എന്നുറപ്പില്ലെങ്കിലും നീട്ടിവെക്കാൻ കഴിഞ്ഞു.
സാമൂഹ്യ അകലം പാലിച്ചതിെൻറ ഫലം എത്ര മനോഹരമായാണ് കാണാൻ കഴിയുന്നത്. കോവിഡിെൻറ എണ്ണം പോട്ടെ, ബാക്കി അണുബാധകൾ? കോവിഡ് യുഗത്തിന് മുൻപ്, ഒരു ദിവസത്തിൽ മൂന്നോ നാലോ ശ്വാസകോശ അണുബാധകൾ (H1N1 അടക്കം) അഡ്മിറ്റാകുമായിരുന്നെങ്കിൽ ഇപ്പോൾ അവയൊന്നും കാണാനേയില്ല. അതായത് കോവിഡ് മാത്രമല്ല, വ്യക്തി ശുചിത്വത്തിലൂടെ ശാരീരിക അകലത്തിലൂടെ നമുക്ക് തടയാൻ കഴിയുന്നത്.
ഇത് നമുക്ക് സന്തോഷിക്കാൻ മാത്രമല്ല ചിന്തിക്കാനും കൂടി അവസരമാവണം. ഇത്ര കൂടുതൽ ന്യൂമോണിയ പോലുള്ള അണുബാധകൾ ഇവിടെ ഉണ്ടാവാനുള്ള കാരണങ്ങളിൽ ഒന്ന് നമ്മുടെ അശ്രദ്ധ തന്നെയായിരുന്നു. പനി വന്നാൽ വീട്ടിൽ ഇരിക്കാത്തതിൻ്റേയും, മുഖം മറക്കാതെ തുമ്മിയും ചുമച്ചും പുറത്ത് നടക്കുന്നതിേൻറയും, നാട്ടിൽ മുഴുവൻ തുപ്പി വെക്കുന്നതിൻ്റെയുമൊക്കെ ശിക്ഷ!
ഇനിയെന്ത്?
കോവിഡ് പോയിട്ടില്ല. H1N1 ഉം പോയിട്ടില്ല. ഇവർക്കൊക്കെ അടുത്ത ഇരയെ കണ്ടെത്തണമെങ്കിൽ നമ്മൾ തന്നെ സഹായിക്കണം. ഇവർ കയറിക്കൂടിയ ശരീരം ഒരു പുതിയ ശരീരത്തെ കണ്ടെത്തിയാലേ അവർക്ക് നിലനിൽപ്പുള്ളൂ. ലോക്ഡൗൺ എന്നെങ്കിലും കഴിയും, ആളുകൾ പുറത്തിറങ്ങും, അവരുടെ കൂടെ വൈറസും. അടുത്ത ദുരന്ത തരംഗത്തിന് അതു മതിയാകും. എന്തൊക്കെ ശ്രദ്ധിക്കാനാവും?
നിങ്ങൾ പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നതിന് മുൻപ് ഈ ചോദ്യങ്ങൾ സ്വയം ചോദിച്ചു നോക്കുക.നിങ്ങൾക്ക് 65 വയസ്സിന് മുകളിൽ പ്രായമുണ്ടോ? നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ വൃക്ക, കരൾ, ശ്വാസകോശ സംബന്ധമായ നീണ്ടു നിൽക്കുന്ന രോഗങ്ങൾ ഉണ്ടോ?. ഉണ്ടെങ്കിൽ നിങ്ങൾ പുറത്തിറങ്ങുന്നത് ചികിത്സാ കാരണങ്ങൾക്ക് വേണ്ടി മാത്രമായിരിക്കണം.
നിങ്ങൾ യാത്ര ചെയ്യുന്നത് നിങ്ങളുടെ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും മാനസിക സന്തോഷത്തിന് വേണ്ടിയാണോ?
നിങ്ങൾ യാത്ര ഉപേക്ഷിക്കണം
നിങ്ങൾ പുറത്തിറങ്ങുന്നത് നിങ്ങളുടെ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും ജീവിതത്തിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണോ? ഉത്തരം അല്ല എന്നാണെങ്കിൽ നിങ്ങൾ യാത്ര ചെയ്യരുത്.
നിങ്ങൾക്ക് പനി, തൊണ്ട വേദന, ചുമ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടോ?എങ്കിൽ നിങ്ങൾ പുറത്തിറങ്ങുന്നത് ചികിത്സാ ആവശ്യത്തിന് മാത്രം, അതിന് വേണ്ട എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു കൊണ്ട് മാത്രമായിരിക്കണം.ഇത്തരം ലക്ഷണങ്ങൾ എന്തെങ്കിലും തോന്നിയാൽ ഉടൻ തന്നെ ഒരു മാസ്ക് കൊണ്ട് വായും മൂക്കും മറയ്ക്കണം.
ഇത്തരം പ്രശ്നങ്ങൾ സ്ഥിരമായി അലട്ടുന്നവരോ?
മിക്കവാറും എല്ലാ ദിവസവും തുമ്മലും ചീറ്റലുമായി നടക്കുന്ന ആൾ ആണോ, അല്ലെങ്കിൽ ചെറിയ കാരണങ്ങൾ, ഉദാഹരണത്തിന്, കാലാവസ്ഥാമാറ്റം, പൊടി, കാറ്റ്, സമയം മാറി കുളി, എന്നിങ്ങനെ എന്തെങ്കിലും കാരണങ്ങളാൽ തുമ്മൽ, ചുമ, തൊണ്ട ചൊറിച്ചിൽ, കണ്ണ് ചൊറിച്ചിൽ, വലിവ്, ശ്വാസം മുട്ട് തുടങ്ങിയവയെന്തെങ്കിലും ഉണ്ടാവാറുണ്ടോ?
ഉത്തരം ഉണ്ട് എന്നാണെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് ഇത്തവണ പ്രശ്നങ്ങൾ (തുമ്മൽ, ചുമ, ശ്വാസം മുട്ട് തുടങ്ങിയവ) അധികരിക്കാനുള്ള ഒരു കാരണം കണ്ടു പിടിക്കാൻ പറ്റുന്നുണ്ടോ? (ഉദാഹരണത്തിന് ജനാലയിലെ പൊടി വൃത്തിയാക്കിക്കഴിഞ്ഞപ്പോൾ തുമ്മൽ, ചുമ)
വീണ്ടും ഉത്തരം ഉണ്ട് എന്നാണെങ്കിൽ അത് ഒരു അലർജി സംബന്ധമായ രോഗമായിരിക്കാനാണ് സാദ്ധ്യത. മേൽ പറഞ്ഞ രീതിയിൽ വളരെ നാളുകളായി ഇത്തരം പ്രശ്നങ്ങൾ ഒന്നുമില്ലാത്തവർ, ഇപ്പോൾ ഈ പ്രശ്നം അധികരിക്കാൻ തക്കതായ കാരണം കണ്ടു പിടിക്കാൻ പറ്റാത്തവർ, ഈ ലക്ഷണങ്ങളോടൊപ്പം പനി കൂടി ഉള്ളവർ - ഇവരെല്ലാം ഒരു വൈറസ് ബാധ ഉണ്ടെന്ന് തന്നെ സംശയിക്കണം.
അതിനനുസരിച്ച് നടപടികൾ സ്വീകരിക്കണം. ഇനി അഥവാ നിങ്ങൾക്ക് ഇത് പ്രകാരം തീരുമാനമെടുക്കാൻ ബുദ്ധിമുട്ടാണെന്ന് കരുതുക, എങ്കിൽ വൈറസ് ബാധ ആണെന്ന് കണക്കാക്കി പെരുമാറുന്നതാണ് നല്ലത്. മറന്നു പോകരുത് അത്തരം വൈറസുകളിൽ ഒന്നാണ് കോവിഡ്.
കോവിഡ് മരണങ്ങളുടെ എണ്ണം വായിച്ച് ഭയപ്പെടേണ്ട. കോവിഡ് ബാധിക്കുന്ന 85 ശതമാനം ആളുകൾക്കും മേൽ പറഞ്ഞ പോലെ ചെറിയ തൊണ്ടവേദനയും ചുമയും മാത്രമേ ഉള്ളൂ. പക്ഷേ കരുതൽ വേണം. കൈവിട്ടു പോകരുത്. മറന്നു പോകരുത്, കൊല്ലപ്പരീക്ഷ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ശ്രദ്ധ നഷ്ടപ്പെടാതെ അധ്വാനിച്ചാലേ രക്ഷപ്പെടൂ. ഇതു വരെ ഒപ്പിച്ചതൊന്നും വിട്ടു കളയരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.