ഐസ്ക്രീം കഴിച്ചാൽ വൈറസ് പകരുമോ? ഈച്ചയ്ക്ക് കോവിഡ് പകർത്താനാകുമോ?
text_fieldsകോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജപ്രചാരണങ്ങൾ പലയിടങ്ങളിലായി നടക്കുന്നുണ്ട്. സമൂഹമാധ്യ മങ്ങളിലൂടെ ഇവയ്ക്ക് വൻതോതിൽ പ്രചാരണം ലഭിക്കുമ്പോൾ പലരും വിശ്വസിച്ചുപോവുകയും ചെയ്യും. ഐസ്ക്രീം കഴിക്കുന്നത് കോവിഡ് പകരാൻ കാരണമാകുന്നു എന്ന സന്ദേശമാണ് ഏതാനും ദിവസങ്ങളിലായി ഏറെ പ്രചരിക്കുന്നത്. ഐസ്ക്രീമും മറ്റ് തണുപ്പി ച്ച ഭക്ഷ്യവസ്തുക്കളും കഴിക്കുന്നത് കോവിഡ് പകരാൻ കാരണമാകുമോ. എന്താണ് യാഥാർഥ്യമെന്ന് നോക്കാം.
ഇത് സംബന്ധിച ്ച് സർക്കാർ വൃത്തങ്ങൾ തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്. ഐസ്ക്രീം കഴിക്കുന്നത് കോവിഡ് പകരാൻ കാരണമാകും എന്ന വാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് മഹാരാഷ്ട്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) വ്യക്തമാക്കുന്നു. ഇക ്കാര്യം ലോകാരോഗ്യ സംഘടന നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും പി.ഐ.ബി ട്വീറ്റിൽ പറയുന്നു.
Claim: There is some information going rounds that eating ice creams and other chilled products can lead to spreading of #COVID19 infection.
— PIB in Maharashtra #MaskYourself (@PIBMumbai) April 30, 2020
Reality: No. @WHO has already clarified that there is no scientific evidence to support this claim.#IndiaFightsCorona pic.twitter.com/m3n9G9Pb97
കോവിഡുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നിരവധി പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം കള്ളക്കഥകൾ പൊളിക്കാനായി ലോകാരോഗ്യ സംഘടന പ്രത്യേക വെബ് പേജ് തന്നെ തുടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തിൽ കുരുമുളക് കൂടുതലായി ഉപയോഗിക്കുന്നത് കോവിഡിനെ തടയുമെന്നാണ് മറ്റൊരു പ്രചാരണം. കുരുമുളക് ഭക്ഷണത്തിന്‍റെ രുചി വർധിപ്പിക്കുന്നതല്ലാതെ കോവിഡ് തടയുമെന്ന വാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു.
ഈച്ചക്ക് കോവിഡ് പടർത്താൻ കഴിയുമോ
വീടിനകത്തും പുറത്തുമെല്ലാം സാധാരണയായി കാണുന്ന ഈച്ചകൾ കോവിഡ് പടർത്തുന്നു എന്ന വാദവും തെറ്റാണ്. മറ്റ് ചില അസുഖങ്ങൾ ഇവ പടർത്തുമെങ്കിലും ഈച്ച കോവിഡ് പടർത്തിയതായി ലോകത്തെവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വാസ്തവം. ഒരു കോവിഡ് ബാധിതൻ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സ്രവ കണങ്ങളിലൂടെയാണ് പ്രധാനമായും കോവിഡ് പകരുന്നത്. വൈറസ് നിലനിൽക്കുന്ന പ്രതലത്തിൽ തൊട്ട കൈ കൊണ്ട് മുഖത്തോ കണ്ണിലോ വായിലോ തൊടുന്നതും കോവിഡ് പകരാൻ കാരണമാകും.
അണുനാശിനി ശരീരത്തിൽ പ്രയോഗിച്ചാലോ
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടുത്തിടെ കോവിഡ് പ്രതിരോധത്തിന് വഴി നിർദേശിച്ചത് വലിയ വിവാദമായിരുന്നു. അണുനാശിനി ശരീരത്തിൽ കുത്തിവെച്ചോ അൾട്രാ വയലറ്റ് രശ്മികൾ പ്രയോഗിച്ചോ വൈറസിനെ ഇല്ലാതാക്കിക്കൂടെ എന്നാണ് ട്രംപ് ചോദിച്ചിരുന്നത്. എന്നാൽ, ഇത് വലിയ മണ്ടത്തരമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
പ്രതലങ്ങൾ ശുചീകരിക്കാൻ മാത്രമേ അണുനാശിനികളും ബ്ലീച്ചിങ് പൗഡറും ഉപയോഗിക്കാൻ പാടുള്ളൂ. ഇവ ശരീരത്തിന് വിഷാംശമാണെന്നും തൊലിപ്പുറത്തും കണ്ണിനും തകരാർ സംഭവിക്കാനിടയാക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. മെഥനോൾ കുടിച്ചാൽ കോവിഡ് വരില്ലെന്നതും തീർത്തും തെറ്റായ പ്രചാരണമാണ്. വ്യാവസായികമായി ഉപയോഗിക്കുന്ന ആല്‍ക്കഹോളായ മെഥനോൾ കുടിച്ച് ഇറാനിൽ 300ഓളം പേർ മരിച്ചത് വലിയ വാർത്തയായിരുന്നു.
കോവിഡിന് കാരണം 5ജി മൊബൈൽ ടവറുകളാണെന്ന് വിശ്വസിച്ച് ടവറുകൾക്ക് തീയിട്ട സംഭവം യൂറോപ്പിൽ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ബ്രിട്ടനിലും നെതർലൻഡിലുമൊക്കെ ആളുകൾ കൂട്ടത്തോടെയിറങ്ങി ടവറുകൾക്ക് തീയിട്ടു. തീർത്തും വ്യാജപ്രചാരണമാണിതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. വൈറസുകൾക്ക് മൊബൈൽ നെറ്റ് വർക്കിലൂടെയോ റേഡിയോ തരംഗങ്ങളിലൂെടയോ സഞ്ചരിക്കാനുള്ള കഴിവില്ല. 5ജി സർവിസ് ഇല്ലാത്ത എത്രയോ രാജ്യങ്ങളിൽ കോവിഡ് പകർന്നുപിടിച്ചിട്ടുണ്ട് എന്നതും ഓർക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.