വ്യായാമം അർബുദ ശസ്ത്രക്രിയയുടെ വിജയസാധ്യത വർധിപ്പിക്കും
text_fieldsസിഡ്നി: ശ്വാസകോശ അർബുദ ശസ്ത്രക്രിയക്ക് തയാറെടുക്കുന്നവർ ദിവസേന വ്യായാമം ചെയ്യുന്നത് ശസ്ത്രക്രിയയുടെ വിജയസാധ്യത കൂട്ടുമെന്ന് പഠനം. ശസ്ത്രക്രിയക്ക് മുമ്പുള്ള വ്യായാമം 48 ശതമാനത്തോളം സങ്കീർണത കുറക്കുെമന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതുമൂലം ദീർഘനാളത്തെ ആശുപത്രിവാസം ഒഴിവാക്കാമെന്നും ബ്രിട്ടീഷ് ജേണൽ ഒാഫ് സ്പോർട്സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
ശ്വാസകോശ അർബുദം ബാധിച്ച രോഗികളുടെ ശസ്ത്രക്രിയ പലപ്പോഴും സങ്കീർണത നിറഞ്ഞതാകാറുണ്ട്. ഇത് അസുഖബാധിതരുടെ ജീവിതനിലവാരത്തെയും പണച്ചെലവിനേയും പ്രതികൂലമായി ബാധിക്കും. എന്നാൽ, വ്യായാമം ചെയ്യുന്നതുമൂലം ഇതുപോലുള്ള സങ്കീർണതകൾ ഒഴിവാക്കാമെന്നും മരുന്നുകളോട് വേഗത്തിൽ പ്രതികരിക്കുമെന്നും യൂനിവേഴ്സിറ്റി ഒാഫ് സിഡ്നിയിലെ പ്രഫസറായ ഡാനിയേൽ സ്റ്റീഫൻ പറഞ്ഞു. വിവിധ തരത്തിലുള്ള അർബുദം ബാധിച്ച 806 പേരിൽ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.