കൺമണിയുടെ കണ്ണിന് കരുതലേകാം
text_fieldsകുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽ അമ്മമാർ എേപ്പാഴും അതീവ ശ്രദ്ധാലുക്കളാണ്. ഭൂരിഭാഗം അമ്മമാരും കുട്ടികൾക്ക് ഇഷ്ടമുള്ളത് എന്തായാലും അത് നൽകി അവരെ സംതൃപ്താക്കുന്നവരാണ്. എന്നാൽ അവരുടെ ഒരോ അവയവങ്ങളുട െ വളർച്ചക്കും ആവശ്യമായ പോഷകങ്ങൾ അറിഞ്ഞ് അവ ഉൾപ്പെട്ട ഭക്ഷണം നൽകുന്നതിലാണ് മിടുക്ക്. സ്മാർട്ട് ഫോണും ട ിവിയും കമ്പ്യൂട്ടറുമെല്ലാം ചെറുപ്രായത്തിലേ ഉപയോഗിച്ചു തുടങ്ങുന്ന കുട്ടികളിൽ 90 ശതമാനം പേരിലും ചെറിയ തോതിലെ ങ്കിലും ഏതെങ്കിലും തരത്തിലുള്ള കാഴ്ച വൈകല്യങ്ങൾ കണ്ടുവരാറുണ്ട്. കാഴ്ച വൈകല്യങ്ങളിൽ പലതിൽ നിന്നും പോഷകസമൃ ദ്ധമായ ഭക്ഷണത്തിലൂടെ നിങ്ങളുടെ കൺമണിയുടെ കണ്ണുകളെ സംരക്ഷിക്കാവുന്നതാണ്.
നിങ്ങളെ അലട്ടുന്ന കാഴ്ച പ്രശ ്നങ്ങൾ പലതും പോഷകാഹാര കുറവിെൻറ അടയാളമാണ്. ലോകത്ത് 1.3 ബില്ല്യൻ ജനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ദർശന വൈകല്യം നേരിടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കണ്ണ് പരിശോധന പതിവായി നടത്തുന്നതിലും നല്ലത് കാഴ്ച പ്രശ്നങ ്ങളുണ്ടാകാതിരിക്കാൻ ആരോഗ്യപ്രദവും പോഷക ഗുണങ്ങളുമുള്ള പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ്.
മാനസികവ ും ശാരീരികവുമായ സമ്മർദ്ദം മുതൽ പോഷകാഹാരക്കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, അമിതമായി മാംസം, പ്രോട്ടീൻ, കൊഴുപ് പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗവും ശരിയായ തോതിൽ വ്യായാമില്ലാത്തതുമെല്ലാം കാഴ്ച വൈകല്യങ്ങൾക്ക് കാരണമാകുന് നുവെന്ന് പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റായ നമാമി അഗർവാർ പറയുന്നു.
ആരോഗ്യകരമായ ജീവിതശൈലി പാലിച്ചാൽ തന്നെ നിങ്ങളുടെ കണ്ണുകളെ ആരോഗ്യത്തോടെ സംരക്ഷിക്കാം. നല്ല കാഴ്ചക്കായി കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന പദാർത്ഥങ്ങളാണ് താഴെ പറയുന്നത്.
1. കടൽ മത്സ്യങ്ങൾ
കുട്ടികളുടെ ഭക്ഷണത്തിൽ ആഴ്ചയിൽ രണ്ടു തവണയെങ്കിലും മത്തി, അയല, കോര പോലുള്ള കടൽ മത്സ്യങ്ങൾ ഉൾപ്പെടുത്താം.
മത്തി, അയല, ട്യൂണ,കോര എന്നിവ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഉറവിടങ്ങളാണ്. കണ്ണുകളിലെ വരൾച്ച, ഉയർന്ന രക്ത സമ്മർദ്ദം എന്നിവ കുറക്കുന്നതിൽ ഒഗേമ 3 ഫാറ്റി ആസിഡുകൾക്ക് കഴിവുണ്ട്. ഒമേഗ ആഡിസുകളടങ്ങിയ ആഴക്കടൽ മത്സ്യങ്ങൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മാക്യുലാറിെൻറ നാശം തടയുകയും തിമിരം വരാതെ സംരക്ഷിക്കുകയും ചെയ്യും.
2. പച്ചിലകൾ
തോരനായോ സാലഡായോ ചീരയും കാേബജും ബ്രൊക്കോളിയുമെല്ലാം കുഞ്ഞിന് ശീലമാക്കണം. വിറ്റാമിൻ എയുടേയും വൈറ്റമിൻ സിയുടെ കലവറകളായ പച്ചിലകൾ കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവയാണ്. പച്ചിലകളിൽ കാഴ്ച ശക്തി വർധിപ്പിക്കുന്ന ലൂട്ടീൻ, സിയാസാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ കരോട്ടിനോയ്ഡുകൾ നിങ്ങളുടെ കാഴ്ച ശക്തിയെ മോശമായി ബാധിക്കുന്ന ധാതുക്കളെ തടയാൻ കഴിയുന്ന ആൻറി ഓക്സിഡേറ്റീവ് ഘടകങ്ങൾ ഉള്ളവയാണ്. ചീര, ബ്രൊക്കോളി, കാബേജ്, മസ്റ്റാര്‍ഡ് ലീവ്‌സ് എന്നിവയും മറ്റ് പച്ചിലകളും കാഴ്ച പ്രശ്നങ്ങളെ തുരത്താൻ ശേഷിയുള്ളവയാണ്.
3. കാരറ്റ്
കാരറ്റ് ജ്യൂസായോ വിവിധ ആകൃതികളിൽ കനം കുറച്ച് മുറിച്ചെടുത്തോ കാരറ്റ് തോരനായോ കുഞ്ഞുങ്ങളെ കഴിപ്പിക്കാൻ ശ്രമിക്കണം.
വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ് കാരറ്റ്. ഇൗ രണ്ടു ഘടകങ്ങളും നേത്രാരോഗ്യത്തിന് അവശ്യമാണ്. വിറ്റാമിൻ എയിലെ റൊഡോപ്സിൻ കണ്ണിെല റെറ്റിനയെ ശരിയായ തോതിൽ വെളിച്ചം ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. കണ്ണിലെ കോശങ്ങൾ സംരക്ഷിക്കുന്നതിനും കോർണിയയുടെ ആരോഗ്യത്തിനും വിറ്റാമിൻ എ ഉൾപ്പെട്ട ഭക്ഷണം കഴിക്കുന്നത് ഫലപ്രദമാണ്.
വിറ്റാമിൻ എ കൂടുതലായി അടങ്ങിയിരിക്കുന്ന കാരറ്റ്, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിശാന്ധത (നിക്റ്റലോപിയ) അഥവാ മാലക്കണ്ണ് എന്ന അവസ്ഥയെ തടയാനും സഹായിക്കും.
4. സിട്രസ് പഴങ്ങൾ
നിങ്ങളുടെ കുട്ടിക്ക് ഒാറഞ്ച്, മുസംബി, നാരങ്ങ, സ്ട്രോബറി എന്നിങ്ങനെയുള്ള പഴങ്ങൾ ഇടനേരങ്ങളിൽ നൽകുന്നത് അവരുടെ വിശപ്പകറ്റാൻ മാത്രമല്ല, നേത്രാരോഗ്യത്തിനും നല്ലതാണ്. വിറ്റാമിൻ സി സമ്പുഷ്ടമായ സിട്രസ് പഴങ്ങൾ നിങ്ങളുടെ കുട്ടിയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കണ്ണിനുണ്ടാകുന്ന അണുബാധ തടയാനും ഇവക്കു കഴിയും. സിട്രസ് പഴങ്ങളിലുള്ള വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകളായി പ്രവർത്തിക്കുകയും പ്രായാധിക്യം മൂലമുണ്ടാകാവുന്ന നേത്രരോഗങ്ങളെ തടയുകയും ചെയ്യും.
5. നട്സുകൾ
അണ്ടിപരിപ്പ്, ബദാം, നിലക്കടല, പിസ്താ, വാൽനട്ട് തുടങ്ങിയവ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങൾ കുറവാണ്. അവരുടെ ഭക്ഷണത്തിൽ ഇത്തരം നട്സുകൾ ധാരാളമായി ഉൾപ്പെടുത്തിക്കോളൂ. നട്സുകളിൽ ഒമേഗ ഫാറ്റ് 3, വിറ്റാമിൻ ഇ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നു. അത് നിങ്ങളുടെ കുട്ടിയുടെ കാഴ്ചശക്തിയെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻറിഓക്സിൻറായി പ്രവർത്തിക്കും. പ്രതിദിനം നട്സ് കഴിക്കുന്നത് മയോപ്പിയ വരാതിരിക്കാനുള്ള പ്രതിവിധി കൂടിയാണ്. കണ്ണുകളിലെ വരൾച്ചയും പ്രായാധിക്യം മൂലമുള്ള നേത്രരോഗങ്ങൾ തടയാനും ഇവക്കു കഴിയും. ഒമേഗ ഫാറ്റ് 3, വിറ്റാമിൻ ഇ എന്നിവയുടെ കലവറയായ സൂര്യകാന്തി വിത്ത്, ചിയ വിത്ത്, ബ്രസീൽ നട്ട് തുടങ്ങിയ വിത്തിനങ്ങളും കൺമണിക്ക് നൽകാം.
6. ബീഫ്
ഇറച്ചി പലതരത്തിൽ പാചകം ചെയ്തെടുക്കാവുന്നതുകൊണ്ട് കുഞ്ഞുങ്ങളെ കഴിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. കണ്ണിെൻറ ആരോഗ്യത്തിന് പ്രധാനപങ്കുള്ള സിങ്ക് മാട്ടിറച്ചിയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. കാഴ്ചക്കുറവ്, മാക്യുലാറിെൻറ നാശം എന്നിവ തടയുന്നതിനും സിങ്ക് സഹായിക്കുന്നു. റെറ്റിനയെയും റെറ്റിനക്കു ചുറ്റുമുള്ള കോശമയമായ രക്തക്കുഴലുകളെയും സംരക്ഷിക്കുന്നതിനും സിങ്കിന് പ്രധാനപങ്കുണ്ട്.
തയാറാക്കിയത്: വി. ആർ ദീപ്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.