കുട്ടികളോട് രക്ഷിതാക്കൾ ദിവസം എത്രനേരം വർത്തമാനം പറയാറുണ്ട്
text_fieldsമനാമ: കുട്ടികൾ ‘വഴി തെറ്റുന്നു’ എന്നുള്ള പരാതികളുമായി കൗൺസിലർമാരെയും സൈക്കോളജിസ്റ്റുകളെയും സമീപിക്കുന്ന പ്രവാസി രക്ഷിതാക്കളുടെ എണ്ണം കൂടുന്നു. കുട്ടികളിൽ ചിലർ പുകവലി, മയക്കുമരുന്ന് ഉപഭോഗങ്ങളിലേക്ക് തിരിയുന്ന ു എന്ന ആക്ഷേപവും കൂടുന്നു. ഇതിെൻറയെല്ലാം ഭാഗമായി പഠനത്തിൽ പിന്നോട്ട് പോകുന്നതും വിഷാദ രോഗവും കുട്ടികളി ൽ വർധിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവണതകൾ രക്ഷിതാക്കളുടെ ആധി വർധിപ്പിക്കുകയാണ്. എന്നാൽ കുട്ടികളിലെ ഇത്തരം സ്വഭാവങ്ങൾക്ക് രക്ഷിതാക്കളുടെ ഭാഗത്തും കാരണങ്ങളുണ്ടെന്നാണ് കണ്ടെത്തൽ.
‘അവർക്ക് ആവശ്യമുള്ള സാധനങ്ങ െളല്ലാം വാങ്ങി നൽകുന്നുണ്ട് എന്നിട്ടും എന്തേ ഇങ്ങനെ..?’എന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളും സൈക്കോളജിസ്റ്റുകളോടും കൗൺസിലർമാരോടും പറയുന്ന പ്രധാന പരാതി. എന്നാൽ കുട്ടിക്ക് ആവശ്യമുള്ളത് എന്ത് എന്നതിനെക്കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യതയില്ല. പ്രവാസ ലോകത്ത് മാത്രമല്ല, എല്ലാ സ്ഥലങ്ങളിലും കുട്ടികൾ നേരിടുന്ന സമകാലിക പ്രശ്നമാണിത്. അവരുടെ പ്രശ്നങ്ങൾ എന്തെന്ന് സ്നേഹപൂർവം ചോദിച്ചറിയേണ്ടവർക്ക് അതിന് കഴിയാതെ പോകുന്നു. ജീവിക്കാനുള്ള ഒാട്ടപ്പാച്ചിലിനിടയിൽ രക്ഷിതാക്കൾ ഇത്തരം കാര്യങ്ങൾ വിട്ടുപോകുന്നതായിരിക്കാം. എന്നാൽ അതിെൻറ വില ഗുരുതരം ആയിരിക്കുമെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.
കുട്ടികൾ മുന്നോട്ട് വക്കുന്ന പ്രധാന പ്രശ്നവും രക്ഷിതാക്കളുമായി കാര്യങ്ങൾ സംസാരിക്കാൻ അവസരം കിട്ടുന്നില്ല എന്നതാണെന്ന് കൗൺസിലർമാർ പറയുന്നു. തങ്ങളുടെ കുട്ടി താൻ പറയുന്നത് അനുസരിക്കേണ്ട ആൾ എന്ന രക്ഷിതാക്കളുടെ മനോഭാവം മാറ്റുകയാണ് ആദ്യം വേണ്ടത്. മക്കളോട് ഇടപഴകാനും നിറഞ്ഞ മനസോടെ സൗഹൃദം പങ്കിടാനും ഒരു വ്യക്തി എന്ന നിലക്ക് അർഹമായ പരിഗണന നൽകാനും ശ്രദ്ധിക്കണം. എത്ര ജോലിത്തിരക്ക് ഉണ്ടായിരുന്നാലും കഴിയുന്നതും വേഗം വീട്ടിലെത്താനും മക്കളോട് കുറഞ്ഞത് 10 മിനിട്ട് എങ്കിലും വർത്തമാനം പറയാനും ശ്രമിക്കണം. വീട്ടിലെത്തിയാൽ രക്ഷിതാക്കൾ ടി.വി കാണുന്നതിലോ േഫാണിൽ ശ്രദ്ധിക്കുന്നതോ ആണ് പതിവെന്ന്, കുട്ടികളിൽ പലരും പരാതിപ്പെടാറുണ്ടെന്ന് െഎ.സി.ആർ.എഫ് വൈസ് ചെയർമാൻ ഡോ.ബാബുരാമചന്ദ്രൻ വ്യക്തമാക്കുന്നു. എൽ.കെ.ജി ക്ലാസ് മുതൽ പ്ലസ് ടുവരെയുള്ള കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ഭിന്നമാണ്. കൊച്ചു ക്ലാസുകളിലെ കുട്ടികൾക്ക് സഹപാഠികളുടെ വില്ലത്തരം പ്രധാന പ്രശ്നമാകാറുണ്ട്. കുറച്ചുകൂടി മുതിർന്ന ക്ലാസിലെ ചിലർ അധ്യാപകർ തങ്ങളെ സ്ഥിരമായി കളിയാക്കാറുണ്ട് എന്ന പരാതി പറയാറുണ്ട്. കൗമാരപ്രായക്കാർ ഗൗരവമുള്ള കാര്യങ്ങൾ പറയുന്നുണ്ട്. തങ്ങളെ ആരും മനസിലാക്കുന്നില്ല എന്ന പരിഭവമാണ് കൗമാരക്കാർ പൊതുവായി കൗൺസിലിങ് സമയത്ത് എടുത്തുപറയുന്നത്.
ഒറ്റപ്പെടൽ, അല്ലെങ്കിൽ മറ്റ് കുട്ടികളുടെ സംഘങ്ങളിലേക്ക് ചെല്ലാനും അതിനായി അവർക്കൊപ്പം പ്രവൃത്തികൾ അനുകരിക്കാനും ശ്രമിക്കുക എന്നീ രണ്ട് കാരണങ്ങളാണ് പുകവലി, മയക്കുമരുന്ന് ഉപഭോഗങ്ങളിലേക്ക് ചില കുട്ടികളെ എത്തിക്കുന്നതെന്നും വിദഗ്ധർ പറയുന്നു. ഇത്തരം ദുശീലങ്ങളിലേക്ക് എത്തപ്പെട്ടാൽ അതിെൻറ ദുഷ്യഫലങ്ങൾ അപകടകരമാണ്. അതിനാൽ ഇത്തരം പ്രവൃത്തികളിലേക്ക് കുട്ടികൾ എത്തപ്പെടാതിരിക്കാൻ ശ്രമിക്കണം.
അതിനാൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
മക്കളുടെ സൗഹൃദ ബന്ധം, പ്രവർത്തന രീതികൾ, സ്വഭാവം, പഠനത്തിലെ ശ്രദ്ധ, വീട്ടുകാരോടുള്ള പെരുമാറ്റം, ക്ലാസിലെ സ്വഭാവം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധവേണം. തെറ്റുകൾ സംഭവിക്കുേമ്പാൾ അമിതമായി ദേഷ്യപ്പെടുകയല്ല വേണ്ടത്. അവരെ തെറ്റിെൻറ ഗൗരവം മനസിലാക്കിക്കൊടുക്കുകയും ആവർത്തിക്കരുതെന്ന് സ്നേഹപൂർവ്വം ഉപദേശിക്കുകയും ചെയ്യുക. അപരിചിതരോട് ഇടപഴകുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാലിക്കേണ്ട അകലത്തെക്കുറിച്ചും ഉപദേശിക്കുക. മക്കളുടെ സ്വഭാവത്തിൽ കാര്യമായ പ്രശ്നങ്ങൾ അനുഭവെപ്പടുന്നതായി തോന്നിയാൽ കൗൺസിലറുടെയോ സൈക്കോളജിസ്റ്റുകളുടെയോ സേവനം തേടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.