നമ്മുടെ കുട്ടികളും അവരുടെ ആരോഗ്യവും
text_fieldsജീവിക്കാനുള്ള അവകാശം, മൗലികാവകാശമായി ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളുടെയും ഭരണഘടനയിൽ എഴുതിച്ചേർത്തിട്ടുണ്ട്. രണ്ടാം ലോകയുദ്ധാനന്തരം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി ഉയർന്ന മുദ്രവാക്യം കൂടിയായിരുന്നല്ലൊ അത്. എഴുപത് വർഷങ്ങൾക്കിപ്പുറം, ആ മുദ്രാവാക്യം ‘ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം’ എന്നായി മാറിയിരിക്കുന്നു.
എങ്ങനെയെങ്കിലും ജീവിച്ച് കാലം കഴിച്ചുകൂട്ടിയാൽ പോരാ, ആരോഗ്യത്തോടെ തന്നെ ജീവിക്കാനുള്ള സാഹചര്യവും സംവിധാനവും ഭരണകൂടങ്ങൾ ഒരുക്കണമെന്നാണ് ഇൗ മുദ്രാവാക്യത്തിെൻറ അന്തസത്ത. ഇതനുസരിച്ച്, ഏതാനും ചില രാജ്യങ്ങൾ ഇക്കാര്യത്തിൽ ഭരണഘടനാ ഭേദഗതി തന്നെ വരുത്തുകയുണ്ടായി. ഇന്ത്യയടക്കം, മറ്റുചില രാജ്യങ്ങൾ ആ മുദ്രാവാക്യത്തെ തങ്ങളുടെ ആരോഗ്യനയത്തിെൻറ അടിസ്ഥാന ശിലയായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ, ഇൗ നവ ആരോഗ്യനയത്തിനനുസൃതമായ മാറ്റങ്ങൾ കൈവരിക്കാൻ നമ്മുടെ രാജ്യത്തിന് ആകുന്നുണ്ടോ?
നമ്മുടെ രാജ്യത്തെ ജനസംഖ്യയിൽ ഏതാണ്ട് 30 ശതമാനവും 14 വയസിൽ താഴെയുള്ള കുട്ടികളാണെന്നാണ് വിവിധ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തിെൻറ മൂന്നിലൊന്ന് വരുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന കണക്കുകൾ വലിയ ആശങ്കയുളവാക്കുന്നതാണ്.
മുൻകാലങ്ങളിലേതിനേക്കാൾ, ആരോഗ്യ മേഖലയിൽ നാം ചെറുതല്ലാത്ത നേട്ടങ്ങളൊക്കെ കൈവരിച്ചിട്ടുണ്ട് എന്നത് ശരിതന്നെ. ശിശു മരണ നിരക്കിെൻറ കാര്യം തന്നെയെടുക്കുക. 2016ലെ കണക്കനുസരിച്ച്, ഒരു വയസിനു താഴെയുള്ള ആയിരം കുട്ടികളിൽ 34 പേരും മരണത്തിന് കീഴടങ്ങുന്നുവെന്നാണ്. 2011ൽ ഇതിൽ 44 പേരായിരുന്നു. മൂന്നര പതിറ്റാണ്ടിനിടെ, പ്രതിരോധ കുത്തിവെപ്പ് പരിപാടിയിലൂടെയും മറ്റുമായി പോളിയോ, ടെറ്റനസ്, അഞ്ചാം പനി തുടങ്ങിയ അസുഖങ്ങളെയും ഒരുപരിധിവരെ നിയന്ത്രണ വിധേയമാക്കാനായിട്ടുണ്ട്. എന്നാൽ, പ്രതീക്ഷിച്ച നേട്ടങ്ങൾ ഇൗ മേഖലയിലൊന്നും കൈവരിച്ചുവെന്ന് പറയാനായിട്ടില്ല.
പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന ശിശു മരണങ്ങൾ തടയാൻ നമുക്ക് ഇനിയും സാധിച്ചിട്ടില്ല. പോഷകാഹാരത്തിെൻറ അപര്യാപ്തത മുലം ഭാരക്കുറവ് അനുഭവിക്കുന്ന ലോകത്തെ 38 ശതമാനം കുട്ടികളും ഇന്ത്യയിൽനിന്നാണെന്ന് 2011ൽ, ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. മറ്റൊരർഥത്തിൽ പറഞ്ഞാൽ, ആഫ്രിക്കയിലേതിനേക്കാൾ പോഷകാഹാരക്കുറവിെൻറ പ്രശ്നങ്ങൾ നേരിടുന്നത് നമ്മുടെ രാജ്യത്താണ്. 2011ൽനിന്ന് 19ലെത്തുേമ്പാഴും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് കഴിഞ്ഞ വർഷത്തെ ഗ്ലോബൽ ന്യൂട്രീഷൻ റിപ്പോർട്ട് അടക്കമുള്ളവയും അടിവരയിടുന്നത്. പോഷകാഹാര ലഭ്യതയിൽ ഇന്ത്യ ആഗോള ശരാശരിയിലും താഴെയാണെന്ന് ഇൗ റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ 19.5 കോടി ജനങ്ങളും പോഷകാഹാരക്കുറവിെൻറ വിഷമതകൾ അനുഭവിക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈയിൽ മധ്യപ്രദേശിൽ ഏഴ് മാസം പ്രായമായ കുട്ടി പോഷകാഹാരക്കുറവ് മൂലം മരണപ്പെട്ടത് ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇന്ത്യയിൽ ഇൗ പ്രശ്നം എറ്റവും കൂടുതൽ ഉള്ളതും ഇൗ സംസ്ഥാനത്താണ്. ഇവിടെ, 74 ശതമാനം കുട്ടികൾക്കും വിളർച്ച ബാധിച്ചിട്ടുണ്ട്; 42 ശതമാനം കുട്ടികൾക്കും ഭാരക്കുറവ് ആണ്.
2016ൽ ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കർ റിസേർച്ച് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും മാരകമായ അസുഖം കാൻസറോ പ്രമേഹമോ മറ്റോ അല്ല; അത് പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങളാണ്. അത്രമേൽ ഗുരുതരമാണ് കാര്യങ്ങൾ.
ഇന്ത്യയേക്കാൾ ജനസംഖ്യയുള്ള ചൈനയിലേതിനേക്കാൾ 12 ശതമാനം അധികമാണ് നമ്മുടെ രാജ്യത്ത് പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിക്കുന്നവർ. 1970കൾ മുതൽ തന്നെ, ഇൗ പ്രശ്നം നമ്മുടെ ഭരണാധികാരികൾ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അതിനെതിരായി സ്വീകരിച്ച നടപടികളൊന്നും ഫലപ്രാപ്തിയിലെത്തിയില്ലെന്ന് കരുതേണ്ടി വരും.
പലപ്പോഴും ആരോഗ്യ മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിച്ച കേരളത്തെ നാം ഇൗ പ്രശ്നങ്ങളിൽ നിന്നൊക്കെ മാറ്റി നിർത്താറുണ്ട്. ലോകത്തിന് പ്രത്യേകമായ ആരോഗ്യ മോഡൽ സമ്മാനിച്ചവർ എന്ന ഖ്യാതി നേടിയവരാണല്ലൊ മലയാളികൾ. എന്നാൽ, പ്രസ്തുത ആരോഗ്യ മോഡലിെൻറ തിരിച്ചു നടത്തത്തിനും കേരളം സാഷ്യം വഹിച്ചിട്ടുണ്ട്. പോഷകാഹാരക്കുറവിെൻറ കാര്യം തന്നെയെടുക്കാം. ചൈനയേക്കാൾ 2.7 മടങ്ങാണ് കേരളത്തിലെ േപാഷകാഹാരക്കുറവ്; ശ്രീലങ്കയിലേതിനേക്കാൾ 1.7 മടങ്ങും.
2012 ഏപ്രിൽ മുതൽ 2013 ജൂലൈ വരെയുള്ള കാലത്തു മാത്രം 60ഓളം ശിശുമരണങ്ങൾ ഇവിടെ നടന്നു. അന്ന് ഇവിടെ സന്ദർശിച്ച് യൂനിസെഫ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്, ൈട്രബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ഗർഭിണികൾക്ക് വേണ്ട അയേൺ, ഫോളിക് ആസിഡ് ഗുളികകൾപോലുമില്ല എന്നാണ്. പ്രദേശത്തെ ഭൂരിഭാഗം സ്ത്രീകളും അനീമിയ രോഗബാധിതരുമാണെത്ര.
പിന്നീട് കേന്ദ്രവും സംസ്ഥാനവും മത്സരിച്ച് അട്ടപ്പാടിക്കുവേണ്ടി പണമെറിഞ്ഞെങ്കിലും ശിശുമരണങ്ങൾ ആവർത്തിച്ചു. 2017ൽ 15 കുട്ടികൾ പോഷകാഹാരം കിട്ടാതെ മരിച്ചു. വയനാട്ടിൽനിന്നും ഇടുക്കിയിൽനിന്നും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചുരുക്കത്തിൽ, നമ്മുടെ കുട്ടികളുടെ ജീവൻ അപകടത്തിലാണ്. ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശമെന്നത് മുദ്രാവാക്യത്തിലൊതുങ്ങുന്നു. മരുന്നോ ചികിത്സയോ അല്ല പ്രാഥമികമായി ഇൗ പ്രശ്നത്തിനുള്ള പ്രതിവിധി. പോഷകസമൃദ്ധമായ ഭക്ഷണത്തിെൻറ കൃത്യമായ വിതരണമാണ്. മറ്റൊരർഥത്തിൽ വിഭവ വിതരണത്തിലെ സമത്വമാണ്. അതില്ലാതെ പോകുന്നത് സാമ്പത്തികമായ പരാധീനതകൾകൊണ്ടോ മറ്റെന്തങ്കിലും തരത്തിലുള്ള മാന്ദ്യം മൂലമോ അല്ല; മറിച്ച് അധികാരികളുടെ മനോഭാവം ഒന്നുകൊണ്ട് മാത്രമാണ്.
(കടപ്പാട്: നാഷനൽ ഫൗണ്ടേഷൻ ഒാഫ് ഇന്ത്യ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.