നിങ്ങളെ ശ്വാസകോശ രോഗിയാക്കാൻ ഒരു ‘ഷവർ’ മതി...
text_fieldsബാത്റൂം വൃത്തിയാക്കാനൊരുങ്ങുേമ്പാൾ ചാനൽ പരസ്യങ്ങളാണ് നമുക്ക് ഒാർമ വരിക. ബാത്റൂം ക്ലീനറും ടോയ്െലറ്റ് ക്ലീനറും ഉപയോഗിച്ച് വൃത്തിയാക്കിയില്ലെങ്കിൽ ബാത്റൂമുകൾ േരാഗശാലായായിരിക്കുമെന്ന് പരസ്യങ്ങൾ നമ്മെ ബോധ്യപ്പെടുത്താറുമുണ്ട്. അവ കണ്ട് നമ്മളും ഇൗ ലോഷനുകളെല്ലാം വാങ്ങി ഉപയോഗിച്ച് നമ്മുടെ ബാത്റൂം വിരുന്നുകാരെ കാണിക്കാവുന്നത്ര സുന്ദരവും രോഗാണു വിമുക്തവുമാണെന്ന് അഭിമാനിക്കുകയും ചെയ്യും. എന്നാൽ അത്രക്ക് വൃത്തിയായിക്കഴിേഞ്ഞാ നമ്മുടെ ബാത്റൂമുകൾ?
ബാത്റൂം രോഗാണു വിമുക്തമായി സൂക്ഷിക്കുേമ്പാൾ നാം അവഗണിക്കുന്നതും, ആദ്യം ശ്രദ്ധിക്കേണ്ടതുമായ ഒരു പ്രധാന കാര്യമുണ്ട്. അത് ഷവറിനെ കുറിച്ചാണ്. ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുേമ്പാൾ ഷവറിനു കീഴെനിന്ന് ശരീരം തണുപ്പിക്കുന്നത് ഏറെ ആശ്വാസം നൽകും. ഒരു പാട്ടുമൂളാനുള്ളത്ര സന്തോഷവും തോന്നും. എന്നാൽ ഇനി ഷവറിനു കീഴെ നിൽക്കുേമ്പാൾ നിങ്ങൾ ഒന്നു കൂടി ചിന്തിക്കുക, ബാത്റൂം വൃത്തിയാക്കിയപ്പോൾ ഷവർ ഹെഡ് വൃത്തിയാക്കിയിരുന്നോ ?
അധികമാരും ഇത് ശ്രദ്ധിക്കാറില്ല. എേപ്പാഴും വെള്ളം വരുന്ന ഷവറിൽ എന്ത് രോഗാണു എന്നാണ് ചിന്തിക്കുന്നതെങ്കിൽ ഒരു നിമിഷം ശ്രദ്ധിക്കുക, ജനങ്ങൾക്ക് വളരെ ദോഷം ചെയ്യുന്ന മൈകോബാക്ടീരിയ എന്നറിയപ്പെടുന്ന രോഗാണുക്കൾ ഷവർഹെഡിൽ ധാരാളമായി കാണുന്നു.
ക്ഷയരോഗമല്ലാത്ത മറ്റ് ശ്വാസകോശ അണുബാധകൾക്ക് ഇടവരുത്തുന്ന രോഗാണുവാണ് മൈക്രോബാക്ടീരിയ. രോഗപ്പകർച്ചക്ക് വഴിവെക്കുന്നത് കാലങ്ങളായി വൃത്തിയാക്കാതെ കിടക്കുന്ന ഷവർ ഹെഡുകളും.
മൈകോബാക്ടീയകൾ സാധാരണയായി മണ്ണിലും വെള്ളത്തിലുമാണ് കാണപ്പെടുന്നത്. എന്നാൽ രോഗബാധയുണ്ടാകുന്നത് ശ്വസനത്തിലൂടെയാണ്. ഷവറിൽ നിന്ന് വെള്ളം വീഴുേമ്പാൾ അതോടൊപ്പം ഇൗ രോഗാണുക്കളും കലർന്നിരിക്കും. ഷവറിനു കീഴെ നിന്ന് നാം ശ്വസിക്കുേമ്പാൾ ഇൗ രോഗാണു നമ്മുടെ ശ്വാസകോശത്തിലേക്ക് എത്തുന്നു.
ഇൗ രോഗാണു ശരീരത്തിലെത്തുന്നതോടെ പലതരത്തിലും രോഗബാധയുണ്ടാക്കും. ചുമ, ഭാരക്കുറവ്, ചുമക്കുേമ്പാൾ കഫേത്താടൊപ്പം രക്തം വരിക, തളർച്ച, പനിയും വിറയലും, രാത്രിയിൽ വിയർക്കുക, വിശപ്പില്ലായ്മ എന്നിവ രോഗാണുവുണ്ടാക്കുന്ന ശ്വാസകോശാണുബാധയുടെ ലക്ഷണങ്ങളാണ്.
പൂപ്പലുകളെ കരുതിയിരിക്കുക
അമേരിക്കൻ സൊസൈറ്റി േഫാർ മൈക്രോ ബയോളജി നടത്തിയ പഠനത്തിൽ ഷവർ ഹെഡുകളിലെ പൂപ്പലുകളിൽ ധാരാളമായി മൈകോബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്. യു.എസിലും യൂറോപ്പിലുമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകൾ. മുൻസിപ്പൽ വെള്ളത്തിനേക്കാൾ മൈകോബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കിണർവെള്ളത്തിൽ ഇത് കുറവാണെന്നും പഠനം തെളിയിക്കുന്നു. മെറ്റൽ ഷവർ ഹെഡുകളിലാണ് പ്ലാസ്റ്റിക് ഷവറിനേക്കാൾ രോഗാണു കൂടുതലുള്ളതെന്നും പഠനം പറയുന്നു.
ദക്ഷിണ കാലിഫോർണിയ, ഫ്ലോറിഡ, ഹവായ്, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിലാണ് രോഗാണുവിെൻറ ഹോട്ട്സ്പോട്ടായി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ എന്താണ് ഇതിനു കാരണമെന്ന് വ്യക്തമല്ല. യു.എസിൽ ഇൗ രോഗാണുവിെൻറ വ്യാപനവും ശ്വാസകോശ അണുബാധ പരക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും ഗവേഷകർ പറയുന്നു.
എങ്ങനെ അണുവിമുക്തമാകാം
ഇൗ വിവരം കേട്ട ഉടൻ ഒാടിപ്പോയി ഷവർ വൃത്തിയാക്കാനാകും നമുക്ക് േതാന്നുക. എന്നാൽ അത്ര ഭയപ്പെടേണ്ടതില്ല. ലോകത്താകമാനം ഇങ്ങനെ രോഗബാധയുണ്ടായവരുടെ എണ്ണം വളരെ കുറവാണ്. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് പലപ്പോഴും രോഗാണു ബാധയുണ്ടാകുന്നതും. ശ്വാസകോശ പ്രശ്നങ്ങളുള്ളവർക്കും അണുബാധയുണ്ടാകാം. അതിനാൽ േരാഗ സാധ്യത ഒഴിവാക്കുന്നതിനായി നമുക്ക് ചില കാര്യങ്ങൾ ചെയ്യാം.
ബാത്റൂമിലെ മറ്റുള്ള വസ്തുക്കളെ പോലെ തന്നെ ഷവർ ഹെഡിനെയും പരിഗണിക്കുക. ഇടക്ക് വൃത്തിയാക്കുകയും ആവശ്യമെങ്കിൽ മാറ്റി സ്ഥാപിക്കുകയും ചെയ്യുക. വൈറ്റ് വിനിഗറും വെള്ളവും ചേർത്ത മിശ്രിതത്തിൽ ഷവർ ഹെഡ് കുതിർത്ത് വെക്കുക. ബാക്ടീരിയകളെ നശിപ്പിക്കാനാവശ്യമായത്ര അസഡിക്കാണ് വൈറ്റ് വിനിഗർ.
ചൂടും ഇൗർപ്പവുമാണ് ഇൗ ബാക്ടീരിയയുടെ വളർച്ചക്ക് അനുഗുണമായ അന്തരീക്ഷം. അതിനാലാണ് ഇവ ഷവർ ഹെഡിൽ വളരുന്നത്. വീട്ടിലെ ഇതേസാഹചര്യമുള്ള മറ്റിടങ്ങിളും രോഗാണു വളരാൻ സാധ്യതയുണ്ട്. സ്പോഞ്ചുകൾ, പഴന്തുണികൾ എന്നിവയെല്ലാം പ്രശ്നക്കാരാണ്. കോഫീ മെഷീനും ബാക്ടീരിയക്ക് വളരാൻ പറ്റിയ ഇടമായതിനാൽ അതും വിനാഗിരി ഉപയോഗിച്ച് ഇടക്കിടെ വൃത്തിയാക്കണം.
അടുക്കള, ടോയ്ലെറ്റ്, സിങ്ക്, ടി.വി റിമോർട്ട്, ടെലഫോൺ റിസീവർ തുടങ്ങിയവയും രോഗാണുക്കൾ വളരാൻ സാധ്യതയുള്ള ഇടങ്ങളാണ്. ഇവിടങ്ങളെല്ലാം ദിനം പ്രതി വൃത്തിയാക്കേണ്ടത് അത്യവാശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.