കൊറോണ: 28 ദിവസം നിരീക്ഷണം നിർബന്ധം
text_fieldsതിരുവനന്തപുരം: കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയവർ 28 ദിവസം നിർബന്ധമായും നിരീക്ഷണത്തിന് വിധേയമാവണമെന്ന് മന്ത്രി കെ.കെ. ശൈലജ. വൈറസ് മനുഷ്യശരീരത്തിൽ കടന്നാൽ രോഗലക്ഷണം കാണിക്കാൻ രണ്ട് മുതൽ 14 ദിവസം വരെ എടുക്കും. അതിനാൽ പൊതുപരിപാടികളില്‍ പോകരുത്. കുടുംബത്തിലുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. എല്ലാവരും ആരോഗ്യവകുപ്പിെൻറ നിർദേശം കൃത്യമായി പാലിക്കണമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചൈനയില്‍നിന്ന് വന്നവര്‍ ആരോഗ്യവകുപ്പിെൻറ ദിശ 1056 നമ്പരിലോ ജില്ലാ മെഡിക്കല്‍ ഓഫിസറെയോ ബന്ധപ്പെടേണ്ടതാണ്. നിപ പോലെ കൊറോണയിലും സമ്പര്‍ക്ക ലിസ്റ്റ് ഏറെ പ്രധാനമാണ്. എല്ലാവരും വീട്ടിൽ സ്വയം നിരീക്ഷണത്തില്‍ കഴിയണം.
ലക്ഷണങ്ങള്‍ ഇല്ലാതെയും കൊറോണ പകരാം. അതിനാല്‍ ആരും വീടുവിട്ട് പോകരുത്. സാധാരണ വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ് കൊറോണ വൈറസിനുമുള്ളത്. സ്ഥിരീകരിച്ച കേസില്‍ സമ്പര്‍ക്കമുള്ളവരെ നിരന്തരം നിരീക്ഷിക്കും. രോഗിയുമായി അടുത്തിടപഴകിയവര്‍ സ്വമേധയാ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. കൊറോണക്ക് അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ചിലര്‍ക്ക് മാത്രമേ രോഗം ഗുരുതരമാകുകയുള്ളൂ. പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷങ്ങള്‍.
രോഗിയെ നടപടിക്രമങ്ങള്‍ പാലിച്ച് പരിശോധിക്കുകയും സാമ്പിള്‍ എടുത്ത് വൈറോളജി ലാബില്‍ അയക്കുകയും വേണം. ഒരാള്‍പോലും കൊറോണ ബാധിച്ച് മരിക്കാന്‍ പാടില്ല. പ്രായമായവര്‍, ഹൃദയസംബന്ധ രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്ക് ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആരംഭത്തില്‍തന്നെ ചികിത്സ തേടണം. എല്ലാ ജില്ലയിലും മെഡിക്കൽ കോളജുകളിലും പ്രധാന ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഒരുമിച്ച് കൊറോണയെ നേരിട്ട് ജീവന് രക്ഷിക്കാന്‍ കഴിയണം. പേടിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ പാടില്ല. ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാതെ പോകരുത്.
എന്‍.ഐ.വി ആലപ്പുഴ ഉള്‍പ്പെടെ ഇന്ത്യയില്‍ 12 സ്ഥലങ്ങളില്‍ കൊറോണ വൈറസ് പരിശോധിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആലപ്പുഴ വൈറോളജി ലാബില്‍ എത്രയും വേഗം ഇതിനുള്ള സജ്ജീകരണമൊരുക്കും. രോഗബാധയുണ്ടെന്ന് തെളിഞ്ഞവരുടെ കുടുംബാംഗങ്ങൾ, അവർ ഇടപഴകിയവർ, സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്നവർ, വിമാനത്താവളത്തിൽ ഇടപഴകിയവർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ ഇവരെയെല്ലാം കണ്ടുപിടിച്ച് നിരീക്ഷണത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു.
വുഹാനിൽ എത്ര മലയാളി വിദ്യാർഥികളുണ്ടെന്നത് സംബന്ധിച്ച കണക്ക് ലഭിക്കാൻ കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡേ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അറിയിച്ചത് പ്രകാരം 2,500 ഇന്ത്യക്കാർ തിരിച്ചുവരാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.