കൊറോണ ലോകത്തിന് വൻ ഭീഷണി –ഡബ്ല്യു.എച്ച്.ഒ
text_fieldsബെയ്ജിങ്: ചൈനയിൽ മാത്രം ആയിരത്തിലേറെ ജീവൻ കവർന്ന് പടർന്നുപിടിക്കുന്ന കൊറോ ണ ൈവറസ് ലോകത്തിന് ഗുരുതര ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). വൈ റസ് സാമ്പിളുകൾ പരസ്പരം കൈമാറി പഠനങ്ങൾ നടത്താനും വാക്സിൻ കണ്ടെത്താൻ ഗവേഷണങ് ങൾ ഊർജിതമാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
‘‘99 ശതമാനം കേസുകളും കണ്ടെത്തിയ ചൈനക്ക് ഇപ്പോഴത്തേത് അടിയന്തര സാഹചര്യമാണെങ്കിൽ മറ്റു രാജ്യങ്ങൾക്ക് ഇത് ഗുരുതര ഭീഷണിയുടെ സമയമാെണന്ന്, ചൈന-തായ്വാനിൽനിന്നുള്ള ഗവേഷകരെയും ഉദ്യോഗസ്ഥരെയും വിഡിയോ കോൺഫറൻസിങ്ങിലൂെട അഭിസംബോധന ചെയ്ത് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ട്രെഡ്രോസ് അഡാനം ഗബ്രിയേഷ്യസ് മുന്നറിയിപ്പു നൽകി. ഇതിനിടെ, മരണസംഖ്യ തുടരുന്നതിനിടയിൽ ചൈനയിൽ നിരവധി ഉന്നത ഉദ്യോഗസ്ഥരെ സർക്കാർ തരം താഴ്ത്തി. വൈറസ് വ്യാപനം തടയുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഹുബെ ആരോഗ്യ കമീഷൻ തലവൻ അടക്കം നിരവധി പേരെ തരംതാഴ്ത്തി.
അതേസമയം, രോഗവ്യാപനത്തിെൻറ നിരക്ക് കുറയുന്നതായാണ് സർക്കാർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയിൽ വൈറസ് വ്യാപനം പാരമ്യതയിൽ കുറച്ചു നാൾ തുടരുമെന്നും ശേഷം കുറയാനാണ് സാധ്യതയെന്നും ചൈനയിലെ പ്രമുഖ പകർച്ചവ്യാധി ഗവേഷണ വിദഗ്ധൻ അഭിപ്രായപ്പെട്ടു. ചില പ്രവിശ്യകളിൽ അവസ്ഥ മെച്ചപ്പെട്ടുവരുന്നുണ്ടെന്നും സാർസ് വൈറസ് നിയന്ത്രണത്തിൽ മുഖ്യ പങ്കുവഹിച്ച സോങ് നാൻഷാൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
ചൈനയിൽനിന്നുള്ള വാഹനഭാഗങ്ങളുടെ വരവ് കുറഞ്ഞതിനാൽ ദക്ഷിണ കൊറിയയിലെ തങ്ങളുടെ പ്ലാൻറിൽ രണ്ടു ദിവസം ഉൽപാദനം നിർത്തിവെക്കുമെന്ന് പ്രമുഖ വാഹനനിർമാതാക്കളായ ജനറൽ മോട്ടോഴ്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.