എല്ലാ അവയവങ്ങളെയും കീഴടക്കും; കൊറോണ വൈറസ് അത്യപകടകാരി
text_fieldsവാഷിങ്ടൺ: ശ്വാസകോശത്തെ മാത്രമല്ല, വൃക്കകളെയും കരളിനെയും ഹൃദയത്തെയുമുൾപ്പെടെ എല്ലാ അവയവങ്ങളെയും തകരാറിലാക്കാൻ ശേഷിയുള്ളതാണ് കൊറോണ വൈറസെന്ന് പഠന റിപ്പോർട്ട്. തലച്ചോർ, നാഡീവ്യൂഹം, ത്വക്ക് തുടങ്ങിയവയൊക്കെയും വൈറസ് ബാധയുടെ പരിധിയിൽ വരുമെന്ന് കൊളംബിയ യൂനിവേഴ്സിറ്റി ഇർവിങ് മെഡിക്കൽ സെൻറർ സംഘം പറയുന്നു.
മനുഷ്യ ശരീരത്തിലെ ഓരോ അവയവത്തെയും നേരിട്ട് തകരാറിലാക്കാൻ ശേഷിയുള്ള വൈറസ് ബാധമൂലം രക്തം കട്ടപിടിക്കാനും ഹൃദയത്തിന് ശേഷി നഷ്ടപ്പെടാനും സാധ്യതയുണ്ട്. തലവേദന, തലചുറ്റൽ, പേശീവേദന, വയറുവേദന, വൃക്കകളിൽനിന്ന് രക്തമൊലിക്കൽ, ത്വക്കിൽ തിണർപ്പ് എന്നിവയുമുണ്ടാകാം.
പനി, ചുമ പോലുള്ള പതിവ് അടയാളങ്ങൾക്ക് പുറമെയാണിത്. നിരവധി രോഗികളിൽ നടത്തിയ പഠനത്തിനൊടുവിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.