കരുതണം, കൊറോണക്കൊപ്പം പടരുന്ന വ്യാജ വൈറസുകളെയും
text_fieldsജനീവ: കൊറോണ പടർന്നുപിടിക്കുന്നതിനേക്കാൾ വേഗത്തിലാണ് െകാറോണയെ സംബന്ധിച്ച അഭ്യൂഹങ്ങളുടെ പ്രചരണം. വിവ ിധ രാജ്യങ്ങളിൽ കൊറോണ രോഗ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ‘വാട്സ്ആപ് ഡോക്ടർമാർക്ക്’ ഉറക്കമില്ലാതായ ി. കണ്ടതും കേട്ടതുമെല്ലാം സന്ദേശങ്ങളായി പരന്നുതുടങ്ങി. ഈ സാഹചര്യത്തിൽ വ്യാജന്മാരെ വിശ്വസിച്ച് ചികിത്സ തേടാത ിരുന്നാൽ സ്വന്തം തടിയാകും കേടാവുകയെന്ന് ഓർമപ്പെടുത്തുകയാണ് ലോകാരോഗ്യ സംഘടന. സമൂഹമാധ്യമങ്ങളിൽ പ്രചരിക്ക ുന്ന വ്യാജ ചികിത്സകളെ കുറിച്ചും വൈറസ് പടരാതിരിക്കാനെന്ന പേരിലുള്ള വ്യാജ നിർദേശങ്ങളെ കുറിച്ചും ലോകാരോഗ്യ സംഘടന വെബ്സൈറ്റിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമിത ചൂടുവെള്ളത്തിൽ കുളിക്കേണ്ട, പൊള്ളും
തണുത്ത കാലാവസ്ഥ യും മഞ്ഞും കൊറോണയെ കൊല്ലുമെന്നാണ് ചിലർ പറയുന്നതെങ്കിൽ ചൂടും ചൂടുവെള്ളവും കൊറോണയെ കൊല്ലുമെന്നതാണ് മ റ്റു ചിലരുടെ വാദം. നിലവിൽ അൻറാർട്ടിക്കൻ ഭൂഖണ്ഡത്തിൽ മാത്രമാണ് കൊറോണ സ്ഥിരീകരിക്കാത്തത് എന്നതാണ് ഇതിന് ബലമേകാൻ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, അൻറാർട്ടിക്കയിൽ കൊറോണ സ്ഥിരീകരിക്കാത്തതിൻെറ കാരണം അവിടെ മനുഷ്യവാ സം ഇല്ലാത്തതാണെന്നോർക്കണം.
ചൂടുകൂടിയ രാജ്യങ്ങളിലും തണുപ്പ് കൂടിയ രാജ്യങ്ങളിലും ഇതിനോടകം കൊറോണ പടർന്നുകഴിഞ്ഞു. പിന്നെയും ഈ വാദങ്ങളുടെ അടിസ്ഥാനെമന്തെന്ന് ചോദിച്ചാൽ കൈമലർത്താനേ രക്ഷയുള്ളൂ. ബാഹ്യ താപനിലയോ കാലാവസ്ഥയോ എന്തുതന്നെ ആയാലും ഒരു മനുഷ്യൻെറ സാധാരണ താപനില 36.5 ഡിഗ്രി മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയാണെന്ന് ഓർക്കണം.
അമിത ചൂടുള്ള വെള്ളത്തിൽ കുളിച്ചാൽ കൊറോണ ചത്തുപോകുമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. കുളിക്കുക എന്നാൽ ശരീരത്തെ അണുവിമുക്തമാക്കുക എന്നതാണല്ലോ. അതിനായി അമിത ചൂടൊന്നും വേണ്ട. അമിത ചൂടുവെള്ളത്തിൽ കുളിക്കാൻ പോകുന്നവർ പൊള്ളലിനുളള മരുന്നും കയ്യിൽ കരുതുന്നത് നന്നായിരിക്കും. സോേപ്പാ അണുനാശിനിയോ ഉപയോഗിച്ച് കൈകൾ കഴുകി കൊണ്ടിരിക്കുന്നതുതന്നെയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള എളുപ്പമാർഗമെന്ന് ലോകാരോഗ്യ സംഘടന അടിവരയിടുന്നു.
കൊതുകിനറിയില്ല കൊറോണ വാണിഭം
ചൈനീസ് ഉൽപന്നങ്ങളോട് മലയാളികൾക്ക് എന്നും പുച്ഛമാണ്. കൊറോണ ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചപ്പോൾ ഉയർന്ന ഒരു ട്രോൾ ‘ചൈനയുടെ വൈറസ് അല്ലേ, കുറച്ചുനിമിഷം മാത്രമേ അതിന് ആയുസുണ്ടാകൂ’ എന്നതായിരുന്നു. ട്രോളുകൾക്ക് പിന്നാലെ പരന്ന മറ്റൊരു കാര്യം ചൈനീസ് വസ്തുക്കളിലൂടെയോ ഉപകരണങ്ങളിലൂടെയോ വൈറസ് പകരുമെന്നതായിരുന്നു. ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ എന്ന് ചെറുപ്പത്തിൽ പഠിച്ചത് ഓർമ ഉണ്ടെങ്കിൽ ഇൗ പ്രചരണത്തിൽ സത്യമില്ലെന്ന് മനസിലാക്കാൻ ആർക്കും കഴിയും. ജീവനില്ലാത്ത വസ്തുക്കളിൽ വൈറസുകൾക്ക് അധികനേരം ജീവനോടെ ഇരിക്കാൻ കഴിയില്ല. എന്നാൽ, രോഗം ബാധിച്ച വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കൾ അണുവിമുക്തമാക്കാതെ ഉപയോഗിക്കാൻ ശ്രമിക്കരുത്. കൊറോണ മാത്രമല്ല മറ്റേതൊരു വൈറസ്, ബാക്ടീരിയ രോഗവും പകരാൻ സാധ്യതയുണ്ട്.
മറ്റൊരു പ്രചരണമായിരുന്നു കൊതുകു കടിയേറ്റാൽ കൊറോണ പകരുമെന്നത്. കൊറോണ കൊതുകിലൂടെ പകരുമെന്നതിന് യാതൊരു അടിസ്ഥാനവുമില്ല. ഇതുവരെ കൊറോണ കൊതുകിലൂടെ പകരുമെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. മനുഷ്യരിൽ നിന്നാണ് നിലവിൽ വൈറസ് പകരുന്നതായി കണ്ടെത്തിയിട്ടുള്ളത്.
വളർത്തുമൃഗങ്ങളെ കൊല്ലണ്ട, കളയണ്ട
ഹാൻഡ്ഡ്രൈയേർസും അൾട്രവയലറ്റ് ലാമ്പുകളും കൊറോണയെ കൊല്ലുമെന്നതായിരുന്നു മറ്റൊരു പ്രചരണം. ഇവ വൈറസിനെ നശിപ്പിക്കുമെന്നതിൽ യാതൊരു അടിസ്ഥാനവുമില്ല. അൾട്ര വയലറ്റ് റേഡിയേഷന് അണുവിമുക്തമാക്കാൻ കഴിവില്ലെങ്കിലും കൈകൾക്ക് അലർജി വരുത്താനുള്ള കഴിവുണ്ടെന്ന് മറക്കരുതെന്ന് ലോകാരോഗ്യ സംഘടന ഓർമപ്പെടുത്തുന്നു.
മദ്യവും ക്ലോറിനും ശരീരത്തിൽ തളിച്ചാൽ കൊറോണ നശിക്കുമെന്ന് പറയുന്നവരാണ് മറ്റൊരു കൂട്ടർ. മദ്യം കുടിച്ചാൽ നിപ വൈറസ് ചാകുമെന്ന പ്രചരണം ഒരിക്കൽ കേട്ടിരുന്നു. കൊറോണയിലെത്തിയപ്പോൾ അവ ശരീരത്തിൽ തളിക്കലായി. ഇവ കണ്ണിലും മൂക്കിലും പോയാൽ പറയേണ്ടല്ലോ... ക്ലോറിൻ തളിച്ചാൽ വസ്ത്രങ്ങൾ നശിക്കുമെന്നതിൽ വസ്തുതയുണ്ട്. എന്നാൽ, വൈറസ് ചാകുമെന്നതിന് യാതൊരു അടിസ്ഥാനവുമില്ല.
മൃഗങ്ങളിൽനിന്നും ഇതുവരെ മനുഷ്യരിലേക്ക് കൊറോണ പകർന്നതിൽ യാതൊരു തെളിവുമില്ല. അതുകൊണ്ട് അവയെ കൊല്ലാനും കളയാനും നിൽക്കണ്ട. മൃഗങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടശേഷം കൈ കഴുകുന്നത് എേപ്പാഴും നല്ലതാണ്. അത് കൊറോണ പകരുമെന്ന ഭീതി കൊണ്ടല്ല, മറ്റു കീടാണുക്കൾ ശരീരത്തിലെത്താതിരിക്കാൻ സഹായിക്കുന്നതിനാലാണ്.
മറ്റൊരു കൂട്ടരുടെ വാദം ന്യുമോണിയ വാക്സിൻ കൊറോണയെ പ്രതിരോധിക്കുമെന്നും ഉപ്പുകലർന്ന വെള്ളമോ ലായനിയോ ഉപയോഗിച്ച് മൂക്ക് ഇടക്കിടക്ക് കഴുകിയാൽ കൊറോണ ബാധിക്കില്ലെന്നുമായിരുന്നു. ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.
വെളുത്തുള്ളിയെ വെറുതേ വിട്ടേക്കൂ
കൊറോണയിലും വെളുത്തുള്ളിയെ വെറുതെ വിടാൻ വ്യാജ പ്രചാരകർക്ക് ഉേദ്ദശമില്ല എന്നതാണ് സത്യം. വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെങ്കിലും കൊറോണ പിടിപെടില്ലെന്നും ഇവ കഴിച്ചാൽ കൊറോണ മാറുമെന്നും കരുതി വെളുത്തുള്ളി കഴിക്കാൻ നിൽക്കണ്ട.
കൊറോണ വൈറസ് പ്രായമായവർക്ക് മാത്രമേ പിടിപെടൂ എന്നു വിശ്വസിച്ച് സധൈര്യം ജീവിക്കുന്നവരാണ് ഒരു കൂട്ടർ. കൊറോണക്ക് അങ്ങനെ പ്രായ നോട്ടമൊന്നും ഇല്ല. എല്ലാ പ്രായക്കാരിലും വരും. വയസായവർ മറ്റുരോഗങ്ങളുടെ പിടിയിൽ കാലങ്ങളായി കഴിയുന്നവരായിരിക്കും. അതിനൊപ്പം കൊറോണ കൂടിയാകുേമ്പാൾ കുറച്ചധികം പ്രയാസം അനുഭവിക്കേണ്ടി വരുമെന്നു മാത്രം.
ആൻറിബയോട്ടിക്കുകൾ കൊറോണക്ക് പ്രതിവിധിയാണോ എന്ന സംശയം പലരിലുമുണ്ട്. വൈറസിനെ പ്രതിരോധിക്കാൻ ആൻറിബയോട്ടിക്കിനാകില്ല. അവക്ക് ബാക്ടീരിയയെ മാത്രമേ പ്രതിരോധിക്കാൻ സാധിക്കൂ. കൊറോണ വൈറസിന് പുതിയ മരുന്ന് കണ്ടുപിടിച്ചുവെന്ന് ആശ്വസിക്കുന്നവർ ശ്രദ്ധിക്കാൻ ലോകാരോഗ്യ സംഘടന ഒരുകാര്യം ഊന്നിപ്പറയുന്നുണ്ട്- ഇന്നുവരെ കൊറോണക്ക് ഒരു പ്രത്യേക മരുന്നും കണ്ടുപിടിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.