കൊറോണ വൈറസ് എന്ത്? തടയാനാകുമോ?
text_fieldsകൊറോണ വൈറസ് ഭീതിയിലാണ് ലോകം. ചൈനയിൽനിന്ന് പടർന്ന കൊറോണ ഭീതി സൗദി അറേബ്യയിലേക്കും നമ്മുടെ കേരളത്തിലേക്കും വര െ വ്യാപിച്ചിരിക്കുന്നു. ചൈനയിൽ നൂറുകണക്കിന് ആളുകളെ ബാധിക്കുകയും നിരവധി പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. വല ിയ നഗരമാകെ അടച്ചുപൂട്ടിയിരിക്കുകയാണ് ചൈന.
മനുഷ്യൻ ഉൾപ്പെടെ സസ്തനികളുടെ ശ്വാസകോശങ്ങളെ യാണ് കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്നത്. ഇവ ജലദോഷം, ന്യൂമോണിയ, അക്യൂട്ട്റ െസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം തുടങ്ങിവയ്ക്ക് കാരണമാകുന്നു. ഇതിനു പുറമെ കു ടലുകളെയും ബാധിക്കാം. മനുഷ്യന് ഉണ്ടാകുന്ന 15-30 ശതമാനം ജലദോഷത്തിനും ഇവയാണ് കാരണം. കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കികോഴികൾ, കുതിര, പന്നി, കന്നുകാലികൾ തുടങ്ങിയവ യെയും ഈ വൈറസ് ബാധിക്കുന്നു. മ്യൂട്ടേഷൻ സാധ്യത കൂടുതൽ ആണെന്നത് ഈ വൈറസിന്റെ ദോഷഫലം വ ർധിപ്പിക്കുന്നു.
കൊറോണ വൈറസ് എന്താണെന്നും അണുബാധയുടെ ലക്ഷണങ്ങളും ചികിത്സയുമെല്ലാം അറിയാം.
എ ന്താണ് കൊറോണ വൈറസ് ?
കൊറോണ ൈവറിഡെ കുടുംബത്തിൽ കൊറോണ വൈറിനെ എന്ന ഉപകുടുംബത്തി ൽ ഉൾപ്പെടുന്ന ആവരണമുള്ള വൈറസുകളാണ് കൊറോണ വൈറസുകൾ. ആറുതരം കൊറോണ വൈറസുകളാണ് മനുഷ്യരിൽ അണുബാധ ഉണ്ടാക്കുന്നത്. കൊറോണ വൈറസിന്റെ പ്രതലത്തിലെ കിരീടം പോലുള്ള പ്രൊജക്ഷനുകളാണ് അവയ്ക്ക് ആ പേര് കിട്ടാൻ കാരണമായത്. ലാറ്റിൻ ഭാഷയിൽ ‘കൊറോണ’ എന്ന വാക്കിന് ‘കിരീടം’ എന്നാണ് അർഥം.
ശീതകാലത്തും വസന്തകാലത്തുമാണ് പ്രധാനമായും മനുഷ്യരിൽ ഈ അണുബാധ ഉണ്ടാകുന്നത്. കൊറോണ വൈറസ് ആന്റിബോഡികൾ ശരീരത്തിൽ അധികകാലം നിലനിൽക്കില്ല എന്നതിനാൽ ഒരിക്കൽ അണുബാധ വന്നാലും അധികം താമസിയാതെ വീണ്ടും വരാൻ സാധ്യതയുണ്ട്. ഒരുതരം വൈറസിന്റെ ആൻറിബോഡി മറ്റുള്ള തരം വൈറസിനെതിരെ പ്രയോജനം ചെയ്യില്ല.
ലക്ഷണങ്ങൾ
ജലദോഷം, തുമ്മൽ, ക്ഷീണം, ചുമ, തൊണ്ടവേദന, പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണ് തുടക്കത്തിൽ ഉണ്ടാകുക. ചിലതരം കൊറോണ വൈറസുകൾ ന്യൂമോണിയ, അക്യൂട്ട് റെസ്പിേററ്ററി ഡിസ്ഡ്രസ് സിൻഡ്രോമിനും കാരണമാകും. ഇത്തരം അവസരങ്ങളിൽ ശ്വാസംമുട്ട്, വിറയൽ, വയറിളക്കം തുടങ്ങിയവയുണ്ടാകും. ഗുരുതര ഘട്ടങ്ങളിൽ ശ്വാസകോശം, ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതിനും മരണത്തിനും വരെ കാരണമാവാം.
വൈറസ് പകരുന്നതെങ്ങനെ
ശ്വാസകോശ ദ്രവങ്ങളിലൂടെയാണ് വൈറസ് ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പകരുന്നത്. മൂക്കും വായും മറക്കാതെ രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താൽ ശ്വാസകോശ ദ്രവങ്ങൾ വായുവിൽ കലരാനും മറ്റുള്ളവർക്ക് പകരാനും കാരണമാവും. രോഗിയെ തൊടുക, ഹസ്തദാനം ചെയ്യുക തുടങ്ങിയവയിലൂടെ വൈറസ് പകരാം.
വൈറസ് ഉള്ള പ്രതലങ്ങളിലോ വസ്തുക്കളിലോ തൊടുന്നതിലൂടെയും, വളരെ വിരളമായി രോഗിയുടെ മലവുമായി സമ്പർക്കം വന്നാലും പകരാൻ ഇടയുണ്ട്.
ചികിത്സ
മറ്റു വൈറൽ അണുബാധപോലെതന്നെ ഇവയ്ക്കും പ്രത്യേകം മരുന്നില്ല. ഓേരാ ലക്ഷണങ്ങൾക്കനുസരിച്ചുള്ളചികിത്സയാണ് നൽകുന്നത്. അധ്വാനം ഒഴിവാക്കി വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പുകവലി ഒഴിവാക്കുക, പനി, ജലദോഷം, ചുമ തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ ഉപയോഗിക്കുക എന്നുള്ളതാണ് ചികിത്സാ രീതി. ആവി പിടിക്കുന്നതും നല്ലതാണ്.
പരിശോധന
ശ്വാസകോശ ദ്രവങ്ങൾ, രക്തം മുതലായവയിൽനിന്നും വൈറസിനെ കണ്ടെത്താം. ഗുരുതരമായ അണുബാധയുണ്ടെങ്കിൽ മാത്രമേ ഇതിന് പ്രാധാന്യമുള്ളൂ.
പ്രതിരോധം
രോഗ ലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽതന്നെ വിശ്രമിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുകയും വേണം. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുേമ്പാൾ തൂവാലകൊണ്ട് മൂക്കും വായും പൊത്തിപ്പിടിക്കാൻ ശ്രദ്ധിക്കണം. രോഗികളുടെ സമ്പർക്കം വരുന്ന പ്രതലങ്ങളും വസ്തുക്കളും അണുവിമുക്തമാക്കണം. ശ്വാസകോശ ദ്രവങ്ങൾ ഉള്ള വസ്തുക്കളും നശിപ്പിക്കണം. ശാരീരിക ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കണം. കൈകൾ സോപ്പ്, ഹാൻഡ് സാനിറ്റൈസർ മുതലായവ ഉപയോഗിച്ച് ശുചിയാക്കുകയും രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം.
മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം
2012ൽ സൗദി അറേബ്യയിലാണ് ഇത് ആദ്യം കണ്ടെത്തിയത്. MERS-Cov എന്ന കൊറോണ ൈവറസ് ആണ് ഇതിനു കാരണം. ഇതിന് 30-40 ശതമാനം വരെ മരണസാധ്യതയുണ്ട്. അന്ന് 475 പേരുടെ ജീവനാണ് അപഹരിച്ചത്. പിന്നീട് മീഡിൽ ഈസ്റ്റിലെ മറ്റുരാജ്യങ്ങളിലും ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളിലും ഈ അണുബാധ ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.