ചുമമരുന്നുകൾ അപകടം വരുത്തിവെക്കുന്നു
text_fieldsകണ്ണൂർ: ഡോക്ടർമാരുടെ നിർദേശം ഇല്ലാതെ നൽകുന്ന ചുമമരുന്നുകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ശിശുരോഗ വിദഗ്ധരുടെ ശ്വാസകോശ രോഗ സമ്മേളനം വിലയിരുത്തി.
കുട്ടികളിലെ ആസ്തമ, അലർജി എന്ന് മുദ്രകുത്തപ്പെടുന്ന പല അസുഖങ്ങളും വിദഗ്ദ പരിശോധനയിൽ അതല്ല എന്ന് ബോധ്യപ്പെടുന്നതാണ്, അതുകൊണ്ട് കുട്ടികളിലെ വലിവ്, ആസ്ത്മ എന്നിവ വിദഗ്ധ പരിശോധനക്കും വിധേയമാക്കണം. ചുമമരുന്നുകളുടെ കോമ്പിനേഷനുകൾ അപൂർവമായി അപകടങ്ങൾ വരുത്താവുന്നതാണ്.
കോവിഡ് മുക്തി നേടിയ കുട്ടികളിലെ വിവിധങ്ങളായ ശ്വാസകോശ രോഗങ്ങൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും സമ്മേളനം വിലയിരുത്തി.
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) സംസ്ഥാന കമ്മിറ്റിയുടെയും കണ്ണൂർ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ നടന്ന പീഡിയാട്രിക് ശ്വാസകോശ വിദഗ്ധരുടെ സംസ്ഥാന സംഗമം ഐ.എ.പി മുൻ ദേശീയ പ്രസിഡന്‍റ് ഡോ. ടി.യു. സുകുമാരൻ ഉദ്ഘാടനം ചെയ്തു.
ഡോ. കൃഷ്ണമോഹൻ അധ്യക്ഷത വഹിച്ചു. ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ. ഒ. ജോസ്, ഡോ. എം.കെ. നന്ദകുമാര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.