ഒറ്റനാൾ; 4987 പോസിറ്റിവ്; ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൽ റെക്കോഡ്
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗവ്യാപനത്തിൽ റെക്കോഡ് വർധന. ശനിയാഴ്ച രാവിലെ എട്ടുമുതൽ ഞായർ രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ 4,987 പേർ രോഗബാധിതരായി. 120 പേർ മരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്നാട്ടിലും രോഗവ്യാപനം ഗുരുതര നിലയിലെത്തി.
മൂന്നിടത്തും പതിനായിരത്തിലേറെ പേരെയാണ് രോഗം ബാധിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ 30,706 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 10,988. തമിഴ്നാട്ടിൽ 10,585.
ണ് ബഹുദൂരം മുന്നിൽ. ശനിയാഴ്ച മരിച്ച 120 പേരിൽ 67 പേർ മഹാരാഷ്ട്രയിൽനിന്നാണ്. 19 പേർ ഗുജറാത്തിലും ഒമ്പതുപേർ ഉത്തർപ്രദേശിലും ഏഴുപേർ പശ്ചിമ ബംഗാളിലും മരണത്തിന് കീഴടങ്ങി.
മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ ഇതോടെ 1,135 ആയി. മരണനിരക്കിൽ രണ്ടാമതുള്ള ഗുജറാത്തിൽ ഇതുവരെ മരിച്ചത് 625 പേർ. മധ്യപ്രദേശ് (243), പശ്ചിമ ബംഗാൾ (232) ഡൽഹി (129) രാജസ്ഥാൻ (126) ഉത്തർപ്രദേശ് (104) തമിഴ്നാട് (74) എന്നിങ്ങനെയാണ് മരണം അമ്പത് പിന്നിട്ട സംസ്ഥാനങ്ങളിലെ കണക്ക്. മരിച്ചവരിൽ 70 ശതമാനം പേരും മറ്റ് ഗുരുതര അസുഖം ബാധിച്ചവരായിരുന്നു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ കണ്ടെത്തൽ. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 53,946. 34,108 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.