Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപാൻഡെമിക്​ എന്ത്​,...

പാൻഡെമിക്​ എന്ത്​, എങ്ങനെ അറിയാം

text_fields
bookmark_border
പാൻഡെമിക്​ എന്ത്​, എങ്ങനെ അറിയാം
cancel

മൂന്നുമാസത്തി​നിടെ ലോകമാകെ 4291 പേരുടെ ജീവനെടുത്ത കോവിഡ്​ 19നെ ‘പാൻഡെമിക്​’ (മഹാമാരി) യായി ലോകാരോഗ്യ സ ംഘടന പ്രഖ്യാപിച്ചു. വൈറസിനെ നിയന്ത്രണത്തിലാക്കാൻ സാധിക്കാതെ രോഗ ബാധിതരുടെ എണ്ണം കൂടിവരുന്നതിനാലാണ്​ ഈ തീരു മാനം. എച്ച്​ വൺ എൺ വണ്ണിനുശേഷമുള്ള ആദ്യ മഹാമാരിയാണ്​ ​കോവിഡ്​ 19 എന്ന്​ ലോകാരോഗ്യ സംഘടന വ്യക്തമാക്കികഴിഞ്ഞു . പാൻഡെമിക്​ എന്തെന്നും എങ്ങനെയെന്നും അറിയാം.

പാൻ​ഡെമിക്​ എന്നാൽ എന്ത്​?
പാൻഡെമിക്​ എന്ന സാങ്കേത ിക പദത്തിന് തത്തുല്യ മലയാളം പദം ഇല്ല. എങ്കിലും മഹാമാരി എന്നെല്ലാം ആലങ്കാരികമായി ഉപ​​യോഗിക്കാം. ഒരു പ്രദേശത്ത ോ ഒരു രാജ്യത്തോ മാത്രം കാണുന്ന പകർച്ച വ്യാധിയാണ്​ എപിഡെമിക്. പാൻഡെമിക് എന്നാൽ ഒരു പുതിയ പകർച്ചവ്യാധിയുടെ ‘ലോക മെമ്പാടുമുള്ള’ വ്യാപനമാണ്. ഒരു പകർച്ചവ്യാധി ഒന്നിലധികം ഭൂഖണ്ഡങ്ങളിലോ അനേകം രാജ്യങ്ങളിലോ പകർന്നു പിടിക്കുന് ന അവസ്ഥയിലാണ് പാൻഡെമിക് ആയി പ്രഖ്യാപിക്കപ്പെടുന്നത്. എന്നാൽ ക്യാൻസർ പോലുള്ള രോഗങ്ങൾ എല്ലാ രാജ്യത്തുമുണ്ട് അത ് പാൻഡെമിക് ആയി കണക്കാക്കില്ല. ഗ്രീക്ക്​ വാക്ക്​ 'പാൻഡെമോസ്' എന്നതിൽനിന്നാണ്​ 'പാൻഡെമിക്' എന്ന വാക്കുണ്ടായത്​. 'ഡെമോസ്' എന്നാൽ ജനങ്ങൾ എന്നും, പാൻ എന്നാൽ എല്ലാം എന്നും ആണ് അർത്ഥം, അതായത് ‘മുഴുവൻ ജനങ്ങളും’.

മറ്റു പാൻഡെമ ിക്കുകൾ​ ഏതെല്ലാം?
വസൂരി, ക്ഷയം, ബ്ലാക്ക്​ ഡെത്ത്​ എന്നറിയപ്പെടുന്ന പ്ലേഗ്​, സ്​പാനിഷ്​ ഫ്ലൂ, 2009ലെ എച്ച്​ വൺ എൻ വൺ, എച്ച്​.ഐ.വി എയ്​ഡ്​സ്​ എന്നിവ പാൻഡെമിക്കിൽ ഉൾപ്പെടുന്നു.

കോവിഡ്​ 19 -പാൻഡെമിക്​ ആയതെങ്ങനെ?
ലോകമെമ്പാടുമുള്ള കോവിഡ് 19 പകർച്ചയെയും അതി​​​​െൻറ തീവ്രതയേയും കണക്കിലെടുത്താണ് കോവിഡ്​ 19നെ പാൻഡെമികായി ​പ്രഖ്യാപിച്ചത്​. അപകടകരമായ തോതിലുള്ള വ്യാപനം, രോഗതീവ്രത, ഭയാനകമായ നിഷ്‌ക്രിയത്വം എന്നീ കാര്യങ്ങളിൽ വളരെയധികം ആശങ്കാകുലരാണെന്ന്​ ലോകാരോഗ്യ സംഘടന മേധാവി ഡോ. ട്രെഡോസ്​ അദ്​ഹാനം ഗിബ്രയെസൂസ്​ പറഞ്ഞത്​. വൈറസിനെതിരെ ശക്തമായ പ്രതി​രോധ നടപടികൾ സ്വകീരിക്കണമെന്നും അ​ദ്ദേഹം ആഹ്വാനം ചെയ്​തു.

കോവിഡ്​ -19 നാശം വിതച്ചെതെങ്ങനെ?

മൂന്നുമാസത്തിനിടെ ലോകമാകെ 4291 പേരുടെ ജീവൻ കോവിഡ്​ 19 കവർന്നു. ഇറ്റലിയിലെ മരണ നിരക്ക് 24 മണിക്കൂറിനുള്ളിൽ 31 ശതമാനം ഉയർന്ന് 827ലെത്തി. ഇറാനിലും മരണ നിരക്ക് കുത്തനെ ഉയർന്നു, 62 ൽ നിന്ന് 354 ആയി. ഇറാനിലെ സീനിയർ വൈസ് പ്രെസിഡൻറിനും, രണ്ടു ക്യാബിനറ്റ് മന്ത്രിമാർക്കും രോഗം ബാധിച്ചു.

കഴിഞ്ഞ രണ്ടാഴ്​ചക്കിടെ, ചൈനക്ക്​ പുറത്തുള്ള കേസുകളുടെ എണ്ണം 13 മടങ്ങാണ്​ വർധിച്ചത്​. രോഗം ബാധിച്ച രാജ്യങ്ങളുടെ എണ്ണം മൂന്നിരട്ടിയായും വർധിച്ചു. 114 രാജ്യങ്ങളിലാണ്​ ഇതുവരെ കോവിഡ്​ 19 പടർന്നുപിടിച്ചത്​. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ യാത്ര നിയന്ത്രണം ഏർപ്പെടുത്തുകയും അതിർത്തികൾ അടച്ചിടുകയും ചെയ്​തു. കേന്ദ്രസർക്കാർ ഏപ്രിൽ 15 വരെ ടൂറിസ്​റ്റ്​ വിസകൾ നിരോധിച്ചു.

എന്തിന് പാൻഡെമിക്കായി​ പ്രഖ്യാപിക്കണം​?
രാജ്യങ്ങളെ അടിയന്തര ശ്രദ്ധയോടെ സാഹചര്യം നേരിടാൻ പ്രേരിതരാക്കുന്നതിനാണ്​ ഈ പ്രഖ്യാപനം. സമൂഹത്തിനെയും ജനങ്ങളെയും കൂടുതൽ ജാഗ്രത പുലർത്താൻ ഇൗ പ്രഖ്യാപനം നിർബന്ധിതരാക്കും. വിവിധ ഘട്ടങ്ങളിലൂടെ ശാസ്​ത്രീയ ഏകോപനത്തിലൂടെയാണ്​ ഇത്​ സാധ്യമാകുക. ഓരോ രാജ്യങ്ങളും സംസ്​ഥാനങ്ങളും വ്യത്യസ്​ത രോഗ നിർമാർജ്ജന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്​ പകരം ​ലോകമെമ്പാടുമുള്ള ഏകോപനമാണ്​ പ്രധാന ലക്ഷ്യം.

ഘട്ടംഘട്ടമായി എന്തെല്ലാം ചെയ്യണം?
1. പല തലത്തിലുള്ള ആലോചനയും ആസൂത്രണവും ഏകോപനവും -ലോകവ്യാപകമായ ഏകോപനം​ ലോകാരോഗ്യ സംഘടനയും രാജ്യങ്ങളുടെ ഏകോപനം അതാത്​ സർക്കാരുകളും ​ചെയ്യണം.
2. കൃത്യമായ ഇടവേളകളിൽ നടക്കുന്ന ഉന്നതതല മീറ്റിങ്ങുകളിൽ ഓരോ ഘട്ടങ്ങളിലും സ്വീകരിക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യണം. രാജ്യങ്ങളും സംസ്ഥാനങ്ങളും അതിരുകളും തടസമാകാൻ പാടില്ല. ചെയ്യേണ്ട കാര്യങ്ങൾ മുൻഗണനാക്രമത്തിൽ നടപ്പാക്കാൻ വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളുക.
3. ആവശ്യമെങ്കിൽ പൊതുജനാരോഗ്യം സംരക്ഷിക്കാൻ നിലവിലുള്ള നിയമം നടപ്പാക്കാനും പുതിയ നിയമങ്ങൾ കൂട്ടിച്ചേർക്കാനും തയാറായിരിക്കുക.
4. സർക്കാരിതര സന്നദ്ധ സംഘടനകളെ സഹകരിപ്പിച്ച്​ അവബോധം സൃഷ്​ടിക്കാൻ ശ്രമിക്കുക. പരമാവധി മികച്ച മുന്നൊരുക്കങ്ങൾ നടത്താൻ ശ്രമിക്കുക.
5. ഭാവിയിലേക്ക് ആവശ്യമായ മരുന്നുകൾ, ഭക്ഷണം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾ എല്ലാം ആവശ്യമുള്ള ജനങ്ങളിൽ കൃത്യമായി എത്താൻ വേണ്ടി പദ്ധതി തയാറാക്കുക.

നിരീക്ഷണവും അവലോകനവും

1. ലോക രാജ്യങ്ങളിൽ നിന്ന് കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയും അവലോകനം ചെയ്യുകയും പദ്ധതികൾ തയാറാക്കുകയും ചെയ്യുക എന്നത് ലോകാരോഗ്യസംഘടനയുടെ കടമയാണ്. പുതിയ പരിശോധന സൗകര്യങ്ങൾ, ആധുനിക കണ്ടുപിടിത്തങ്ങൾ തുടങ്ങിയ വിവരങ്ങൾ എല്ലായിടത്തും കൃത്യമായി എത്തിക്കേണ്ടതും ലോകാരോഗ്യ സംഘടനയുടെ കടമയാണ്​.
2. സർക്കാരുകൾ ചിട്ടയായ സർവൈലൻസ് സിസ്​റ്റം രൂപീകരിക്കണം. അസുഖം നിലവിലുള്ള സ്​ഥലങ്ങളിൽ നിന്ന് കൂടുതൽ വ്യാപിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക. ആവശ്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളും ലഭിക്കും എന്ന് ഉറപ്പുവരുത്തുക, പ്രത്യേകിച്ചും ആശുപത്രി സൗകര്യങ്ങൾ, രോഗ പരിശോധനക്കായുള്ള ലാബ് സൗകര്യങ്ങൾ.
3. രോഗവ്യാപനം തടയുക, ആഗോള തലത്തിൽ പദ്ധതികൾ രൂപീകരിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുക.
4.അന്തർദേശീയതലത്തിൽ ഫലപ്രദമായ മരുന്നുകൾ വികസിപ്പിക്കാനും വാക്​സിൻ വികസിപ്പിക്കാനും വേണ്ടിയുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുക.
5. നിലവിൽ അസുഖം ഇല്ലാത്ത ഒരു സ്ഥലത്തേക്ക്​ അവ വ്യാപിപ്പിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.
6. ഓരോ രാജ്യത്തിനകത്തും പുതിയ സംസ്ഥാനങ്ങളിൽ അസുഖം ഉണ്ടാവാതിരിക്കാനുള്ള ശ്രദ്ധ പുലർത്തണം.
7. സാമൂഹ്യമായി അകലം പാലിക്കേണ്ടതിൻറെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുക.
8. രോഗപകർച്ച തടയാനുള്ള വ്യക്തിഗത/ സാമൂഹിക മാർഗങ്ങൾ സർക്കാരുകൾ കൂടുതൽ ശക്തമായി നടപ്പാക്കാൻ ശ്രമിക്കണം.
9. ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക
10. ശാസ്ത്രീയമായ ചികിത്സാ സൗകര്യങ്ങൾ വ്യക്തികൾക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
11. ആശുപത്രികളിലെ അണുബാധ നിയന്ത്രണ സംവിധാനങ്ങൾ ശക്തമാക്കുക.
12. രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകുക. രോഗം തിരിച്ചറിയാൻ ആവശ്യമായ പരിശോധന സൗകര്യങ്ങൾ ലഭ്യമാക്കുക.
13. രാജ്യ-സംസ്ഥാന-ജില്ലതലങ്ങളിൽ മീറ്റിങ്ങുകൾ കൂടുകയും വിലയിരുത്തൽ നടത്തുകയും പോരായ്​മകൾ പരിഹരിക്കുകയും ചെയ്യുക.
14. എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് കൃത്യമായ പ്രോട്ടോകോൾ പുറത്തിറക്കുക.
15. അശാസ്ത്രീയ ചികിത്സ രീതികൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാതിരിക്കുക. ഒരു പരീക്ഷണത്തിനുള്ള സമയമല്ലിത് എന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാവണം.

ആശയവിനിമയം എങ്ങനെയാകണം?

1. ലോകമെമ്പാടും ഉണ്ടാകുന്ന സംഭവ വികാസങ്ങൾ കൃത്യമായി, തെറ്റുകൾ വരാതെ കൈമാറാൻ സാധിക്കണം.
2. കേന്ദ്ര സർക്കാരും കേരള സർക്കാരും ഇതിനു വേണ്ടി മാത്രമായി എമർജൻസി കമ്മ്യൂണിക്കേഷൻ കമ്മിറ്റി രൂപീകരിക്കുകയും കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും വേണം.
3. മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിച്ച് കൂടുതൽ ജനങ്ങളിൽ ശാസ്ത്രീയമായ വിവരങ്ങൾ എത്തിക്കാൻ ശ്രമിക്കണം. സർക്കാരുകൾക്ക് മാത്രമല്ല വ്യക്തികൾക്കും, സംഘടനകൾക്കുമൊക്കെ ഉത്തരവാദിത്തമുണ്ട്​.
4. അതിഥി തൊഴിലാളികളിൽ കൃത്യമായ വിവരങ്ങൾ എത്തുന്നുണ്ട് എന്ന് ഉറപ്പിക്കണം. ഇതിനായി അവരുടെ ഭാഷയിൽ വിവരങ്ങൾ കൈമാറാൻ സാധിക്കണം. എഫ്.എം റേഡിയോ പോലുള്ള ഉപാധികളിൽ കൃത്യമായ ഇടവേളകളിൽ വിവിധ ഭാഷകളിൽ അറിയിപ്പുകൾ നൽകണം.
5. സാമൂഹ്യ മാധ്യമങ്ങളിൽ നമ്മളോരോരുത്തരും ഉത്തരവാദിത്തത്തോടെ പെരുമാറണം
6. മാധ്യമ പ്രവർത്തകരും ജാഗ്രത പുലർത്തണം. അവാസ്​തവ വാർത്തകൾ ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രദ്ധ കൊടുക്കുക.
7. നിരന്തരം വ്യാജവാർത്തകൾ പറയുന്നവരെ പരിപൂർണ്ണമായും അവഗണിക്കാൻ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും സാമൂഹ്യ മാധ്യമങ്ങളും ശ്രമിക്കണം.
8. മറ്റ് വിഷയങ്ങൾക്ക് പ്രാമുഖ്യം കൊടുക്കാതിരിക്കാനുള്ള പക്വതയുണ്ടാവണം.
9. വ്യാജപ്രചരണങ്ങൾക്കെതിരെ നിയമ നടപടികൾ ഉൾപ്പെടെ മുഖം നോക്കാതെ സ്വീകരിക്കുന്നതിനൊപ്പം ശാസ്ത്രീയ വിഷയങ്ങൾ, വസ്​തുതാപരമായി ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കണം.

വിവരങ്ങൾക്ക്​ കടപ്പാട്​: ഇൻ​ഫോ ക്ലിനിക്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whocoronamalayalam newspandemicHealth News
News Summary - Covid 19 Pandemic World Health Organisation -Health News
Next Story