Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഇത്​ പാർക്കിലും...

ഇത്​ പാർക്കിലും ബീച്ചിലും പോകേണ്ട സമയമല്ല

text_fields
bookmark_border
ഇത്​ പാർക്കിലും ബീച്ചിലും പോകേണ്ട സമയമല്ല
cancel

ൽപം ജാഗ്രതയും ശ്രദ്ധയും കരുതലുമുണ്ടെങ്കിൽ ​കേരളത്തിൽനിന്ന്​ കൊറോണയെയും തുരത്താം. വ്യക്തിശുചിത്വ മായിരിക്കണം അതിൽ ഏറ്റവും പ്രധാനം. വിദേശത്തുനിന്നെത്തിയവർക്കും അവരുമായി സമ്പർക്കം പുലർത്തിയവർക്കുമാണ്​ കോവ ിഡ്​ 19 റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. കടുത്ത നിയന്ത്രണങ്ങളും നിർദേശങ്ങളും സർക്കാരും ആരോഗ്യ പ്രവർത്തകരു ം നിരന്തരം നൽകു​േമ്പാൾ അവ കൃത്യമായി പാലിക്കാൻ നമുക്കും ഉത്തരവാദിത്തമുണ്ട്.

ഈ അവധി ആഘോഷിക്കാനുള്ളതല്ല< /strong>

സ്​കൂളുകൾക്കും കോളജുകൾക്കും അവധിയാണ്​. ഈ അവധി ആഘോഷിക്കാനുള്ളതല്ല. കരുതലിന​ുവേണ്ടിയാണ്​. ആൾക്കൂട്ടം ഒഴിവാക്കുന്നതിനും കുഞ്ഞുങ്ങളെ വീട്ടിനകത്ത്​ തന്നെ സംരക്ഷിക്കുന്നതിനുമാണ്​ അവധി​. സമയം കിട്ടിയാൽ യാത്രക്കും പുറത്തും കറങ്ങാൻ സമയം കണ്ടെത്തുന്നവരാണ്​ പൊതുവെ മലയാളികൾ. അവയെല്ലാം നിർബന്ധമായും ഒഴിവാക്കണം. കഴിവതും വീടിന ുള്ളിൽ മാത്രം കഴിയാൻ ശ്രമിക്കുക.

സ്​കൂൾ അവധിയാണെന്നും കുട്ടികൾക്ക്​ ബോറടിക്കുമെന്നും കരുതി പാർക്കിലും ബീച്ചിലും കറങ്ങാനും മറ്റും പോകേണ്ട സമയമായി ഇതിനെ കണക്കാക്കരുത്. പാർക്ക്​, ബീച്ച്​, മാൾ എന്നിങ്ങനെ കുട്ടികളുട െ ആഗ്രഹങ്ങളൊന്നും ഇ​പ്പോൾ നടത്തികൊടുക്കാൻ സാധിക്കില്ല. കുട്ടികളിലും ഒരു ശാസ്​ത്രാവബോധം നിർബന്ധമാണ്​. അത ി​​​െൻറ അടിത്തറ വളർത്താൻ പറ്റിയ സമയമാണ്​ ഇപ്പോൾ. കോവിഡ്​ 19​​​െൻറ പശ്ചാത്തലത്തിൽ മാത്രമല്ല, വ്യക്തിശുചിത്വം കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത്​ ഭാവിയിലും മുതൽക്കൂട്ടായിരിക്കും.

കുഞ്ഞുങ്ങൾക്കും വേണം വ്യക്​തിശുചിത്വം

ചുറ്റുപാടും എന്താണെന്ന്​ നടക്കുന്നതെന്ന്​ അവരെ പറഞ്ഞു മനസിലാക്കണം. കൂടാതെ കൈകൾ വൃത്തിയാക്കൽ, വ്യക്തിശുചിത്വം തുടങ്ങിയവ അവരുടേതായ ഭാഷകളിൽ പറഞ്ഞു നൽകണം. കൗമാരപ്രായക്കാരെ ആണെങ്കിലും കുഞ്ഞുങ്ങളെ ആണെങ്കിലും അടി​ച്ചേൽപ്പിക്കാതെ സ്​നേഹത്തോടെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കണം. രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ പറഞ്ഞുമനസിലാക്കാനാണ്​ ഏറ്റവും പ്രയാസം. എന്തുകിട്ടിയാലും വായിലിടുന്ന പ്രായമാണ് അവരുടേത്​. അവരെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്​. എന്നാൽ​ ​േപാസിറ്റീവായി വേണം അവരോട്​ പെരുമാറാൻ. ചില ട്രിക്കുകൾ പ്രയോഗിച്ചാൽ അവരും നമുക്കൊപ്പം ചേരും. കൈകഴുകു​േമ്പാഴും മറ്റും മാതാപിതാക്കൾക്കും ഒപ്പംകൂടാം. പാട്ടുപാടിയും തലയാട്ടിയും അവർക്കൊപ്പം കൈകഴുകാൻ തയാറായാൽ മാത്രം മതി. അവർ ആസ്വദി​ച്ചുകൊണ്ട്​ ഒപ്പംചേരും.

ഫലപ്രദമായി ഉപയോഗിക്കാം, ടെലിവിഷനും ഇൻറർനെറ്റും

ഈ സമയങ്ങളിൽ കുഞ്ഞുങ്ങളുടെ ആകെയുള്ള വിനോദം ടെലിവിഷൻ, ഇൻറർനെറ്റ്​ തുടങ്ങിയവയാണ്​. അവ ഫലപ്രദമായി ഉപയോഗിച്ച്​ അവരുടെ ചിന്തകളെ വളർത്താൻ പറ്റിയ സമയമാണിത്​. ക്ലാസുകളൊന്നും ഇപ്പോൾ നടക്കുന്നില്ല. അതിനാൽ അവരുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുന്ന വിഡിയോകൾ, ചിത്രങ്ങൾ, ​ൈഗഡുകൾ തുടങ്ങിയവ അവർക്കായി നൽകാം.
മാതാപിതാക്കൾക്കും ഇപ്പോൾ പുറത്തൊന്നും ​േപാകാൻ കഴിയില്ല. ജോലി, വീട്​ എന്നിവയായിരിക്കും ലോകം. ഈ സമയങ്ങളിൽ കുട്ടികളുമായി കൂടുതൽ അടുക്കാനും കുടുംബമായി ചെലവഴിക്കാനും ലഭിക്കുന്ന അസുലഭ നിമിഷമാണ്​ ഇത്​.

രോഗം വരാതിരിക്കാൻശ്രദ്ധിക്കേണ്ട കാര്യങ്ങളും അവ വന്നാൽ എന്തെല്ലാമാണ്​ ചെയ്യേണ്ടതെന്നും കുട്ടികളെ പറഞ്ഞു മനസിലാക്കണം. വീടുകളിൽ തന്നെ കഴിയേണ്ടതി​​​െൻറ ആവശ്യകത അവരുടെ ഭാഷയിൽ പറഞ്ഞു മനസിലാക്കണം. മൂന്നുമാസം കുഞ്ഞുങ്ങൾക്ക്​ അവധി ആണെന്ന്​ കരുതി അവ പാഴാക്കാൻ നിൽക്കണ്ട, അവ ഫലപ്രദമായി വി​നി​യോഗിക്കാം. അത്​ കുഞ്ഞുങ്ങളുടെ താൽപര്യത്തിനനുസരിച്ചാണെങ്കിൽ അവരുടെ വ്യക്തിബോധത്തെയും നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിയും. അവരുടെ ഇഷ്​ടങ്ങൾക്കാണ്​ പ്രധാന്യം നൽകേണ്ടത്​.

പ്രാർഥനയിലും വേണം ശ്രദ്ധ

നാട്ടിൽ കോവിഡ്​ പടരുകയാണ്​. കരുതൽ അത്യാവശ്യവും. സർക്കാർ നിർദേശങ്ങളിലെ പ്രധാനം ആൾക്കൂട്ടം ഒഴിവാക്കാനും ഉത്സവം, പെരുന്നാൾ, പ്രാർഥന തുടങ്ങിയവയെല്ലാം അൽപ്പം മാറ്റിവെക്കാനുമാണ്​. അതിനെല്ലാം ഇനിയും സമയം ഉണ്ടല്ലോ. ഇപ്പോൾ സൂക്ഷിച്ചാൽ ആരോഗ്യത്തോടെ ഇനിയും പ്രാർഥനകളിലും ഉത്സവങ്ങളിലും പ​ങ്കെടുക്കാം.
പ്രമുഖ ഇസ്‌ലാമിക രാഷ്ട്രങ്ങളടക്കം ജുമുഅ നമസ്​കാരം താൽക്കാലികമായി നിർത്തി വയ്‌ക്കുകയോ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്​തു. പല രാജ്യങ്ങളിലും അഞ്ചോ പത്തോ മിനിറ്റിൽ ജുമുഅ പൂർത്തിയാക്കാനാണ്‌ നിർദേശം.

കോവിഡ്‌ 19 റിപ്പോർട്ട് ചെയ്‌ത രാജ്യങ്ങളിൽ നിന്ന്‌ കേരളത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ജുമുഅയിലോ കുർബാനയിലോ ഉത്സവങ്ങളിലോ യാതൊരു ആഘോഷങ്ങളിലോ പങ്കെടുക്കരുത്‌. മുറികളിൽ തന്നെ തുടരണം. ഏതെങ്കിലും തരത്തിൽ മൂക്കൊലിപ്പോ ചുമയോ വയ്യായ്‌കയോ ഉള്ളവർ വീട്ടിൽതന്നെ പ്രാർഥനകൾ നടത്താം.

ഏതൊരു ആൾക്കൂട്ടവും കോവിഡ് 19 പകരുന്നതിനു കാരണമാവും. അതുകൊണ്ട് തന്നെ, നിയന്ത്രണങ്ങളോ രോഗലക്ഷണങ്ങളോ ഒന്നുമില്ലാത്ത ആളാണെങ്കിൽ പോലും ഇതേ മാർഗ്ഗം തന്നെ പിന്തുടരുക എന്നതാണ് ഏറ്റവും അഭികാമ്യം.

സ്വന്തം വാഹനം മാത്രം പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക. പള്ളികളിലോ അമ്പലങ്ങളിലോ പോയതിനുശേഷം മറ്റുള്ളവരുടെ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. ഏതെങ്കിലും കാരണവശാൽ മറ്റു വാഹനങ്ങളിൽ ​തൊടേണ്ടിവന്നാൽ കൈകൾ ഉടൻതന്നെ വൃത്തിയാക്കാൻ ശ്രമിക്കണം. പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി കുറച്ചു ഉപയോഗിക്കാൻ ശ്രമിക്കണം.

ഞായറാഴ്​ച പള്ളികളിലും മറ്റും പോകുന്നവരാണെങ്കിൽ പരസ്​പരം തൊട്ടുകൊണ്ടുള്ള എല്ലാ ചടങ്ങുകളും ഒഴിവാക്കണം. കൈകളിൽ പിടിച്ച്​ സ്​തുതി കൊടുക്കുന്നത്​ ഒഴിവാക്കണം. പരമാവധി വീട്ടിൽ പ്രാർഥന നടത്താനായിരിക്കണം ശ്രദ്ധിക്കേണ്ടത്​. ആളുകൾ കൂടുന്നിടത്തുനിന്നും ഒഴിഞ്ഞുമാറേണ്ടത്​ നമ്മു​ടെ ഓരോരുത്തരുടെയും കടമയാണ്​. അതിലുപരി ഉത്തരവാദിത്തവും.

പള്ളിയിൽ തന്നെ നമസ്കരിക്കേണ്ടി വരു​േമ്പാൾ...

ഇനി എന്തെങ്കിലും കാരണവശാൽ പള്ളിയിൽ തന്നെ നമസ്കരിക്കേണ്ടി വരുന്നവർ താഴെ നൽകിയ മാർഗനിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. പള്ളികളിലെ ഹൗള്‌ രോഗം പടർത്താൻ വളരെ സാധ്യതയുള്ള ഇടമാണ്. വുളു എടുക്കാൻ പകരം പൈപ്പിലെ വെള്ളവും സോപ്പും ഉപയോഗിക്കുക. സാധിക്കുമെങ്കിൽ വീട്ടിൽ നിന്ന്‌ വുളുവെടുത്ത്‌ പള്ളിയിൽ പോവാം. വുളു എടുക്കുമ്പോൾ ഏറ്റവും നന്നായി കൈ വൃത്തിയായി എന്നുറപ്പ്‌ വരുത്തുക. പരസ്‌പരം കാണുമ്പോൾ സലാം പറയാൻ കൈ കൊടുക്കുകയോ കെട്ടിപ്പിടിക്കുകയോ അരുത്‌. അനാവശ്യസംസാരങ്ങളും ഒഴിവാക്കുക. വുളു എടുത്ത് കഴിഞ്ഞ ഉടനെ മാസ്ക് ധരിക്കാം. ഡിസ്പോസിബിൾ മാസ്ക് ആണെങ്കിൽ പള്ളിയിൽ കയറി വുളു എടുക്കുന്നത് വരെ ഒരു മാസ്കും, വുളു എടുത്തതിനു ശേഷം പുതിയ മാസ്കും ധരിക്കുക. അഴിച്ച മാസ്‌കുകൾ അലക്ഷ്യമായി വലിച്ചെറിയരുത്‌. അടപ്പുള്ള വേസ്‌റ്റ്‌ ബിന്നിൽ ഇടുക. ഇത്‌ കത്തിച്ച്‌ കളയാം. കത്തിക്കുന്ന ആൾ ഗ്ലൗസും മാസ്‌കും നിർബന്ധമായും ധരിച്ചിരിക്കണം.

മുകൾ നിലയിലേക്ക് കോണിപ്പടി കയറിപ്പോവുമ്പോൾ കൈവരിയിൽ പിടിക്കാതെ പോവാൻ ശ്രദ്ധിക്കുക. മുസ്വല്ല/പുൽപായ എന്നിവയിൽ മൂക്കിലെയോ വായിലെയോ സ്രവങ്ങൾ വീഴാം. ഇത്‌ ശ്വസിക്കുന്നത്‌ രോഗം വിളിച്ച്‌ വരുത്താം. സ്വന്തം മുസ്വല്ലയോ വൃത്തിയുള്ള ന്യൂസ്‌ പേപ്പറോ കയ്യിൽ കരുതിയാൽ പള്ളിയിലെ നിലത്തും മുസല്ലയിലും കൈ കുത്തുന്നതും മുഖം തട്ടുന്നതും ഒഴിവാക്കാം. പള്ളിയിൽനിന്ന്​ എല്ലാവരും ഒരുമിച്ച് തിക്കിത്തിരക്കി ഇറങ്ങുന്നതിനു പകരം ഊഴമിട്ട് ഇറങ്ങുക. ഒരിക്കലും ലോകത്തുള്ള എല്ലാ വസ്​തുക്കളും വൃത്തിയാക്കി സൂക്ഷിക്കാൻ നമുക്ക്​ കഴിയില്ല. എന്നാൽ നമ്മുടെ കൈയും മുഖവും വൃത്തിയായി സൂക്ഷിക്കാൻ നമുക്കാകും.

(തയാറാക്കിയത്: അനിത .എസ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsDr. Shimna Azeezcorona kerla​Covid 19Health News
News Summary - Covid 19 Precautions Dr shimna azeez- Health news
Next Story