കോവിഡ് വാക്സിൻ: ആദ്യഘട്ടം വിജയകരമെന്ന് ചൈനീസ് കമ്പനി
text_fieldsബീജിങ്: കോവിഡ് വാക്സിൻ പരീക്ഷണത്തിെൻറ ആദ്യഘട്ടം വിജയകരമെന്ന് ചൈനീസ് മരുന്നുകമ്പനിയായ സിനോവാക് ബയോടെക്. ആദ്യത്തെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളിൽ പ്രതിരോധശേഷി വർധിക്കുന്നതായി കണ്ടെത്തിയെന്ന് കമ്പനി അറിയിച്ചു. 18 മുതൽ 59വരെ വയസ്സുള്ള 743 പേരാണ് മരുന്ന് പരീക്ഷണത്തിന് രജിസ്റ്റർ ചെയ്തത്. ഇതിൽ 143 പേരെ ആദ്യഘട്ട പരീക്ഷണത്തിനും 600 പേരെ രണ്ടാംഘട്ട പരീക്ഷണത്തിനും വിധേയമാക്കി.
രണ്ട് കുത്തിവെപ്പുകൾ എടുത്ത് 14 ദിവസത്തിന് ശേഷം ഇവരിൽ നടത്തിയ പരിശോധനയിൽ 90ശതമാനത്തിലധികം ആൻറിബോഡിയും വാക്സിൻ നിർവീര്യമാക്കിയതായി കണ്ടെത്തി. പരീക്ഷണം സംബന്ധിച്ച റിപ്പോർട്ട് ചൈനയുടെ ദേശീയ മരുന്ന് നിർമാണ സമിതി മുമ്പാകെ സമർപ്പിച്ച ശേഷം ചൈനക്ക് പുറത്ത് മൂന്നാംഘട്ട പരീക്ഷണം നടത്തുന്നതിന് അനുമതി തേടിയിട്ടുണ്ട്. ബ്രസീലിലെ ബുട്ടൻറൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് മൂന്നാംഘട്ട പരീക്ഷണം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് സിനോവക് ചെയർമാൻ വെയ്ഡൊങ് യിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.