യു.എസ് കമ്പനിയുടെ കോവിഡ് വാക്സിൻ ജൂലൈയിൽ മനുഷ്യരിൽ പരീക്ഷിക്കും
text_fieldsഷിക്കാഗോ: യു.എസ് കമ്പനിയായ മോഡേണ വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് അടുത്ത മാസം മനുഷ്യരിൽ പരീക്ഷണത്തിന് സജ്ജമായതായി റിപ്പോർട്ട്. ഇത്തരം വാക്സിൻ ഉപയോഗിച്ചവരിൽ വീണ്ടും വൈറസ് ബാധ വന്നാൽ അതിഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന നേരത്തെയുള്ള പഠനങ്ങൾ പരിഗണിച്ചായിരിക്കും പരീക്ഷണം.
എല്ലാ സാധ്യതകളും നിലനിൽക്കുന്നുവെന്നും പ്രാഥമിക പരിശോധനയുടെ ഘട്ടത്തിലെത്തിയിട്ടേയുള്ളൂവെന്നും യു.എസിലെ മായോ ക്ലിനിക്കിൽ വാക്സിൻ ഗവേഷകനായ ഡോ. ഗ്രിഗറി പോളണ്ട് പറഞ്ഞു.
അതേ സമയം, ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയുമായി ചേർന്ന് അസ്ട്രാസെനക വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്ന് വർഷാവസാനത്തോടെ വിപണിയിലെത്തും. വാക്സിൻ സ്വന്തമാക്കാൻ ഇറ്റലി, ജർമനി, ഫ്രാൻസ്, നെതർലൻഡ്സ് രാജ്യങ്ങൾ കമ്പനിയുമായി കരാറിലെത്തി. 40 കോടി വാക്സിനുകളാണ് കമ്പനി ഈ രാജ്യങ്ങൾക്ക് കൈമാറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.