ആരോഗ്യമുള്ളവരിലും ആന്തരികാവയവങ്ങളെ കോവിഡ് നശിപ്പിക്കുന്നെന്ന് പഠനം
text_fieldsആരോഗ്യമുള്ള യുവാക്കളിൽ കോവിഡ് പരിക്കൊന്നും ഏൽപിക്കില്ലെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, ലക്ഷണങ്ങൾ അനുസരിച്ച് വ്യത്യസ്ത ആന്തരികാവയവങ്ങളിൽ പരിക്കേൽക്കുന്നതായി ലണ്ടനിൽ നടന്ന പുതിയ പഠനം തെളിയിക്കുന്നു. കോവിഡ് ബാധിക്കുന്നതിന് മുമ്പ് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത യുവാക്കളിലാണ് പഠനം നടത്തിയത്. ആഴ്ചകേളാളം നീണ്ടു നിൽക്കുന്ന ലക്ഷണങ്ങൾ ഉള്ളവരിലാണ് ആന്തരികാവയവങ്ങളിൽ കുഴപ്പങ്ങൾ കണ്ടെത്തിയത്. കോവിഡ് ബാധിച്ചതിന് ശേഷം നാലാമത്തെ മാസമാണ് പഠനത്തിെൻറ ഭാഗമായി എല്ലാവരിലും പരിശോധന നടത്തിയത്.
ശ്വാസമെടുക്കാനുള്ള പ്രയാസം, ദഹനപ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ കുറഞ്ഞ തോതിലെങ്കിലും നിലനിൽക്കുന്നവരിലാണ് ആന്തരികാവയവങ്ങൾക്ക് കുഴുപ്പം കണ്ടെത്താനായത്. ശ്വസനപ്രശ്നങ്ങളുള്ളവർക്ക് ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങൾക്കും ദഹനപ്രശ്നങ്ങൾ ഉള്ളവർക്ക് കരൾ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങൾക്കും കേടുപാടുകൾ കണ്ടെത്തി. കോവിഡ് ബാധിച്ചതിന് ശേഷമുള്ള നാലാമത്തെ മാസം നടത്തിയ പരിശോധനയിലാണ് കേടുപാടുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ, അവയവങ്ങൾക്കുള്ള പരിക്ക് സ്വയം ഭേദമാകുമോ എന്ന് നിരീക്ഷിച്ചുവരികയാണ്
. മറ്റു വൈറൽ രോഗങ്ങൾ ബാധിച്ചവരിലും ഇത്തരം പ്രശ്നങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അവയവങ്ങളിൽ കണ്ടെത്തിയ കേടുപാടുകൾ താരതമ്യേന നിസാരമാണെന്നും എന്നാൽ പലരിലും ഒന്നിൽ കൂടുതൽ അവയവങ്ങൾക്ക് കുഴപ്പങ്ങളുണ്ടെന്നും പഠനം നടത്തിയ ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ അസോസിയേറ്റ് പ്രൊഫസർ അമിതാവ ബാനർജി പറയുന്നു. ഏറെപേരിലും ലക്ഷണങ്ങൾ കുറയുകയും അവയവങ്ങളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും െചയ്യുന്നുണ്ടെന്നാണ് ഇതുവരെയുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ചെറിയൊരു വിഭാഗത്തിന് അവയവങ്ങളുടെ സ്ഥിതി മോശമാകുന്നുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. ശരാശരി 42 ആണ് പഠനത്തിൽ പെങ്കടുത്തവരുടെ പ്രായം. പൊതുവെ 'ലോ റിസ്ക്' വിഭാഗത്തിൽ ഉൾപ്പെടുത്തിയ ആരോഗ്യവാൻമാർക്കും ദീർഘകാല വെല്ലുവിളി കോവിഡ് ഉയർത്തുന്നുണ്ടെന്നാണ് ലണ്ടനിലെ പഠനം തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.