Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2019 5:28 AM GMT Updated On
date_range 24 May 2019 5:28 AM GMTപ്രമേഹം നിയന്ത്രിക്കാൻ 10 നിർദേശങ്ങൾ
text_fieldsbookmark_border
- തുടർച്ചയായി ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. ഇത് ദിനംപ്രതിയായാൽ നല്ലത്. പഞ്ചസാരയുടെ അളവ് നിയന ്ത്രിക്കാൻ ഇത് നല്ലതാണ്. മൂന്ന് മാസത്തിലൊരിക്കൽ ഡോക്ടറെ കാണുകയും വേണം.
- രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് വലിയതോതില്‍ കുറഞ്ഞുപോകുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയയെ മറികടക്കാൻ ശ്രമിക്കുക. വിശപ്പ്, വിയർപ്പ്, വിഭ്രാന്തി, അബോധാവസ്ഥ എന്നിവയാണ് ഇതിെൻറ ലക്ഷണങ്ങൾ.
- ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ് കുറക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക. ഇതിനായി പച്ചക്കറികളും ആവശ്യമായ നാരുകളുമുള്ള ഭക്ഷണം ശീലമാക്കണം. നാരുകളുള്ള ഭക്ഷണത്തിന് കാർബോ ഹൈട്രേറ്റിനെ വലിച്ചെടുക്കാനും ഗ്ലൈസിമിക് ഇൻഡക്സിനെ നിയന്ത്രിക്കാനും കഴിയും. അതിനാൽ പ്രമേഹരോഗികൾ ഇക്കാര്യം സദാശ്രദ്ധിക്കണം.
- ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണ ക്രമീകരണം നടത്തുക. വിവിധ ഭക്ഷണങ്ങൾ കഴിക്കുംമുമ്പ് അതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. വാഴപ്പഴങ്ങൾ, കട്ടത്തൈര്, സോസ്, കച്ചപ്പ് തുടങ്ങിയവ ഒഴിവാക്കുക അഭികാമ്യം.
- നടത്തം ശീലമാക്കുക. എല്ലാദിവസവും നടക്കുന്നത് പ്രമേഹനിയന്ത്രണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കുന്നതിനും നല്ലതാണ്. ദിവസം 25 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുെട അളവ് നിയന്ത്രിക്കപ്പെടുന്നതിനും ഗുണം ചെയ്യും.
- പ്രമേഹം കണ്ണുകളെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. പ്രമേഹ ബാധിതർ വർഷത്തിൽ ഒരിക്കൽ കണ്ണുകൾ പരിശോധനക്ക് വിധേയമാക്കണം. കണ്ണിെൻറ റെറ്റിനയുടെ പ്രവർത്തനം തകരാറിലാകാൻ സാധ്യതയുള്ളതിനാലാണിത്. പ്രമേഹ ബാധിതരിൽ തിമിരവും ഗ്ലൂക്കോമയും വരാനുള്ള സാധ്യതയും കൂടുതലാണ് എന്നുമറിയുക.
- വൃക്ക പരിശോധന നടത്തുക. പ്രമേഹരോഗികളിൽ വൃക്ക രോഗം പിടിപെടാനുള്ള സാധ്യത കൂടുതലായതിനാൽ വൃക്കയുടെ പ്രവർത്തനം പരിശോധിക്കണം. എന്നാൽ പ്രാരംഭത്തിലെ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തിയാൽ ചികിത്സയിലൂടെ അവയെ മറികടക്കാം.
- കാൽപ്പാദങ്ങളെ ദിനംപ്രതി നിരീക്ഷിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. പ്രമേഹ ബാധിതരുടെ കാലിനുണ്ടാകുന്ന മുറുവുകൾ ഗുരുതരമാകാനും വ്രണങ്ങളാകാനുമുള്ള സാധ്യതയുള്ളതിനാൽ പാദങ്ങളെ പരിചരിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുക. പാദങ്ങളെ പൂർണ്ണമായും മൂടുന്ന ചെരിപ്പുകളോ ഷൂവോ ധരിക്കുന്നത് ഗുണം ചെയ്യും.
- ഡോക്ടർമാരുടെ നിർദേശപ്രകാരം ആവശ്യമായ വാക്സിനേഷനുകൾ എടുക്കുക. ന്യൂമോണിയ, ഹെപ്പറ്ററ്റിസ്, ടെറ്റനസ് തുടങ്ങിയ വാക്സിനേഷനുകൾ നല്ലതാണ്.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയാനുള്ള ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് ദിനംപ്രതി പരിശോധന നടത്തുക. ഇത് സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനമായ മുൻകരുതൽ കൂടിയാണ്.
തയാറാക്കിയത്: ഡോ. ജോൺ ജേക്കബ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story