നിങ്ങളറിയാതെ മൈക്രോവേവുണ്ടാക്കുന്ന ദോഷങ്ങൾ
text_fieldsആധുനിക കാലത്ത് അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഉപകരണമാണ് മൈക്രോവേവ് ഒവൻ. ഭക്ഷണം പാകം ചെയ്യുന്നതിനും പാകം ചെയ്ത ഭഷണം വീണ്ടും ചൂടാക്കുന്നതിനും ഏറ്റവും നല്ല ഉപകരണമാണിത്. വെള്ളം തിളപ്പിക്കുക, പാൽ തിളപ്പിക്കുക, നൂഡിൽസ്, പോപ് കോൺ, കേക്ക് പോലുള്ള ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവ എളുപ്പത്തിൽ പാകം ചെയ്യാൻ മൈക്രോവേവ് സഹായിക്കും. എന്നാൽ മൈക്രോവേവ് ഉപയോഗം സുരക്ഷിതമല്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
മൈക്രോവേവിൽ പാകം ചെയ്ത ഭക്ഷണത്തിന് പോഷക ഗുണം നഷ്ടപ്പെട്ടിരിക്കും. ഭക്ഷണം പാകം ചെയ്യുകയോ ചൂടാക്കുകയോ ചെയ്യുേമ്പാൾ ഉണ്ടാകുന്ന ഉയർന്ന റേഡിയേഷൻ ഭക്ഷണത്തിലെ തൻമാത്രകളെ രൂപം മാറ്റം വരുത്തി ദോഷകരമായ റേഡിയോ ആക്ടീവ് സംയുക്തങ്ങൾ രൂപീകരിക്കുന്നതിനിടയാക്കുന്നുവെന്നും സ്വിസ് ശാസ്ത്രജ്ഞനായ ഹാൻസ് ഹെർട്ടൽ നടത്തിയ ഗവേഷണ ഫലം തെളിയിക്കുന്നു.
മൈക്രോവേവ് ഒാവൻ പ്രവർത്തിക്കുന്നത് എങ്ങനെ?
തലേ ദിവസം ഉണ്ടാക്കിയ ഭക്ഷണം ചൂടാക്കുന്നതിന് സ്റ്റാർട്ട് ബട്ടൺ അമർത്തി ഒരു മിനിട്ട് കാത്തിരിക്കേണ്ട ആവശ്യം മാത്രമേയുള്ളൂ. എന്നാൽ സ്റ്റാർട്ട് ബട്ടൺ അമർത്തുേമ്പാൾ വൈദ്യുത കാന്തിക തരംഗങ്ങൾ ഒാവനിൽ രൂപീകരിക്കപ്പെടുകയും ഇത് മിനുട്ടിൽ 2500 മെഗാ ഹെർട്സിൽ കമ്പനം ചെയ്യുകയും ചെയ്യും. സെൽഫോണിലെ റേഡിയേഷെൻറ അതേ ഫ്രീക്വൻസിയാണ് ഇത്. ഇൗ റേഡിയേഷൻ മൂലമുണ്ടാകുന്ന ചൂടിലാണ് ഭക്ഷണം പാകമാകുന്നത്.
മൈക്രോവേവ് ഒാവൻ കൊണ്ടുണ്ടാകുന്ന ദോഷഫലം
മൈക്രോവേവ് ഒാവൻ ജനന വൈകല്യങ്ങളിലേക്ക് നയിക്കുന്ന തരത്തിൽ പ്രതിരോധ ശേഷിയെ ദോഷകരമായി ബാധിക്കുമെന്ന് നിരവധി ഗവേഷണ ഫലങ്ങൾ തെളിയിക്കുന്നു. മൈക്രോ വേവിെൻറ സ്ഥിരമായ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കും. മൈക്രോവേവിൽ പാകം ചെയ്ത ഭക്ഷണം കൂടുതൽ കാലം ഉപയോഗിക്കുന്നവർക്ക് ബാക്ടീരിയകൾക്കും വൈറസുകൾക്കുതമതിരെയുള്ള പ്രതികരണശേഷി വളരെ കുറവായിരിക്കും. ഇത് പെെട്ടന്ന് രോഗങ്ങൾ പിടിപെടാൻ ഇടയാക്കുന്നു. കൂടാതെ, ചിലരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനും ഇത് ഇടയാക്കും.
മൈക്രോവേവ് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം
ആധുനിക കാലത്ത് മൈക്രോവേവ് ഉപയോഗിക്കരുതെന്ന് പറയാനാവില്ല. അതിനാൽ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാെമന്ന് പഠിക്കുകയാണ് ആരോഗ്യസംരക്ഷണത്തിനുള്ള പോംവഴി.
- ചെറിയ കുട്ടികൾക്കുള്ള ഭക്ഷണം മൈക്രോവേവിൽ പാചകം ചെയ്യാതിരിക്കുക
- ഭക്ഷണം നിർദേശിച്ച സമയത്തിൽ കൂടുതൽ വേവിക്കരുത്.
- പാകം ചെയ്ത മാംസം, ഭക്ഷണം എന്നിവ ചൂടാക്കാൻ മൈക്രോവേവ് ഉപയോഗിക്കാതിരിക്കുക. പകരം പച്ചക്കറികൾ വേവിക്കാൻ ഉപയോഗിക്കാം.
- വെള്ളമോ മറ്റ് ദ്രവ വസ്തുക്കളോ ആവശ്യത്തിലധികം ചൂടാക്കരുത്. ഇവ മൈക്രോവേവിൽ ചൂടാക്കുന്നത് ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.