ഡോക്ടർമാർ മരുന്നുകമ്പനികളിൽനിന്ന് ഉപഹാരങ്ങൾ സ്വീകരിക്കരുത്
text_fieldsന്യൂഡൽഹി: ഡോക്ടർമാർ മരുന്നുകമ്പനികളിൽനിന്നും മേഖലയിലെ വിവിധ സ്ഥാപനങ്ങളി ൽ നിന്നും ഉപഹാരങ്ങൾ സ്വീകരിക്കുന്നത് അനുവദനീയമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു. ഇത് പെരുമാറ്റച്ചട്ടം അനുവദിക്കുന്നില്ല. ഡോക്ടർമാർ മേൽ സ്ഥാപനങ്ങളിൽനിന്ന് യാത്രാടിക്കറ്റുകളും മറ്റും സ്വീകരിക്കുന്നതും ആതിഥ്യം ഉൾപ്പെടെ തരപ്പെടുത്തുന്നതും പണം വാങ്ങുന്നതും നിരോധിച്ചതാണ്.
മരുന്നു കമ്പനികളുടെ നൈതികതയില്ലാത്ത മാർക്കറ്റിങ് തന്ത്രങ്ങളെക്കുറിച്ച് സർക്കാറിന് പരാതികൾ ലഭിച്ചതായി ഹർഷ വർധൻ േലാക്സഭയെ അറിയിച്ചു. ഇത്തരം സംഭവങ്ങളിൽ കമ്പനികളുടെ സി.ഇ.ഒമാർ ഉത്തരവാദികളായിരിക്കും. നൈതികചട്ടം ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാൻ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യക്കും സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്കും അധികാരമുെണ്ടന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.