അടിമുടി ആശങ്കയുണ്ടാക്കുന്ന രോഗം
text_fieldsനസിക ആരോഗ്യം മെച്ചപ്പെടുത്തുക, പോഷകങ്ങളടങ്ങിയ സമീകൃത ആഹാരം കഴിക്കുക, ധാരാളം ശുദ്ധജലം കുടിക്കുക, ആവശ്യത്തിന് ഉറങ്ങുക, മലിനമായ അന്തരീക്ഷത്തിൽനിന്ന് വിട്ടുനിൽക്കുക, മുടി വൃത്തിയായി സൂക്ഷിച്ച് ശിരോചർമത്തിന്റെആരോഗ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുക, രാസവസ്തുക്കളടങ്ങിയ ഷാമ്പൂപോലുള്ള വസ്തുക്കളുടെ ഉപയോഗം കുറക്കുകഎന്നിവയൊക്കെ മുടികൊഴിച്ചിൽ തടയാൻ സഹായിക്കും
ഞാറ്റുവേലയിൽ കൂന്തൽ മിനുക്കുന്ന മലയാളിപ്പെണ്ണിനെക്കുറിച്ചും സുന്ദരികളുടെ തുമ്പുകെട്ടിയിട്ട ചുരുൾമുടിയെക്കുറിച്ചുമെല്ലാം പാടുന്ന മലയാളിയുടെ സൗന്ദര്യസങ്കൽപത്തിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണ് ഒരു വ്യക്തിയുടെ മുടിയുടെ ഭംഗി. അതുകൊണ്ടുതന്നെ ഇത്തിരി മുടി കൊഴിയുേമ്പാഴേക്കും അതേക്കുറിച്ച് വിഷമിക്കുന്നവരാണ് അധികവും. പ്രത്യേകിച്ച് യുവാക്കളും യുവതികളും. ഇന്ത്യയിലെ സൗന്ദര്യവർധക വസ്തുക്കളുടെ വിപണിയിൽ ഒരു വലിയ സ്ഥാനം കേരളത്തിനുണ്ട്. മുടികൊഴിച്ചിൽ മാറ്റുന്നതിനുള്ള എണ്ണകളുടെ നിരവധി ബ്രാൻഡുകൾ തമ്മിൽ വിപണിയിൽ കടുത്ത മത്സരവുമാണ്. പരസ്യങ്ങളായും മറ്റു വഴികളിലൂടെയും മുടികൊഴിച്ചിൽ മാറ്റാനുള്ള മാർഗങ്ങൾ ഇന്ന് സുലഭമാണ്. എന്നാൽ, കേട്ടുവരുന്ന എണ്ണകൾക്കും മരുന്നുകൾക്കും പിറകെപോയി പണം നഷ്ടമായവരാണ് പലരും.
എന്താണ് മുടികൊഴിച്ചിൽ?
നിരന്തരം വളരുകയും സമയമെത്തിയാൽ കൊഴിഞ്ഞുപോവുകയും ചെയ്യുന്ന ഒരു സംവിധാനമാണ് മുടിയുടെ കാര്യത്തിലുള്ളത്. ഒരാളുടെ ശരീരത്തിൽ ശരാശരി ഒരു ലക്ഷം മുടിയിഴകളുണ്ടെന്നാണ് കണക്ക്. ഇതിൽ 90 ശതമാനം മുടിയിഴകളും എപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു. അതേസമയം 10 ശതമാനം, വളർച്ചയെത്തി നിൽക്കുന്നവയാണ്. കൂട്ടത്തിൽ ഒരു ശതമാനം വളർച്ചയെത്തിക്കഴിഞ്ഞ് കൊഴിയുന്ന അവസ്ഥയിലുള്ളവയും. ദിനംപ്രതി ഒരു നൂറ് ഇഴകളെങ്കിലും പലപ്പോഴായി കൊഴിയാൻ സാധ്യതയുണ്ടെന്ന് ചുരുക്കം. അത് വളരെ സ്വാഭാവികമാണ്. ചില പ്രത്യേക സാഹചര്യത്തിൽ, കാലാവസ്ഥ, ഉപയോഗിക്കുന്ന വെള്ളം, രോഗം, മാനസികാവസ്ഥ എന്നിവ മൂലം ഇതിൽ ഏറ്റക്കുറച്ചിലുണ്ടാവാം. എന്നാൽ, ദീർഘകാലത്തേക്ക് ഇതിൽകൂടുതൽ മുടികൊഴിയുേമ്പാഴാണ് അതിനെ ഒരു രോഗമായി കണ്ട് ചികിത്സിക്കേണ്ടി വരുക.
ജനിതകമായ കാരണങ്ങൾ, പോഷകങ്ങളുടെ കുറവ്, ചില രോഗലക്ഷണങ്ങൾ, ചികിത്സകളുടെ പാർശ്വഫലം, ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനം, മാനസിക സമ്മർദം തുടങ്ങി നിരവധി കാരണങ്ങൾമൂലം മുടികൊഴിയാം. മേൽ സൂചിപ്പിച്ച ഒരു കാരണമോ, ഒന്നിലധികം കാരണങ്ങൾ ചേർന്നോ മുടികൊഴിയാനിടയുണ്ട്.
എന്തുകൊണ്ടാണ്?
ആധുനിക കാലത്ത് ചെറുപ്പക്കാരിൽ കണ്ടുവരുന്ന മുടികൊഴിച്ചിലിെൻറ ഒരു പ്രധാന കാരണം മാനസിക സമ്മർദമാണ്. കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രോട്ടീൻ ഉൽപാദനം മന്ദഗതിയിലാവുകയും അതേ തുടർന്ന് മുടികൾ കൊഴിയുകയും ചെയ്യുന്നു. നിരന്തരം മാനസിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരിലാണ് ഇത് കൂടുതലായി കാണുന്നത്. മാനസിക പ്രശ്നത്തിന് പ്രതിവിധി കണ്ടെത്തിയശേഷം സമീകൃത ആഹാരത്തിലൂടെയും ഡോക്ടറുടെ നിർദേശപ്രകാരം പ്രോട്ടീൻ സപ്ലിമെൻറുകൾ കഴിച്ചും ഇൗ പ്രശ്നം പരിഹരിക്കാം.
മറ്റൊന്ന് സ്ത്രീകളിൽ പ്രസവം കഴിഞ്ഞ് ചില മാസങ്ങൾക്കു ശേഷം കണ്ടുവരുന്ന മുടികൊഴിച്ചിലാണ്. കൃത്യമായി പറഞ്ഞാൽ മൂന്ന്-നാല് മാസം കഴിഞ്ഞാണ് ഇത്തരത്തിൽ മുടി കൊഴിയുന്നത്. ഏകദേശം ഒരു വർഷക്കാലം ഇൗ കൊഴിച്ചിൽ നീണ്ടുനിൽക്കാറുണ്ട്. മാനസിക സംഘർഷം, പ്രസവം എന്നിവമൂലമുള്ള മുടികൊഴിച്ചിലിനെ ടെലോജന്‍ എഫ്ലൂവിയം (telogen effluvium) എന്നാണ് പൊതുവേ പറയുക.
പെട്ടെന്നുണ്ടാകുന്ന മാനസിക സംഘര്‍ഷത്തെ (emotional stress) തുടര്‍ന്ന് ശരീരത്തിലെ ഹോർമോണുകൾക്ക് വ്യതിയാനം സംഭവിക്കുകയും അതുമൂലം ശിരോചർമത്തിലെ രോമകൂപ കോശങ്ങളുടെ വിഭജനം തടസ്സപ്പെടുകയും ചെയ്യുന്നു. പ്രസവശേഷമുള്ള മുടികൊഴിച്ചിലിൽ സംഭവിക്കുന്നതാവെട്ട ഗര്‍ഭാവസ്ഥയില്‍ ഉയർന്നുനിന്ന ഈസ്ട്രജനും പ്രൊജസ്ട്രോണും ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ അളവ് പെട്ടെന്ന് താഴ്ന്ന് സാധാരണ നിലയിലായതുകൊണ്ടാണ്.
ശരീരത്തിലെ തൈറോയ്ഡ് ഹോർമോൺ വ്യതിയാനങ്ങളും മുടികളുടെ ആരോഗ്യത്തെ ബാധിക്കും. രോഗം മൂലവും ചികിത്സയോടൊപ്പം ഭക്ഷണത്തിൽ നിയന്ത്രണം വരുന്നതുമൂലവും പ്രമേഹമുള്ളവരിൽ മുടികൊഴിച്ചിൽ വർധിപ്പിക്കുന്നു. ഭക്ഷണത്തിൽ മാംസ്യം, ഇരുമ്പുസത്ത് എന്നിവ കുറയുന്നതാണ് ഇവിടെ വില്ലനാവുന്നത്. കടുത്ത താരനും അണുബാധ, പൂപ്പൽബാധ എന്നിവയും മുടികൊഴിച്ചിലിന് കാരണമാണ്.
മുടികൊഴിച്ചിൽ മൂന്നുവിധം
മുടികൊഴിച്ചിലിനെ പൊതുവേ മൂന്നായി തരംതിരിക്കാം.
- വട്ടത്തിലുള്ള മുടിക്കൊഴിച്ചിൽ
- കഷണ്ടിയുമായി ബന്ധപ്പെട്ട മുടികൊഴിച്ചിൽ
- മുടി ചീകുേമ്പാൾ മാത്രമുണ്ടാകുന്ന കൊഴിച്ചിൽ
ഇതിൽ മുടി വട്ടത്തിൽ കൊഴിയുന്നതിനു കാരണം ഒാേട്ടാ ഇമ്യൂൺ ഡിസീസ് (autoimmune disease) എന്നു പറയുന്ന അവസ്ഥയാണ്. അപൂർവമായി ശരീരത്തിെൻറ പ്രതിരോധ സംവിധാനം മുടിയെ ഒരു അന്യവസ്തുവായി കണ്ട് അതിനെതിരെ അൻറിബോഡികൾ ഉൽപാദിപ്പിക്കുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്.
സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങൾ, വൈറ്റമിനുകൾ നൽകൽ, മുടികൊഴിച്ചിൽ സംഭവിക്കുന്ന ഭാഗത്ത് കുത്തിവെപ്പ്, ഫോേട്ടാ തെറപ്പി തുടങ്ങിയ ചികിത്സയിലൂടെ ഇൗ അവസ്ഥയെ പൂർണമായി ചികിത്സിച്ചുമാറ്റാം.
അതേസമയം, കഷണ്ടിയുമായി ബന്ധപ്പെട്ട മുടികൊഴിച്ചിൽ ജനിതക കാരണങ്ങൾ മൂലമായതിനാൽ ചികിത്സക്ക് പരിമിതികളുണ്ട്. എന്നാലും ആധുനിക ചികിത്സകൾ ഉപയോഗിച്ച് ഇൗ അവസ്ഥയെ നീട്ടിക്കൊണ്ടുപോകാൻ കഴിയും.
മറ്റൊരു അവസ്ഥ ചീകുേമ്പാഴൊക്കെ മുടികൊഴിയുന്നു എന്നതാണ്. ഡിഫ്യൂസ് ഹെയർ ലോസ് (diffuse hair loss) എന്നാണ് ഇതിനെ വിളിക്കുന്നത്. ശാരീരികമായ മാറ്റങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. കാരണം കണ്ടെത്തി ചികിത്സിച്ചാൽ ഇതു പൂർണമായി മാറ്റിയെടുക്കാം.
രോഗങ്ങളും ചികിത്സയും കാരണമാവും
ഹോർമോൺ വ്യതിയാനവുമായി ബന്ധപ്പെട്ട രോഗങ്ങൾ, വിളർച്ച, താരൻ, ശിരോചർമത്തിലെ അണുബാധ എന്നിവയെ തുടർന്നും മുടികൊഴിച്ചിൽ ഉണ്ടാവാം. അതുപോലെതന്നെ രക്താതിസമ്മർദം, പ്രമേഹം, ഹൃദ്രോഗങ്ങൾ, കൊളസ്ട്രോൾ എന്നിവയുടെ ഭാഗമായി ഉപയോഗിക്കുന്ന മരുന്നുകളും അർബുദരോഗ ചികിത്സയായ കീമോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ മൂലവും മുടി കൊഴിച്ചിലുണ്ടാവും. ശസ്ത്രക്രിയകളുടെ ഭാഗമായി കഴിക്കുന്ന മരുന്നുകളും ചിലരിൽ മുടികൊഴിയാനിടയാക്കും.
എന്താണ് പരിഹാരം?
മുടികൊഴിച്ചിലിെൻറ കാരണം കണ്ടെത്തി അത് പരിഹരിച്ചശേഷമായിരിക്കണം ചികിത്സ. മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക, പോഷകങ്ങളടങ്ങിയ സമീകൃത ആഹാരം കഴിക്കുക, ധാരാളം ശുദ്ധജലം കുടിക്കുക, ആവശ്യത്തിന് ഉറങ്ങുക, മലിനമായ അന്തരീക്ഷത്തിൽനിന്ന് വിട്ടുനിൽക്കുക, മുടി വൃത്തിയായി സൂക്ഷിച്ച് ശിരോചർമത്തിെൻറ ആരോഗ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുക, രാസവസ്തുക്കളടങ്ങിയ ഷാമ്പൂപോലുള്ള വസ്തുക്കളുടെ ഉപയോഗം കുറക്കുക എന്നിവയൊക്കെ മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.