ചൂടായിട്ടു മതി അഭ്യാസം
text_fieldsശരീരം മെച്ചപ്പെടുത്തുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത ശേഷം ചാടിയെണീറ്റ് നേരെ വ്യായാമം തുടങ്ങിയാൽ പണിപാളും. കാരണം വലിയുകയും ചുരുങ്ങുകയും ചെയ്യുന്ന നാര് പോലുള്ള കോശങ്ങൾ കൊണ്ടാണ് നമ്മുടെ പേശികള്‍ ഉണ്ടാക്കിയിരിക്കുന്നത്. വാം അപ് വ്യായാമങ്ങള്‍ ചെയ്ത് അവയെ തയാറെടുപ്പിച്ച ശേഷം മാത്രമെ വ്യായാമത്തിലേക്ക് കടക്കാവൂ. രാവിലെ നടക്കാൻ പോകുന്നത് മുതൽ ജിമ്മിൽ പണിയെടുക്കുന്നതുവരെ ഇൗ ഉപദേശത്തിെൻറ പരിധിയിൽ വരും.
ശരീരത്തിലെ പേശികളും മറ്റും ചൂടായാൽ കാര്യക്ഷമത കൂടും. കടുപ്പമുള്ള വ്യായാമം ചെയ്യുേമ്പാൾ മസിലുകള്‍ക്കോ സന്ധികള്‍ക്കോ വേദന തോന്നിയാല്‍ ഉടൻ വ്യായാമം നിർത്തണം. മസിലിലെ നാരുകൾ പൊട്ടുകയോ ക്ഷതം സംഭവിക്കുകയോ ചെയ്തതുകൊണ്ടായിരിക്കും ഇൗ വേദന ഉണ്ടാവുന്നത്. വളരെ നേർത്ത രക്തക്കുഴലുകൾ പൊട്ടിയിട്ടുമുണ്ടാവാം. വേദന കുറയ്ക്കാനും രക്തം ഒഴുകുന്നത് തടയാനും ഐസ് പാക്ക് വെയ്ക്കുന്നതാണ് നല്ലത്. തണുപ്പിന് പകരം ചൂട് നൽകിയാൽ രക്തക്കുഴലുകൾ വികസിക്കും. ചോര ചോരും വേദന കൂടും.
വേദനയെന്ന് കേട്ടാൽ തൈലവുമായി ഒാടിവരുന്നവരെ കണ്ടാൽ ഒാടിക്കോണം. കാരണം തിരുമ്മിയാൽ കാര്യം കഷ്ടത്തിലാകും. രക്തം കട്ടപിടിച്ച് ഒരു വിധം സമാധാനമായി ഇരിക്കുേമ്പാഴായിരിക്കും തിരുമ്മ് തുടങ്ങുക. ഇതോടെ രക്തക്കുഴലുകൾ തുറക്കുകയും വേദന കൂടുകയും ചെയ്യും. പേശികളിലെ നാര് പൊട്ടിയാൽ വീണ്ടും രൂപപ്പെടുമെങ്കിലും അതിന് ആദ്യത്തെ അത്ര ഇലാസ്തികതയും മറ്റും കാണില്ല എന്ന് സ്പോർട്സ് മെഡിസിനിലെ വിദഗ്ധർ പറയുന്നു. പേശികളിൽ അടിക്കടി പരിക്കുണ്ടാകുന്നത് കരുത്ത് കുറക്കും. അതിനാൽ തിരുമ്മാൻ വരുന്നവരോട് തിരുമണ്ടാ എന്ന് തന്നെ പറയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.