കോവിഡ്: മരണനിരക്ക് കൂടുതൽ സ്ത്രീകളിൽ
text_fieldsന്യൂഡൽഹി: കോവിഡ് ബാധിത മരണം കൂടുതലുണ്ടാകുന്നത് സ്ത്രീകളിലാണെന്ന് പഠനം. സർ ഗംഗ റാം ആശുപത്രിയിൽ കോവിഡ് ഒന്നാം തരംഗത്തിൽ പ്രവേശിപ്പിച്ച 2,586 രോഗികളിൽ നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടാണ് പുറത്തുവിട്ടത്. സ്പ്രിഞ്ജർ നേച്ചർ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2586 രോഗികളിൽ 779 പേർക്കും' അതിതീവ്ര ചികിത്സ വേണ്ടി വന്നിട്ടുണ്ട്.
പ്രമേഹം, കിഡ്നി സംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾ ഉള്ളവരിലാണ് മരണസാധ്യത കൂടുതൽ. ഇത്തരം അസുഖങ്ങളുള്ള ചെറുപ്പക്കാരുടെ ആരോഗ്യം പ്രായമായവരെ അപേക്ഷിച്ച് ഗുരുതതരമാകുന്നുണ്ട്. മറ്റ് അസുഖങ്ങൾ ഉണ്ടെങ്കിൽ മരണനിരക്കും ഇവരിൽ വർധിക്കുമെന്ന് പഠനസംഘത്തിലെ ഡോ. വിവേക് രഞ്ജൻ പറഞ്ഞു. എന്നാൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് വൈറസ് ബാധയേറ്റതിൽ മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.