‘പൗരുഷം’ വർധിപ്പിക്കുന്നത് പ്രത്യുൽപാദന ശേഷിയെ ബാധിക്കുമെന്ന് പഠനം
text_fieldsലണ്ടൻ: ശരീര സൗന്ദര്യം വർധിപ്പിക്കുന്നതിന് പുരുഷന്മാർ നടത്തുന്ന ശ്രമങ്ങൾ പ്രത്യു ൽപാദന ശേഷിയെ ബാധിക്കുമെന്ന് പഠനം. മാംസപേശികൾ ദൃഢമാക്കുന്നതിനുള്ള ഉത്തേജക മര ുന്ന് കഴിക്കുന്നതും കഷണ്ടി തടയാൻ ഗുളിക കഴിക്കുന്നതുമെല്ലാം ഇത്തരത്തിൽ ബാധിക്കു മെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഉത്തേജക മരുന്ന് ഉപയോഗിക്കുന്നവരിൽ പേശിവളര്‍ച്ചയെയും ലൈംഗിക വളര്‍ച്ചയെയും നിയന്ത്രിക്കുന്ന പ്രത്യേക ഹോര്‍മോണ്‍ പേശീവളർച്ചക്ക് മാത്രമായി പരിമിതപ്പെടുന്നതോടെ പ്രത്യുൽപാദനശേഷിയെ അത് ബാധിക്കും.
തലച്ചോറിലെ ശ്ലേഷ്മഗ്രന്ഥിയെയും ഇത് ബാധിക്കും. സമാന ശാരീരിക മാറ്റങ്ങളാണ് കഷണ്ടി തടയാനുള്ള ഗുളിക കഴിക്കുന്നവരിലും ഉണ്ടാവുകയെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വന്ധ്യത നിവാരണ ക്ലിനിക്കുകളിലെത്തുന്ന പുരുഷന്മാരിൽ പലരും ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നവരാണെന്ന വസ്തുത താൻ ശ്രദ്ധിച്ചിരുന്നതായി ഇതുസംബന്ധിച്ച് പഠനം നടത്തിയ യു.എസിലെ ബൗൺ സർവകലാശാലയിലെ ഡോ. ജെയിംസ് മോസ്മാൻ പറഞ്ഞു.
ഉത്തേജകമരുന്നുകളുടെ ദൂഷ്യഫലങ്ങളെ കുറിച്ച പഠനങ്ങളുടെ ഭാഗമായി ഇക്കാര്യം പ്രേത്യകമായി ശ്രദ്ധിച്ചിരുന്നു. ശരീരം പുഷ്ടിപ്പെടുത്തിയ ‘പൗരുഷ’മുള്ളവരാണ് വന്ധ്യത നിവാരണ ക്ലിനിക്കിലെത്തുന്നതെന്നത് വിരോധാഭാസമാണെന്നും ഡോ. മോസ്മാൻ പറഞ്ഞു. സൗന്ദര്യം വർധിപ്പിക്കാനും അതുവഴി സ്ത്രീകളെ ആകർഷിക്കാനുമാണ് പലരും ജിമ്മിൽ പോകുന്നതെങ്കിലും ദൗർഭാഗ്യവശാൽ അവരുടെ പ്രത്യുൽപാദന ശേഷിയെയാണത് ബാധിക്കുന്നതെന്ന് ഷെഫീൽഡ് സർവകലാശാലയിലെ പ്രഫ. അലൻ പാസി നിരീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.