പനിയെ പേടിക്കണോ?
text_fieldsശാരീരികമായ ഒരു സ്വയംക്രമീകരണ സംവിധാനമായ പനിയെ പേടിക്കേണ്ടതില്ലെങ്കിലും ചില പ നികള്ക്ക് കൃത്യ സമയത്ത് ചികില്‍സ തേടേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍. അട ുത്തിടെ ഷാര്‍ജയില്‍ മൂന്ന് വിദ്യാര്‍ഥികളും അജ്മാനില്‍ ഒരു മലയാളി യുവാവും പനി ബാധിച്ച ് മരിച്ചത് പനികളെക്കുറിച്ച കരുതലിനെയും പ്രതിവിധികളെയും കുറിച്ച ചര്‍ച്ച സജീവമാ ക്കുകയാണ്.
80 ശതമാനം പനികളെയും പേടിക്കേണ്ടതില്ലെന്നും എന്നാല്‍ ചില പനികള്‍ക്ക് ക രുതല് വേണമെന്നും റാക് അറഫ മെഡിക്കല്‍ സെൻറര്‍ എം.ഡിയും യു.എ.ഇ ആരോഗ്യ മന്ത്രാലയത്തി ലെ മുന്‍ സ്പെഷ്യല്‍ പീഡിയാട്രീഷ്യനും യു.എ.ഇയിലെ സീനിയര്‍ ശിശുരോഗ വിദഗ്ധനുമായ ഡോ. ബാബു ഹര്‍ഫാന്‍ അഭിപ്രായപ്പെട്ടു. മൂന്ന് മാസത്തിന് താഴെയുള്ള കുട്ടികൾക്ക് പനി വന്നാല്‍ ഉടന്‍ ചികില്‍സ തേടണം. രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് പനി വന്ന് ക്ഷീണമൊന്നും പ്രകടമല്ലെങ്കില്‍ മൂന്ന് ദിവസം വരെ കാത്തിരിക്കാം. മയക്കം, ഛര്‍ദ്ദി, വയറിളക്കം, ശക്തമായ തലവേദന, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികില്‍സാ കേന്ദ്രത്തിലെത്താന്‍ മടി കാണിക്കരുത്.
സ്റ്റീറോയ്ഡ് മരുന്ന് കഴിക്കുന്നവര്‍, പ്രമേഹം, ഹൃദ്രോഗം, അര്‍ബുദം (കീമോ തെറാപ്പി), ആസ്ത്മ തുടങ്ങി ഏതെങ്കിലും രോഗത്തിന് മരുന്നുകള്‍ കഴിക്കുന്നവരും പനി വന്നാല്‍ ഒരു കാരണവശാലും പരീക്ഷണത്തിന് കാത്തിരിക്കരുത്. ഇവര്‍ ഉടന്‍ ചികില്‍സ തേടേണ്ടത് നിര്‍ബന്ധമാണ്. വിദഗ്ധരുടെ നിര്‍ദേശങ്ങളില്ലാതെ മരുന്നുകള്‍ കഴിക്കുന്നതിലൂടെ പനിക്ക് താല്‍ക്കാലിക ശമനം ലഭിക്കുമെങ്കിലും ഭാവിയില്‍ ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്കിട വരുത്തും. ശരീര പ്രകൃതിക്ക് അനുസരിച്ച് കൃത്യമായ തോതിലാണ് ഏത് മരുന്നും കഴിക്കേണ്ടത്. കൃത്യമായ രീതി സ്വീകരിക്കാതെ മരുന്ന് കഴിക്കുന്നത് കരള്‍, വൃക്ക തുടങ്ങിയവയുടെ പ്രവര്‍ത്തനക്ഷമതക്ക് ഭംഗം വരുത്തും. കുട്ടികളില്‍ അവരുടെ തൂക്കമനുസരിച്ചും മുതിര്‍ന്നവരില്‍ പ്രായവും ലക്ഷണങ്ങള്‍ വിലയിരുത്തിയുമാണ് മരുന്നുകള്‍ നിര്‍ദേശിക്കുന്നത്. കൃത്യമായ അളവും കാലയളവും രേഖപ്പെടുത്തിയായിരിക്കും വിദഗ്ധര്‍ മരുന്നുകള്‍ നല്‍കുക.
കുട്ടികള്‍ക്ക് നല്‍കേണ്ട വാക്സിനേഷന് കൃത്യമായ സമയങ്ങളില്‍ നല്‍കുന്നത് ആരോഗ്യകരമായ സമൂഹ സൃഷ്ടിപ്പിന് സഹായിക്കും. തണുപ്പ് കാലത്തിന് തൊട്ടു മുമ്പ് ഫ്ലൂ വാക്സിന് എടുക്കുന്നത് എല്ലാവര്ക്കും പ്രയോജനം ചെയ്യും. ആസ്ത്മ, ഹൃദ്രോഗം, വൃക്ക, കരള്‍ തുടങ്ങി ഏതെങ്കിലും രോഗമുള്ളവര്‍ക്കും ഡേകെയറില്‍ അയക്കുന്ന കുട്ടികളിലും ഫ്ലൂ വാക്സിന് എടുക്കുന്നത് അഭികാമ്യമെന്നും സാധാരണ വാക്സിനേഷനില്‍ ഫ്ലൂ വാക്സിന് ഉള്‍പ്പെടുന്നില്ലെന്നും ഡോ. ബാബു ഹര്‍ഫാന്‍ വ്യക്തമാക്കി.
ഡോക്ടര്‍ ബാബു ഹര്ഫാന്െറ വാക്കുകളെ ശരിവെക്കുന്നതാണ് അജ്മാനില്‍ മലയാളി യുവാവ് പനിയത്തെുടര്‍ന്ന് മരിച്ച സംഭവം. ശരീരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ സമയം ചെലവഴിച്ചിരുന്ന യുവാവാണ് കഴിഞ്ഞ വാരം മരണപ്പെട്ടത്. പനി പിടിപെട്ട യുവാവ് ആദ്യ ഘട്ടത്തില്‍ സ്വന്തമായി മരുന്ന് കഴിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം കുറഞ്ഞതിനാല്‍ പനി പൂര്‍ണമായും മാറാത്തത് കാര്യമായെടുത്തില്ല. അസ്വസ്ഥത വര്‍ധിച്ചപ്പോള്‍ ചികില്‍സാ കേന്ദ്രത്തിലെത്തിയെങ്കിലും സമയം ഏറെ വൈകിയിരുന്നു. വിദഗ്ധ ചികില്‍സ വേണ്ടിയിരുന്ന മറ്റൊരു രോഗത്തിെൻറ പ്രതിഫലനമായിരുന്നു യുവാവിനെ ബാധിച്ച പനി എന്നായിരുന്നു കണ്ടെത്തല്‍.
നിവൃത്തിയില്ലെങ്കില്‍ മാത്രമാണ് ആൻറിബയോട്ടിക്കുകള്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക. കഴിക്കേണ്ട ഘട്ടം വന്നാല്‍ ഇത് കൃത്യമായി കഴിച്ചാല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളു. കുഞ്ഞുങ്ങള്‍ക്ക് ആറ് മാസം വരെ നിര്‍ബന്ധമായും മുലയൂട്ടുക, നല്ല ഉറക്കം, ശുചിത്വം, വ്യായാമം, ഭക്ഷണത്തില്‍ പഴം- പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയിലൂടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചുമക്കുമ്പോള്‍ മുഖം പൊത്തുകയും കൈകള്‍ വൃത്തിയാക്കുന്നതിലുള്ള ജാഗ്രതയും ജീവിത ശീലമാക്കുന്നതിലൂടെ അസുഖം മറ്റുള്ളവരിലേക്ക് പടരാതിരിക്കാനും സഹായിക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.